Onam Bumper 2026: ഓണം ബമ്പറടിച്ച പണം എന്ത് ചെയ്യണം? കോടികള്‍ കിട്ടിയാല്‍ ചെയ്യേണ്ടത് ഇത്രയും
Smart Steps to Take After Winning the Onam Bumper 2026: വലിയ സമ്മാനം ലഭിച്ച ഉടന്‍ തന്നെ വീടും കാറും വാങ്ങുകയോ പുതിയ ബിസിനസില്‍ കോടികള്‍ നിക്ഷേപിക്കുകയോ ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഏതാനും മാസങ്ങള്‍ പണം സുരക്ഷിതമായി സൂക്ഷിച്ച് സ്വന്തം സാമ്പത്തിക സ്ഥിതിയും ഭാവി ആവശ്യങ്ങളും വിലയിരുത്താം. വീട് വായ്പ, വിദ്യാഭ്യാസ വായ്പ, ഉയര്‍ന്ന പലിശയുള്ള മറ്റ് കടങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ അവ തീര്‍ക്കുന്നത് പരിഗണിക്കാം. കടബാധ്യതയില്ലാത്ത ജീവിതം സാമ്പത്തിക സുരക്ഷ വര്‍ധിപ്പിക്കും.

ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം ലഭിച്ചുവെന്ന വാര്‍ത്ത കേള്‍ക്കുന്നത് ഏതൊരാളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷമായിരിക്കും. എന്നാല്‍ കോടിക്കണക്കിന് രൂപ കൈയിലെത്തുമ്പോള്‍ സന്തോഷത്തിനൊപ്പം വലിയ ഉത്തരവാദിത്തവും വരും. പെട്ടെന്ന് ലഭിക്കുന്ന വലിയ തുക എങ്ങനെ ചെലവഴിക്കണം, എവിടെ നിക്ഷേപിക്കണം എന്ന കാര്യത്തില്‍ ആലോചിക്കാതെ തീരുമാനമെടുത്താല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോലും എത്തിച്ചേരാം. അതുകൊണ്ട് തന്നെ ബമ്പര്‍ അടിച്ചാല്‍ ആദ്യം വേണ്ടത് ആഘോഷത്തേക്കാള്‍ ഒരു മികച്ച സാമ്പത്തിക പദ്ധതിയാണ്. (Image Credit Source: Facebook)

വലിയ സമ്മാനം ലഭിച്ച ഉടന്‍ തന്നെ വീടും കാറും വാങ്ങുകയോ പുതിയ ബിസിനസില്‍ കോടികള്‍ നിക്ഷേപിക്കുകയോ ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഏതാനും മാസങ്ങള്‍ പണം സുരക്ഷിതമായി സൂക്ഷിച്ച് സ്വന്തം സാമ്പത്തിക സ്ഥിതിയും ഭാവി ആവശ്യങ്ങളും വിലയിരുത്താം. വീട് വായ്പ, വിദ്യാഭ്യാസ വായ്പ, ഉയര്‍ന്ന പലിശയുള്ള മറ്റ് കടങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ അവ തീര്‍ക്കുന്നത് പരിഗണിക്കാം. കടബാധ്യതയില്ലാത്ത ജീവിതം സാമ്പത്തിക സുരക്ഷ വര്‍ധിപ്പിക്കും. എന്നാല്‍ മുഴുവന്‍ പണവും ഒരേസമയം ചെലവഴിക്കുന്നതിന് പകരം നികുതി, കുടുംബത്തിന്റെ ഭാവി ആവശ്യങ്ങള്‍, അടിയന്തര സാഹചര്യങ്ങള്‍ എന്നിവയ്ക്കായി ആവശ്യമായ തുക മാറ്റിവെക്കണം.

വരുമാനം എത്ര വലുതായാലും അപ്രതീക്ഷിത ചെലവുകള്‍ ജീവിതത്തിന്റെ ഭാഗമാണ്. ചികിത്സ, കുടുംബത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍, തൊഴില്‍ അല്ലെങ്കില്‍ ബിസിനസിലെ മാറ്റങ്ങള്‍ എന്നിവയ്ക്കായി പ്രത്യേക ഫണ്ട് മാറ്റിവയ്ക്കുന്നത് സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമാണ്. ബജറ്റിങ്, അടിയന്തര ഫണ്ട്, സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കണമെന്നാണ് നിക്ഷേപകര്‍ പറയുന്നത്.

കമ്പനിയുടെ ഓഹരിയിലോ ഒരു ബിസിനസിലോ മുഴുവന്‍ പണവും നിക്ഷേപിക്കുന്നത് വലിയ അപകടസാധ്യതയുണ്ടാക്കാം. നിക്ഷേപം നടത്തുമ്പോള്‍ വ്യക്തിയുടെ സാമ്പത്തിക ലക്ഷ്യങ്ങളും റിസ്‌ക് എടുക്കാനുള്ള ശേഷിയും പരിഗണിക്കണമെന്ന് സെബി നിര്‍ദേശിക്കുന്നു. ആവശ്യമായ സാഹചര്യത്തില്‍ രജിസ്റ്റര്‍ ചെയ്ത നിക്ഷേപ ഉപദേഷ്ടാവിന്റെ സഹായം തേടാനും കഴിയും. സുരക്ഷിത നിക്ഷേപങ്ങള്‍, ദീര്‍ഘകാല നിക്ഷേപങ്ങള്‍, വ്യത്യസ്ത ആസ്തികളിലേക്കുള്ള വിഭജനം എന്നിവയെക്കുറിച്ച് ഒരു സാമ്പത്തിക വിദഗ്ധനുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാം. എല്ലാ നിക്ഷേപങ്ങള്‍ക്കും ഒരുപോലെ റിട്ടേണോ റിസ്‌കോ ഉണ്ടാകില്ലെന്ന കാര്യം ഓര്‍ക്കണം.

കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വീട്, വിരമിക്കല്‍ ജീവിതം തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി പ്രത്യേക സാമ്പത്തിക പദ്ധതി തയാറാക്കാം. വലിയ തുക ലഭിച്ചതുകൊണ്ട് ഭാവിയിലെ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചുവെന്ന് കരുതരുത്. പണം എത്ര വര്‍ഷത്തേക്ക് എങ്ങനെ ഉപയോഗിക്കണമെന്നതിന് വ്യക്തമായ പദ്ധതി ഉണ്ടെങ്കില്‍ മാത്രമേ സമ്പത്ത് ദീര്‍ഘകാലം നിലനിര്‍ത്താന്‍ കഴിയൂ. വലിയ സമ്മാനം ലഭിച്ചാല്‍ പണം ആവശ്യപ്പെട്ട് പലരും സമീപിക്കാനുള്ള സാധ്യതയുണ്ട്. എല്ലാവരെയും സഹായിക്കണമെന്ന ആഗ്രഹം സ്വാഭാവികമാണെങ്കിലും സ്വന്തം സാമ്പത്തിക സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ മറ്റുള്ളവര്‍ക്കായി വലിയ തുക ചെലവഴിക്കാവൂ.