Kitchen Tips: എണ്ണമയമുള്ള പാത്രങ്ങൾ കഴുകി മടുത്തോ?; വെറുതെ കഴുകിയാൽ പോരാ, ഇങ്ങനെ ചെയ്യൂ
Kitchen Utensils Cleaning Tips: വെറും പച്ചവെള്ളത്തിൽ സോപ്പ് തേച്ച് കഴുകുന്നതിന് പകരം അടുക്കളയിലുള്ള ലളിതമായ ചേരുവകൾ ഉപയോഗിച്ച് പാത്രങ്ങൾ കഴുകിയാൽ മിനിറ്റുകൾക്കുള്ളിൽ പുതിയതുപോലെ തിളക്കമുള്ളതാക്കി മാറ്റാനാകും. യഥാർത്ഥത്തിൽ ഇത്തരം വിദ്യകൾ ആരും ഉപയോഗിക്കാറില്ല എന്നതാണ് സത്യം. പാത്രങ്ങളിലെ വഴുക്കലും കടുത്ത എണ്ണമയവും വെറും പച്ചവെള്ളത്തിൽ സോപ്പ് ഉപയോഗിച്ച് കഴുകിയാൽ മാത്രം മാറണമെന്നില്ല.പൊടികൈകൾ എന്തെല്ലാമെന്ന് നോക്കാം.

എണ്ണമയമുള്ള പാത്രങ്ങൾ എത്ര സോപ്പിട്ട് കഴുകിയാലും അതിലെ വഴുക്കലും ദുർഗന്ധവും പൂർണ്ണമായി മാറാറില്ല. വെറും പച്ചവെള്ളത്തിൽ സോപ്പ് തേച്ച് കഴുകുന്നതിന് പകരം അടുക്കളയിലുള്ള ലളിതമായ ചേരുവകൾ ഉപയോഗിച്ച് പാത്രങ്ങൾ കഴുകിയാൽ മിനിറ്റുകൾക്കുള്ളിൽ പുതിയതുപോലെ തിളക്കമുള്ളതാക്കി മാറ്റാനാകും. യഥാർത്ഥത്തിൽ ഇത്തരം വിദ്യകൾ ആരും ഉപയോഗിക്കാറില്ല എന്നതാണ് സത്യം. പൊടികൈകൾ എന്തെല്ലാമെന്ന് നോക്കാം. (Image Credit Source: Getty Images)

കടുത്ത എണ്ണമയമുള്ള കടായിയോ പാനോ കഴുകുന്നതിന് മുൻപ് അല്പം ഗോതമ്പുപൊടിയോ കടലപ്പൊടിയോ വിതറുക. ഈ പൊടികൾ എണ്ണമയം മുഴുവൻ ആഗിരണം ചെയ്യാൻ വളരെയധികം സഹായിക്കുന്നവയാണ്. ഇതിനുശേഷം പേപ്പർ ടവൽ കൊണ്ട് ഈ പൊടി തുടച്ചുമാറ്റി സോപ്പിട്ട് കഴുകിയെടുക്കാം. ഇങ്ങനെ ചെയ്താൽ അതിലെ എണ്ണമയം പൂർണമായും മാറി കിട്ടും.

എണ്ണമയമുള്ള പാത്രങ്ങളിൽ ആദ്യം തന്നെ പച്ചവെള്ളമൊഴിക്കരുത്. എണ്ണമയമുള്ള പാത്രങ്ങളിൽ ചൂടുവെള്ളവും ഏതാനും തുള്ളി ഡിഷ് വാഷിംഗ് ലിക്വിഡും ഒഴിച്ച് 5-10 മിനിറ്റ് വെക്കാൻ ശ്രമിക്കുക. ഇത് കട്ടിയുള്ള എണ്ണക്കറയെ വേഗത്തിൽ അലിയിച്ചു കളയും. ശേഷം നന്നായി ഉരച്ചു കഴുകി വൃത്തിയാക്കിയെടുത്താൽ എണ്ണക്കറ പൂർണമായും മാറി പാത്രം വെട്ടിത്തിളങ്ങുന്നതാണ്.

പ്ലാസ്റ്റിക് ടപ്പർവെയറുകളിലും കണ്ടെയ്നറുകളിലും പിടിച്ചിരിക്കുന്ന എണ്ണമയത്തിനും ദുർഗന്ധത്തിനും ബേക്കിംഗ് സോഡയിൽ അല്പം നാരങ്ങാനീരും വളരെ നല്ലതാണ്. ഇവ രണ്ടും പേസ്റ്റ് രൂപത്തിലാക്കി ഈ മിശ്രിതം തേച്ചു പിടിപ്പിച്ച് അല്പ സമയം വച്ചതിന് ശേഷം പാത്രം കഴുകുന്നത് മികച്ച ഫലം നൽകും. പ്ലാസ്റ്റിക് പാത്രങ്ങളിൽ കടുത്ത എണ്ണയുള്ള വസ്തുക്കൾ സൂക്ഷിക്കുന്നത് ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്.

മറ്റൊരു പൊടികൈ എന്തെന്നാൽ, എണ്ണമയമുള്ള പാത്രങ്ങളിൽ സമനിലയിൽ വിനാഗിരിയും വെള്ളവും കലർത്തിയ ലായനി സ്പോഞ്ചിൽ മുക്കി കഴുകിയാൽ എണ്ണ വഴുക്കൽ മാറുന്നതോടൊപ്പം പാത്രങ്ങൾക്ക് പ്രത്യേക തിളക്കവും ലഭിക്കും. പാത്രങ്ങളിലെ വഴുക്കലും കടുത്ത എണ്ണമയവും വെറും പച്ചവെള്ളത്തിൽ സോപ്പ് ഉപയോഗിച്ച് കഴുകിയാൽ മാത്രം മാറണമെന്നില്ല. അതിനാൽ ഇത്തരം സൂത്ര വിദ്യകൾ പരീക്ഷിക്കുക.