ഇത് ഞമ്മടെ പുട്ടല്ലേ...; മഖച്ഛായ ഒന്ന് മാറ്റിയാലോ, മുട്ട വെച്ചൊരു പുട്ടായാലോ | Kerala Style Variety Simple Chinese Puttu Recipe in malayalam, Try It in your breakfast Malayalam news - Malayalam Tv9

Chinese Puttu Recipe: ഇത് ഞമ്മടെ പുട്ടല്ലേ…; മഖച്ഛായ ഒന്ന് മാറ്റിയാലോ, മുട്ട വെച്ചൊരു പുട്ടായാലോ

Published: 

14 Sep 2026 | 11:30 AM

Variety Simple Chinese Puttu Recipe: ചില വീടുകളിൽ ദിവസവും പുട്ടാണ് പ്രധാന പ്രഭാതഭക്ഷണം. പ്രഭാതഭക്ഷണങ്ങളിൽ എന്നും ഒന്നാമനാണ് ആവി പറക്കുന്ന നാടൻ അരി പുട്ട്. അരിപുട്ട് മാത്രമല്ലാട്ടോ, ചോള പുട്ട്, ​ഗോതമ്പ് പുട്ട്, ചെമ്പാവ് പുട്ടി എന്നിങ്ങനെ വിവിധതരം ഉണ്ട്. എന്നാൽ, എന്നും കഴിക്കുന്ന അതേ പഴയ പുട്ടിൽ നിന്ന് മാറി അല്പം വ്യത്യസ്തമായി നമുക്ക് ഇതിൻ്റെ മുഖച്ഛായ ഒന്ന് മാറ്റിയാലോ. ചൈനീസ് ഫ്ലേവറുമുള്ള ഒരു കിടിലൻ ബ്രേക്ക് ഫാസ്റ്റ് ഐറ്റം ഞൊടിയിടയിൽ തയ്യാറാക്കി നോക്കിയാലോ.

1 / 5
ആഴ്ച്ചയിൽ ഒരു ദിവസമെങ്കിലും പുട്ട് ഉണ്ടാക്കാത്ത വീട് കേരളത്തിൽ ചുരുക്കമാണ്. ചില വീടുകളിൽ ദിവസവും പുട്ടാണ് പ്രധാന പ്രഭാതഭക്ഷണം. പ്രഭാതഭക്ഷണങ്ങളിൽ എന്നും ഒന്നാമനാണ് ആവി പറക്കുന്ന നാടൻ അരി പുട്ട്. അരിപുട്ട് മാത്രമല്ലാട്ടോ, ചോള പുട്ട്, ​ഗോതമ്പ് പുട്ട്, ചെമ്പാവ് പുട്ടി എന്നിങ്ങനെ വിവിധതരം ഉണ്ട്. എന്നാൽ, എന്നും കഴിക്കുന്ന അതേ പഴയ പുട്ടിൽ നിന്ന് മാറി അല്പം വ്യത്യസ്തമായി നമുക്ക് ഇതിൻ്റെ മുഖച്ഛായ ഒന്ന് മാറ്റിയാലോ. (Image Credit Source: Social Media)

2 / 5
ചൈനീസ് ഫ്ലേവറുമുള്ള ഒരു കിടിലൻ ബ്രേക്ക് ഫാസ്റ്റ് ഐറ്റം ഞൊടിയിടയിൽ തയ്യാറാക്കി നോക്കിയാലോ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമായ ചൈനീസ് പുട്ട് വളരെ എളുപ്പത്തിൽ വീടുകളിൽ തയാറാക്കാം. ഇനി പുട്ട് കഴിക്കാത്തവരുണ്ടെങ്കിൽ പോലും ഈ ചൈനീസ് പുട്ട് കഴിക്കും. അത്രയ്ക്ക് രുചിയാണിതിന്. മറ്റൊരു പ്രത്യേകത എന്തെന്നാൽ ഇതിന് കറിയില്ലാതെയും കഴിക്കാം. പുട്ട് മാത്രമായി കഴിച്ചാലും അപാര ടേസ്റ്റാണ്.

3 / 5
ആവശ്യമായ ചേരുവകൾ: പുട്ടുപൊടി: 2 കപ്പ്, സവാള (പൊടിയായി അരിഞ്ഞത്): 1 എണ്ണം, ക്യാപ്സിക്കം, ക്യാരറ്റ് പൊടിയായി അരിഞ്ഞത്: അര കപ്പ് വീതം, ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത്: 1 ടേബിൾ സ്പൂൺ, മുട്ട: 2 എണ്ണം, സോയ സോസ് ആവശ്യമെങ്കിൽ: 1 ടേബിൾ സ്പൂൺ, കുരുമുളകുപൊടി: 1 ടീസ്പൂൺ, സ്പ്രിംഗ് ഒനിയൻ: അരിഞ്ഞത് ആവശ്യത്തിന്, എണ്ണ, ഉപ്പ്: ആവശ്യത്തിന് എന്നിവയാണ് ഇവയ്ക്ക് ആവശ്യമായ ചേരുവകൾ.

4 / 5
തയാറാക്കുന്ന രീതി: സാധാരണ രീതിയിൽ ഉപ്പുവെള്ളം തളിച്ച് പുട്ടുപൊടി നനച്ചെടുത്ത് ആവിയിൽ വേവിച്ച് മാറ്റിവെക്കുക. ശേഷം ഒരു പാനിൽ അല്പം എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ വഴറ്റുക. ഇതിലേക്ക് ക്യാരറ്റും ക്യാപ്സിക്കവും ചേർത്ത് ചെറുതായി വഴറ്റിയെടുക്കുക ഓർക്കണം ഇവയുടെ കഷണങ്ങൾ അല്പം ക്രിസ്പിയായിരിക്കണം.

5 / 5
ഇത് ഒന്ന് വഴന്നുവരുമ്പോൾ, മുട്ട പൊട്ടിച്ചൊഴിച്ച് ചിക്കിയെടുക്കുക. ഇതിലേക്ക് സോയാ സോസ് കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. തയാറാക്കിവെച്ചിരിക്കുന്ന ആവി പറക്കുന്ന പുട്ട് ഈ ചൈനീസ് മസാല കൂട്ടിലേക്ക് ഇട്ട് നൽകി കുറഞ്ഞ തീയിൽ 2 മിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കുക. മുകളിലേക്ക് ചെറുതായി അരിഞ്ഞ സ്പ്രിംഗ് ഒനിയൻ വിതറി ചൂടോടെ കഴിക്കാം. കറികളൊന്നും ഇല്ലാതെ തന്നെ ഇവ കഴിക്കാവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്