AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

KSRTC November Trip: പോക്കറ്റ് ചോരാതെ ടൂർ അടിക്കാം; കെഎസ്ആർടിസി മൂന്നാർ, ഗവി, വയനാട് യാത്രാ പാക്കേജ്

KSRTC Kozhikode November Month Tour Packages: കോഴിക്കോട് ഡിപ്പോയിൽ നിന്ന് നവംബർ മാസത്തിൽ വാരാന്ത്യങ്ങളിലും ഒഴിവുദിനങ്ങളിലുമായി നിരവധി ആകർഷകമായ ഉല്ലാസയാത്രകളാണ് ക്രമീകരിച്ചിരിക്കുന്നത്. വനത്തിലൂടെയുള്ള യാത്ര, കക്കി ഡാം, പരുന്തൻപാറ സന്ദർശനം എന്നിവ ഉൾപ്പെടുന്നതാണ് രണ്ട് ദിവസത്തെ യാത്ര. ഉച്ചഭക്ഷണവും എൻട്രി ഫീസും പാക്കേജിൽ ഉൾപ്പെടുന്നു. മൊട്ടക്കുന്നുകൾ, പൈൻ ഫോറസ്റ്റ്, ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽ കല്ല് എന്നിവ സന്ദർശിക്കാനുള്ള അവസരവും മറ്റൊരു പാക്കേജിലൂടെ ലഭിക്കുന്നു.

KSRTC November Trip: പോക്കറ്റ് ചോരാതെ ടൂർ അടിക്കാം; കെഎസ്ആർടിസി മൂന്നാർ, ഗവി, വയനാട് യാത്രാ പാക്കേജ്
Ksrtc Budget TripImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 04 Nov 2026 | 01:46 PM

കോഴിക്കോട്: നവംബറിന്റെ കുളിർമയിൽ കുറഞ്ഞ ചെലവിൽ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം പ്രകൃതിമനോഹരമായ സ്ഥലങ്ങൾ കാണാൻ അവസരമൊരുക്കുകയാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. കോഴിക്കോട് ഡിപ്പോയിൽ നിന്ന് നവംബർ മാസത്തിൽ വാരാന്ത്യങ്ങളിലും ഒഴിവുദിനങ്ങളിലുമായി നിരവധി ആകർഷകമായ ഉല്ലാസയാത്രകളാണ് ക്രമീകരിച്ചിരിക്കുന്നത്. വനത്തിലൂടെയുള്ള യാത്ര, കക്കി ഡാം, പരുന്തൻപാറ സന്ദർശനം എന്നിവ ഉൾപ്പെടുന്നതാണ് രണ്ട് ദിവസത്തെ യാത്ര. ഉച്ചഭക്ഷണവും എൻട്രി ഫീസും പാക്കേജിൽ ഉൾപ്പെടുന്നു.

മൂന്നാറിലെ തേയിലത്തോട്ടങ്ങൾ, മാട്ടുപ്പെട്ടി, ആതിരപ്പള്ളി വെള്ളച്ചാട്ടം, മാമലക്കണ്ടത്തിൻ്റെ അവിസ്മരണീയമായ പ്രകൃതിദൃശ്യങ്ങൾ എന്നിവ ആസ്വദിക്കാനുള്ള രണ്ട് ദിവസത്തെ മറ്റൊരു പാക്കേജുമുണ്ട്. മൊട്ടക്കുന്നുകൾ, പൈൻ ഫോറസ്റ്റ്, ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽ കല്ല് എന്നിവ സന്ദർശിക്കാനുള്ള അവസരവും മറ്റൊരു പാക്കേജിലൂടെ ലഭിക്കുന്നു. കുറ്റ്യാടി പുഴയോരത്തുള്ള എക്കോ ടൂറിസം കേന്ദ്രമായ ജാനകിക്കാട്, തുഷാരഗിരി വെള്ളച്ചാട്ടം, തൊള്ളായിരം കണ്ടി എന്നീ സ്ഥലങ്ങളിലേക്കുള്ള ഏകദിന യാത്രകളും കെഎസ്ആർടിസി ഒരുക്കുന്നുണ്ട്.

