Gardening Hacks: പഴത്തൊലി വെറുതെ കളയല്ലേ, ചെടികൾ തഴച്ചുവളരാൻ ഇതൊന്ന് മതി | Kitchen Gardening Tips, How to Turn Banana Peels into Plant Fertilizer Malayalam news - Malayalam Tv9

Gardening Hacks: പഴത്തൊലി വെറുതെ കളയല്ലേ, ചെടികൾ തഴച്ചുവളരാൻ ഇതൊന്ന് മതി

Published: 

15 Sep 2026 | 04:44 PM

വീടുകളിൽ സാധാരണയായി ഒഴിവാക്കിക്കളയുന്ന പഴത്തൊലി ചെടികളുടെ വളർച്ചയ്ക്ക് ഏറെ അനുയോജ്യമായ ഒരു ജൈവവളമാണെന്ന് അറിയാമോ? പൊട്ടാസ്യം, ഫോസ്ഫറസ്, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ഘടകങ്ങളാൽ സമൃദ്ധമായ പഴത്തൊലി പ്രത്യേകിച്ച് പൂക്കളുണ്ടാകുന്ന ചെടികൾക്കും പച്ചക്കറികൾക്കും മികച്ച പോഷകം നൽകുന്നു. പഴത്തൊലി നേരിട്ട് മണ്ണിലേക്ക് ചേർക്കുന്നതാണ് ഏറ്റവും ലളിതമായ വഴി.

1 / 5
വീടുകളിൽ സാധാരണയായി ഒഴിവാക്കിക്കളയുന്ന പഴത്തൊലി ചെടികളുടെ വളർച്ചയ്ക്ക് ഏറെ അനുയോജ്യമായ ഒരു ജൈവവളമാണെന്ന് അറിയാമോ? പൊട്ടാസ്യം, ഫോസ്ഫറസ്, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ഘടകങ്ങളാൽ സമൃദ്ധമായ പഴത്തൊലി പ്രത്യേകിച്ച് പൂക്കളുണ്ടാകുന്ന ചെടികൾക്കും പച്ചക്കറികൾക്കും മികച്ച പോഷകം നൽകുന്നു. പഴത്തൊലി ശരിയായ രീതിയിൽ എങ്ങനെ ചെടികൾക്ക് വളമായി ഉപയോഗിക്കാമെന്ന് നോക്കാം.  (Image Credit source: Unsplash)

2 / 5
പഴത്തൊലി നേരിട്ട് മണ്ണിലേക്ക് ചേർക്കുന്നതാണ് ഏറ്റവും ലളിതമായ വഴി. പഴത്തൊലി ചെറിയ കഷണങ്ങളാക്കി മുറിക്കുക. ചെടിയുടെ ചുവട്ടിൽ നിന്ന് അൽപം മാറ്റി 2-3 ഇഞ്ച് ആഴത്തിൽ കുഴിയെടുത്ത് ഈ കഷണങ്ങൾ ഇട്ട് മണ്ണുകൊണ്ട് മൂടുക. മണ്ണിലെ സൂക്ഷ്മജീവികൾ ഇവയെ ജീർണ്ണിപ്പിച്ച് പോഷകങ്ങൾ ചെടിയുടെ വേരുകളിലേക്ക് എത്തിക്കും.

3 / 5
അതുപോലെ, പഴത്തൊലികൾ വെയിലത്തുവെച്ച് നന്നായി ഉണക്കിയെടുക്കുക, ഇത് മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. പൂച്ചെടികളുടെയും ച്ചക്കറികളുടെയും ചുവട്ടിൽ ഒന്നുരണ്ട് സ്പൂൺ വീതം ഈ പൊടി വിതറി കൊടുത്ത് നനച്ചു കൊടുക്കാം. വേഗത്തിൽ ചെടികൾക്ക് വലിചെടുക്കാൻ പാകത്തിലുള്ള മികച്ച ഒരു വളമാണിത്.

4 / 5
വീട്ടിൽ തയ്യാറാക്കുന്ന ജൈവ കമ്പോസ്റ്റിന്റെ ഗുണം വർദ്ധിപ്പിക്കാൻ പഴത്തൊലി സഹായിക്കുന്നതാണ്. കമ്പോസ്റ്റ് ബിന്നിലേക്ക് മറ്റ് അടുക്കള അവശിഷ്ടങ്ങൾക്കൊപ്പം പഴത്തൊലിയും ചെറിയ കഷണങ്ങളാക്കി ഇടുക.കമ്പോസ്റ്റിംഗ് പ്രക്രിയ വേഗത്തിലാക്കാനും നൈട്രജൻ-പൊട്ടാസ്യം അനുപാതം സമീകൃതമാക്കാനും ഇത് സഹായിക്കും.

5 / 5
വെറുതെ വെള്ളത്തിൽ മുക്കിവെക്കുന്നതിന് പകരം കമ്പോസ്റ്റ് ചെയ്തോ തിളപ്പിച്ചോ ദ്രാവക രൂപത്തിലാക്കാം. ഉണക്കിപ്പൊടിച്ച പഴത്തൊലി വെള്ളത്തിൽ കലക്കി ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കാം. അല്ലെങ്കിൽ പഴത്തൊലി വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ച ശേഷം തണുപ്പിച്ച്, ആ വെള്ളം 1:5 എന്ന അനുപാതത്തിൽ സാധാരണ വെള്ളത്തിൽ ലളിതമാക്കി ചെടികൾക്ക് തളിച്ചുകൊടുക്കാം.

Loading...
Unable to load recommendations.
Follow Us
അജിത് അഗാർക്കറിന് ബിസിസിഐ നൽകുന്ന തുക എത്രയെന്നറിയാമോ?
ഒമാൻ മലയാളികളെ…; നിങ്ങൾ ജബൽ അഖ്ദറിൽ പോയിട്ടുണ്ടോ ?
ഷാർജ ഷേക്ക് ഉണ്ടാക്കിയാലോ... 5 മിനിറ്റ് പോലും വേണ്ട!
ഗള്‍ഫില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന് ഇന്ത്യയില്‍ നികുതി നല്‍കണോ?
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്