AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Passion Fruit Coffee: പാഷൻ ഫ്രൂട്ട് കോഫി കുടിച്ചിട്ടുണ്ടോ? ഇതാ ഒരു കിടിലൻ റെസിപ്പി, ട്രൈ ചെയ്തോളൂ

Passion Fruit Coffee Recipe In Malayalam: പാഷൻ ഫ്രൂട്ടിന്റെ മധുരവും പുളിയും എസ്‌പ്രസ്സോയുടെയോ ബ്ലാക്ക് കോഫിയുടെയോ കടുപ്പവും ചേരുമ്പോൾ കിട്ടുന്ന ആ ഒരു രുചി അനുഭവിച്ചു തന്നെ അറിയണം. വ്യത്യസ്തമായ രുചികൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വീട്ടിൽ തന്നെ ട്രൈ ചെയ്യാവുന്ന ഒന്നാണിത്. കടകളിലെ മെനുവിൽ ഇത്തരം പേരുകൾ കണ്ടാൽ ഇനി മടിക്കാതെ ഓർഡർ ചെയ്യാൻ അതിൻ്റെ രുചിയൊന്ന് നേരത്തെ അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്.

Passion Fruit Coffee: പാഷൻ ഫ്രൂട്ട് കോഫി കുടിച്ചിട്ടുണ്ടോ? ഇതാ ഒരു കിടിലൻ റെസിപ്പി, ട്രൈ ചെയ്തോളൂ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 30 Oct 2026 | 11:42 AM

നിങ്ങൾ കോഫി കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ പരീക്ഷിച്ചു നോക്കാവുന്ന തികച്ചും വ്യത്യസ്തവും റിഫ്രഷിംഗുമായ ഒരു ട്രോപ്പിക്കൽ ഡ്രിങ്കാണ് പാഷൻ ഫ്രൂട്ട് കോഫി. പാഷൻ ഫ്രൂട്ടിന്റെ മധുരവും പുളിയും എസ്‌പ്രസ്സോയുടെയോ ബ്ലാക്ക് കോഫിയുടെയോ കടുപ്പവും ചേരുമ്പോൾ കിട്ടുന്ന ആ ഒരു രുചി അനുഭവിച്ചു തന്നെ അറിയണം. വ്യത്യസ്തമായ രുചികൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വീട്ടിൽ തന്നെ ട്രൈ ചെയ്യാവുന്ന ഒന്നാണിത്. കടകളിലെ മെനുവിൽ ഇത്തരം പേരുകൾ കണ്ടാൽ ഇനി മടിക്കാതെ ഓർഡർ ചെയ്യാൻ അതിൻ്റെ രുചിയൊന്ന് നേരത്തെ അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്.

ALSO READ: 1 കപ്പ് കടലമാവ് മതി! നെയ്യൂറും മൈസൂർ പാക്ക് വീട്ടിൽ തയ്യാറാക്കാം

ആവശ്യമായ ചേരുവകൾ

ബ്ലാക്ക് കോഫി / എസ്‌പ്രസ്സോ: 1 കപ്പ് (ചിൽ ചെയ്തത്)

½ കപ്പ് തണുപ്പിച്ച പാൽ

2 ടേബിൾസ്പൂൺ പാഷൻ ഫ്രൂട്ട് പൾപ്പ്

1 മുതൽ 2 ടീസ്പൂൺ വരെ ഷുഗർ സിറപ്പ് (മധുരത്തിനനുസരിച്ച്)

ആവശ്യത്തിന് ഐസ് ക്യൂബുകൾ

അലങ്കരിക്കാൻ പാഷൻ ഫ്രൂട്ടിന്റെ ഒരു കഷ്ണം

തയ്യാറാക്കുന്ന വിധം

പാഷൻ ഫ്രൂട്ട് വെട്ടി പൾപ്പ് ഒരു ഗ്ലാസിലേക്ക് മാറ്റുക. അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയോ ഷുഗർ സിറപ്പോ ചേർത്ത് നന്നായി ഇളക്കുക. പൾപ്പ് എടുത്ത ഗ്ലാസിലേക്ക് ധാരാളം ഐസ് ക്യൂബുകൾ നിറയ്ക്കുക. ഗ്ലാസിൽ ഐസ് കട്ടകൾ നിറച്ച ശേഷം തണുപ്പിച്ച പാൽ ഒഴിക്കുക. ഗ്ലാസിൽ ഐസ് കട്ടകൾ നിറച്ച ശേഷം തണുപ്പിച്ച പാൽ ഒഴിക്കുക. തണുപ്പിച്ച ബ്ലാക്ക് കോഫിയോ എസ്‌പ്രസ്സോ ഷോർട്ടോ മുകളിലേക്ക് പതുക്കെ ഒഴിച്ചുകൊടുക്കുക. ഭംഗിയുള്ള ലെയറുകളായി ഇത് മാറി നിൽക്കും. നന്നായി ഇളക്കി തണുപ്പോടെ കുടിക്കാവുന്നതാണ്.

പാഷൻ ഫ്രൂട്ടിൻ്റെ ആരോ​ഗ്യ ​ഗുണങ്ങൾ

രുചിയിലും സുഗന്ധത്തിലും മുൻപന്തിയിൽ നിൽക്കുന്ന പാഷൻ ഫ്രൂട്ട് കേവലം ഒരു പഴം മാത്രമല്ല, അനവധി ആരോഗ്യഗുണങ്ങൾ ഒളിഞ്ഞിരിക്കുന്ന ഒരു പോഷകലവറ കൂടിയാണ്. വിറ്റാമിനുകൾ, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഈ പഴം പതിവായി കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. പാഷൻ ഫ്രൂട്ടിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി, വിറ്റാമിൻ എ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും അടിക്കടിയുണ്ടാകുന്ന അണുബാധകളിൽ നിന്നും ജലദോഷത്തിൽ നിന്നും സംരക്ഷണം നൽകുകയും ചെയ്യുന്നു.

ധാരാളം നാരുകൾ അടങ്ങിയ പഴമാണിത്. ഇത് ദഹനം സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കുന്നു. കുറഞ്ഞ കലോറിയും കൂടിയ നാരുകളും അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ധൈര്യമായി ഉൾപ്പെടുത്താം. പാഷൻ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ സഹായിക്കുന്നു. കൂടാതെ, ഇതിലെ നാരുകളും ആന്റിഓക്‌സിഡന്റുകളും രക്തത്തിലെ മോശം കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.

English Summary:

Passion fruit coffee brings together the bold flavour of coffee and the sweet-tart taste of passion fruit for a refreshing drink with a tropical twist. Here is How to Make Refreshing Passion Fruit Coffee at Home.

 

Follow Us