ALSO READ: തിരക്കുകളില്ല, എൻട്രി ഫീസുമില്ല! ആർക്കും അറിയാത്ത വെള്ളച്ചാട്ടം

യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ

നെല്ലിയാമ്പതി യാത്ര: നവംബർ 8, 15, 22, 29 എന്നീ ദിവസങ്ങളിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണവും എൻട്രി പാസും ഉൾപ്പെടെ ഒരാൾക്ക് 1000 രൂപയാണ് നിരക്ക് നിരക്ക് ഈടാക്കുക.

മൈസൂരു യാത്ര: നവംബർ 8, 15, 22, 29 എന്നീ ദിവസങ്ങളിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണവും എൻട്രി പാസും ഉൾപ്പെടെ ഒരാൾക്ക് 1000 രൂപയാണ് നിരക്ക് നിരക്ക് ഈടാക്കുക.

അതിരപ്പിള്ളി – മൂന്നാർ യാത്ര: നവംബർ 7, 10 എന്നീ ദിവസങ്ങളിലാണ് യാത്ര. ഒരാൾക്ക് 1830 രൂപയാണ് ചിലവ് വരുന്നത്.

മാമലക്കണ്ടം – മൂന്നാർ – വട്ടവട യാത്ര: നവംബർ 7, 14, 21, 28 എന്നീ ദിവസങ്ങളിലാണ് യാത്ര. ഒരാൾക്ക് 2000 രൂപയാണ് യാത്രാ ചിലവ് വരുന്നത്.

ഗവി യാത്ര: നവംബർ 7, 18, 28 എന്നീ ദിവസങ്ങളിലാണ് യാത്ര. ഒരാൾക്ക് 3500 രൂപയാണ് യാത്രാ ചിലവ് വരുന്നത്.

ജാനകിക്കാട് യാത്ര: നവംബർ 10ലെ യാത്രയ്ക്ക് 360 രൂപയാണ് ഈടാക്കുക. നവംബർ 24ലെ യാത്രയ്ക്ക് 440 രൂപ നൽകേണ്ടതാണ്.

നിലമ്പൂർ – മിനി ഊട്ടി യാത്ര: നവംബർ 12, 22 എന്നീ ദിവസങ്ങളിലാണ് യാത്ര. ഒരാൾക്ക് 440 രൂപയാണ് യാത്രാ ചിലവ് വരുന്നത്.

വയനാട് ജംഗിൾ സഫാരി യാത്ര: നവംബർ 14നാണ് യാത്ര. ഒരാൾക്ക് 1020 രൂപയാണ് യാത്രാ ചിലവ് വരുന്നത്.

പൈതൽമല യാത്ര: നവംബർ 15നാണ് യാത്ര. ഒരാൾക്ക് 680 രൂപയാണ് യാത്രാ ചിലവ് വരുന്നത്.

മട്ടാഞ്ചേരി വെബ്സ് – കൊച്ചി യാത്ര: നവംബർ 19നാണ് യാത്ര. ഒരാൾക്ക് 1390 രൂപയാണ് യാത്രാ ചിലവ് വരുന്നത്.

ഇലവീഴാപ്പൂഞ്ചിറ – ഇലക്കൽക്കല്ല് – വാഗമൺ യാത്ര: നവംബർ 7, 13, 21, 28 എന്നീ ദിവസങ്ങളിലാണ് യാത്ര. ഒരാൾക്ക് 1500 രൂപയാണ് യാത്രാ ചിലവ് വരുന്നത്.

സൈലന്റ് വാലി യാത്ര: നവംബർ 25 നാണ് യാത്ര. ഒരാൾക്ക് 1610 രൂപയാണ് യാത്രാ ചിലവ് വരുന്നത്.

കടമക്കുടി കായൽ യാത്ര: നവംബർ 26 നാണ് യാത്ര. ഒരാൾക്ക് 2680 രൂപയാണ് യാത്രാ ചിലവ് വരുന്നത്.

English Summary:

Amidst the cool, pleasant weather of November, the KSRTC Budget Tourism Cell offers an opportunity to visit nature-rich destinations with family and friends. Check the list of tour packages from kozhikode.

Follow Us