AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കാർബോഹൈഡ്രേറ്റ് വില്ലനല്ല; ഡയറ്റ് ചെയ്യുന്നവർ തീർച്ചയായും കഴിക്കേണ്ട 5 ‘ഹൈ-കാർബ്’ ഭക്ഷണങ്ങൾ ഇതാ!

Best High-Carb Foods for Weight Loss and Good Health: കാർബോഹൈഡ്രേറ്റ് അടങ്ങിയ എല്ലാ ഭക്ഷണങ്ങളും ആരോഗ്യത്തിന് ദോഷകരമല്ല എന്നതാണ് യാഥാർത്ഥ്യം. ബേക്കറി പലഹാരങ്ങൾ, മധുരം അധികമുള്ള പ്രോസസ്ഡ് ഫുഡുകൾ എന്നിവയാണ് യഥാർത്ഥത്തിൽ വില്ലന്മാർ. നാരുകളും വിറ്റാമിനുകളും ധാരാളമായി അടങ്ങിയ ചില 'ഹൈ-കാർബ്' ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

കാർബോഹൈഡ്രേറ്റ് വില്ലനല്ല; ഡയറ്റ് ചെയ്യുന്നവർ തീർച്ചയായും കഴിക്കേണ്ട 5 ‘ഹൈ-കാർബ്’ ഭക്ഷണങ്ങൾ ഇതാ!
പ്രതീകാത്മക ചിത്രം Image Credit source: Elizaveta Antropova/Moment/ Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 30 Oct 2026 | 04:56 PM

അമിതവണ്ണത്തിനും പ്രമേഹത്തിനും പ്രധാന കാരണം കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളാണെന്നൊരു തെറ്റിദ്ധാരണ കാലങ്ങളായി നിലനിൽക്കുന്നുണ്ട്. എന്നാൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ എല്ലാ ഭക്ഷണങ്ങളും ആരോഗ്യത്തിന് ദോഷകരമല്ല എന്നതാണ് യാഥാർത്ഥ്യം. ബേക്കറി പലഹാരങ്ങൾ, മധുരം അധികമുള്ള പ്രോസസ്ഡ് ഫുഡുകൾ എന്നിവയാണ് യഥാർത്ഥത്തിൽ വില്ലന്മാർ. നാരുകളും വിറ്റാമിനുകളും ധാരാളമായി അടങ്ങിയ ചില ‘ഹൈ-കാർബ്’ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അത്തരത്തിൽ ഒഴിവാക്കാൻ പാടില്ലാത്ത 5 ആരോഗ്യകരമായ കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ക്വിനോവ

ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുന്നവർക്കിടയിൽ ഇന്ന് ഏറെ പ്രചാരമുള്ള ഒന്നാണ് ക്വിനോവ. പാകം ചെയ്ത ക്വിനോവയിൽ 70 ശതമാനത്തോളം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഒപ്പം ധാരാളം പ്രോട്ടീനും നാരുകളും ഇതിലുണ്ട്. ഗ്ലൂട്ടൻ ഫ്രീ ആയതിനാൽ ആർക്കും ധൈര്യമായി കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും ഇത് ഏറെ സഹായിക്കും.

ഓട്സ്

ധാതുക്കളും വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും ധാരാളമായി അടങ്ങിയ മികച്ചൊരു ധാന്യമാണ് ഓട്സ്. ഒരു കപ്പ് ഓട്‌സിൽ 54 ഗ്രാം കാർബോഹൈഡ്രേറ്റും 8 ഗ്രാം നാരുകളും അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ ഗ്ലൂക്കൻ എന്ന പ്രത്യേകതരം നാരുകൾ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത തടയാനും സഹായിക്കുന്നു. പ്രമേഹ രോഗികൾക്കും വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ഇത് മികച്ചൊരു ഭക്ഷണമാണ്.

Also Read: വണ്ണം കുറയ്ക്കാൻ പട്ടിണി കിടക്കേണ്ട; ആരോഗ്യകരമായി എങ്ങനെ ശരീരഭാരം കുറയ്ക്കാമെന്ന് നോക്കാം

വാഴപ്പഴം

പൊട്ടാസ്യം, വിറ്റാമിൻ ബി6, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ് വാഴപ്പഴം.. ഒരു വലിയ പഴത്തിൽ ഏകദേശം 31 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇതിലെ പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. പഴുക്കാത്ത പച്ച ഏത്തയ്ക്കയിൽ അടങ്ങിയിരിക്കുന്ന അന്നജവും പെക്റ്റിനും കുടലിലെ നല്ല ബാക്ടീരിയകൾക്ക് കരുത്തേകുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.

മധുരക്കിഴങ്ങ്

വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവയുടെ കലവറയാണ് മധുരക്കിഴങ്ങ്. 100 ഗ്രാം വേവിച്ച മധുരക്കിഴങ്ങിൽ 20.7 ഗ്രാം കാർബോഹൈഡ്രേറ്റ് ഉണ്ട്. ഇതിലടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ശരീരകോശങ്ങളെ സംരക്ഷിച്ച് മാരകമായ പല രോഗങ്ങളിൽ നിന്നും നമ്മെ അകറ്റി നിർത്തുന്നു.

വെള്ളക്കടല

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന വെള്ളക്കടല പ്രോട്ടീൻ്റെയും നാരുകളുടെയും മികച്ച ഉറവിടമാണ്. 100 ഗ്രാം പാകം ചെയ്ത കടലയിൽ 27.4 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, ഫോസ്ഫറസ്, വിറ്റാമിൻ ബി എന്നിവയാൽ സമ്പന്നമായ കടല ദഹനപ്രക്രിയ സുഗമമാക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും മികച്ചതാണ്.

English Summary

Carbohydrates often get a bad reputation, but not all carbs are unhealthy. Nutrient-dense, high-carb foods like quinoa, oats, bananas, sweet potatoes, and chickpeas offer immense health benefits and support weight loss.

നിരാകരണം: ഈ വാർത്തയിൽ പറയുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിനെ അംഗീകൃത മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ആരോഗ്യപരമായ സംശയങ്ങൾക്ക് എപ്പോഴും ഒരു ഡോക്ടറെ സമീപിക്കുക.

Follow Us