മലബാറുകാരുടെ ബിരിയാണി ചമ്മന്തി ഉണ്ടാക്കിയാലോ; ഈസിയാണ്, ട്രൈ ചെയ്ത് നോക്കൂ | Kerala Malabar Style Delicious Biriyani Chammanthi Recipe In Malayalam, Try It Now Malayalam news - Malayalam Tv9

Biriyani Chammanthi Recipe: മലബാറുകാരുടെ ബിരിയാണി ചമ്മന്തി ഉണ്ടാക്കിയാലോ; ഈസിയാണ്, ട്രൈ ചെയ്ത് നോക്കൂ

Published: 

15 Sep 2026 | 11:45 AM

Malabar Style Biriyani Chammanthi Recipe: തെക്കൻ കേരളത്തിലെ രുചിയല്ല മധ്യ കേരളത്തിൽ, ഇവയിൽ രണ്ടിൽ നിന്നും വ്യത്യസ്തമാണ് വടൻ കേരളത്തിൽ വിഭവങ്ങളും രുചിയും. വടക്കൻ കേരളത്തിൽ അഥവ മലബാറുകാരുടെ പ്രധാന വിഭവമാണ് ബിരിയാണി. നല്ല തലശ്ശേരി ധം ബിരിയാണി കഴിക്കണമെങ്കിൽ അങ്ങ് മലബാറിലേക്ക് തന്നെ വണ്ടികയറണം. എന്നാൽ ഈ ബിരിയാണിയുടെ കൂടെ കിട്ടുന്ന ചില ഐറ്റമാണ് അവയെ വ്യത്യസ്തമാക്കുന്നത്.

1 / 5
നമ്മുടെ കേരളത്തിലെ ഓരോ ജില്ലകളിലും വ്യത്യസ്തമായ രുചികൂട്ടുകളാണുള്ളത്. തെക്കൻ കേരളത്തിലെ രുചിയല്ല മധ്യ കേരളത്തിൽ, ഇവയിൽ രണ്ടിൽ നിന്നും വ്യത്യസ്തമാണ് വടൻ കേരളത്തിൽ വിഭവങ്ങളും രുചിയും. വടക്കൻ കേരളത്തിൽ അഥവ മലബാറുകാരുടെ പ്രധാന വിഭവമാണ് ബിരിയാണി. നല്ല തലശ്ശേരി ധം ബിരിയാണി കഴിക്കണമെങ്കിൽ അങ്ങ് മലബാറിലേക്ക് തന്നെ വണ്ടികയറണം. എന്നാൽ ഈ ബിരിയാണിയുടെ കൂടെ കിട്ടുന്ന ചില ഐറ്റമാണ് അവയെ വ്യത്യസ്തമാക്കുന്നത്. (Image Credit Source: Social Media)

2 / 5
മലബാറി ബിരിയാണി കഴിച്ചിട്ടുള്ളവർക്ക് അറിയാം അതിനൊപ്പം നൽകുന്ന പച്ചച്ചമ്മന്തിയുടെ രുചി. ബിരിയാണിയുടെ രുചി ഇരട്ടിയാക്കുന്ന ഈ സ്പെഷ്യൽ ചമ്മന്തി വളരെ കുറച്ച് ചേരുവകൾ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ നമുക്കും ഇനി വീട്ടിൽ തയാറാക്കാവുന്നതേയുള്ളു. ഇനി വടക്കൻ സ്റ്റൈൽ ബിരിയാണി ചമ്മന്തി വീട്ടിലൊന്ന് പരീക്ഷിച്ചാലോ. കടകളിൽ കിട്ടുന്ന അതേ രുചിയിലും സ്വാദിലും നമുക്ക് പരീക്ഷിക്കാം.

3 / 5
ആവശ്യമായ ചേരുവകൾ; ചിരകിയ തേങ്ങ - ഒരു കപ്പ്, മല്ലിയില: 1 കപ്പ് നന്നായി കഴുകി വൃത്തിയാക്കിയത്, പുതീനയില: ½ കപ്പ് (ആവശ്യമെങ്കിൽ മാത്രം), പച്ചമുളക്: 3-4 എണ്ണം എരിവിനനുസരിച്ച് മാറ്റം വരുത്താം, ഇഞ്ചി: ഒരു ചെറിയ കഷണം, ചെറിയ ഉള്ളി : 3-4 എണ്ണം, നാരങ്ങാനീര്: 1 ടേബിൾ സ്പൂൺ, ഉപ്പ്: ആവശ്യത്തിന് എന്നിവയാണ് മലബാർ സ്റ്റൈൽ ചമ്മന്തിക്ക് ആവശ്യമായ ചേരുവകൾ.

4 / 5
തയാറാക്കുന്ന വിധം: മല്ലിയിലയും പുതീനയിലയും തണ്ടുകൾ കളഞ്ഞ് വെള്ളത്തിൽ നന്നായി കഴുകി വെള്ളം പൂർണ്ണമായും വാർന്നു കളയുക. ശേഷം മിക്സിയിലേക്ക് ചിരകി വച്ചിരിക്കുന്ന തേങ്ങ ചേർക്കുക. അതിലേക്ക് പച്ചമുളക്, ഇഞ്ചി, ചെറിയ ഉള്ളി എന്നിവ ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും നാരങ്ങാനീരും ചേർത്തുകൊടുക്കാം. നാരങ്ങയുടെ പകുതി നീര് മതിയാകും.

5 / 5
അത്യാവശ്യം ഒന്ന് ചതച്ചെടുത്താൽ മതിയാകും. അതിനാൽ  വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല. പേസ്റ്റ് രൂപത്തിലല്ലാതെ ചെറുതായി തരിതരിയോടെ അരച്ചെടുക്കുക. അരഞ്ഞു വെള്ളം പോലെയാകരുത്.  പുതീനയില അധികമായാൽ ചമ്മന്തിക്ക് കൈപ്പുരസം വരാൻ സാധ്യതയുണ്ട്. അതിനാൽ മല്ലിയിലയുടെ പകുതി അളവിൽ മാത്രം പുതീന ഉപയോഗിക്കുക. ഇത് വേണമെങ്കിൽ ഒഴിവാക്കാവുന്നതുമാണ്. ബിരിയാണിക്കും നെയ്ച്ചോറിനും എല്ലാം ഇത് നല്ല കോമ്പനേഷനാണ്.

Loading...
Unable to load recommendations.
Follow Us
ഷാർജ ഷേക്ക് ഉണ്ടാക്കിയാലോ... 5 മിനിറ്റ് പോലും വേണ്ട!
ഗള്‍ഫില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന് ഇന്ത്യയില്‍ നികുതി നല്‍കണോ?
കാത്തിരുന്ന അപ്ഡേറ്റുമായി പുതിയ ​ഹീറോ ഗ്ലാമർ 125 X
മടക്കും മുമ്പ് അ‌റിയാനുണ്ട്, ഐഫോൺ ഡ്യുവോ ഫീച്ചറുകൾ!
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്