AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Skin Care: മുഖത്തെ ടാനകറ്റാൻ ക്രീമല്ല, ഇതിന്റെ തൊലി മതി!

How to use orange peel for tan removal: വിലയേറിയ ബ്യൂട്ടി പ്രോഡക്ടുകൾ വാങ്ങി ചർമ്മത്തിന്റെ തിളക്കവും ആരോഗ്യവും സംരക്ഷിക്കുന്നവരുണ്ട്. എന്നാൽ ഇനി അത്ര പൈസ കളയണ്ട.... പ്രകൃതിദത്തമായും നമുക്ക് ചർമ്മം സംരക്ഷിക്കാം. ഓറഞ്ച് തൊലി ഉപയോഗിച്ച് മുഖത്തെ ടാനകറ്റാൻ സാധിക്കുമെന്ന് അറിയാമോ.....

Nithya Vinu
Nithya Vinu | Updated On: 30 Oct 2026 | 10:05 AM
ആരോഗ്യസംരക്ഷണം പോലെ തന്നെ ഇന്ന് പലരും സൗന്ദര്യസംരക്ഷണത്തിനും പ്രാധാന്യം നൽകുന്നുണ്ട്. വിലയേറിയ ബ്യൂട്ടി പ്രോഡക്ടുകൾ വാങ്ങി ചർമ്മത്തിന്റെ തിളക്കവും ആരോഗ്യവും സംരക്ഷിക്കുന്നവരുണ്ട്. എന്നാൽ ഇനി അത്ര പൈസ കളയണ്ട.... പ്രകൃതിദത്തമായും നമുക്ക് ചർമ്മം സംരക്ഷിക്കാം. ഓറഞ്ച് തൊലി ഉപയോഗിച്ച് മുഖത്തെ ടാനകറ്റാൻ സാധിക്കുമെന്ന് അറിയാമോ..... (Image Credit source: Getty Images)

1 / 5
ചർമ്മത്തിന്റെ ആരോഗ്യവും തിളക്കവും സംരക്ഷിക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണ് ഓറഞ്ച്. വിറ്റമിൻ സിയും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുള്ള ഓറഞ്ചിന്റെ തൊലി ഇനി വെറുതെ കളയേണ്ടതില്ല. ചർമ്മത്തിലെ ടാൻ മാറ്റാനും സ്വാഭാവിക തിളക്കം നൽകാനും ഓറഞ്ച് തൊലി ഉപയോഗിച്ച് വീട്ടിൽ തന്നെ ഫെയ്‌സ് പാക്ക് തയ്യാറാക്കാവുന്നതാണ്.

2 / 5
ആദ്യം ഓറഞ്ചിന്റെ തൊലി നല്ല വെയിലത്തു വച്ച് നന്നായി ഉണക്കിയെടുക്കുക. ശേഷം ഇത് പൊടിച്ചെടുത്ത് ഒരു പാത്രത്തിൽ സൂക്ഷിച്ചു വെക്കാം. രണ്ട് ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചതിലേക്ക് ഒരു സ്പൂൺ തേനും ഒരു സ്പൂൺ തൈരും ചേർത്ത് നന്നായി ഇളക്കി പാക്ക് തയ്യാറാക്കുക.

3 / 5
നിങ്ങൾക്ക് വരണ്ട ചർമ്മമാണെങ്കിൽ ഈ പാക്കിലേക്ക് അൽപം എണ്ണ കൂടി ചേർത്തു കൊടുക്കാവുന്നതാണ്. തയ്യാറാക്കിയ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. ആഴ്ചയിൽ മൂന്ന് ദിവസം ഈ ഫെയ്‌സ് പാക്ക് ഉപയോഗിക്കുന്നത് ചർമ്മത്തിന് നല്ല ഫലം നൽകുന്നതാണ്.

4 / 5
അതുപോലെ, ഓറഞ്ച് തൊലിയിലെ ആന്റിബാക്ടീരിയൽ, ആന്റിമൈക്രോബയൽ ഗുണങ്ങൾ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും എണ്ണമയം കുറയ്ക്കാനും സഹായിക്കും. (നിരാകരണം: ഇത് പൊതുവായ വിവരങ്ങൾക്ക് മാത്രമുള്ളതാണ്. ചർമ്മവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പ്രശ്നങ്ങൾക്കും വിദഗ്ദ്ധ നിർദ്ദേശം തേടാവുന്നതാണ്)

5 / 5
Follow Us