AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Tips: ദോശ കല്ലിൽ ഒട്ടിപ്പിടിക്കാറുണ്ടോ? കരിഞ്ഞുപോകാതെ പെർഫെക്റ്റ് ദോശ ചുട്ടെടുക്കാൻ കിടിലൻ ടിപ്പുകൾ

Dosa Making Tips Without Burning: ദോശയോ ഇഡ്ഡലിയോ ഇല്ലാത്ത ആഴ്ച്ചകൾ കുറവാണ് മിക്ക വീടുകളിലും. എന്നാൽ ദോശ ചുടുമ്പോൾ മാവ് കല്ലിൽ ഒട്ടിപ്പിടിക്കുന്നതും, മറിച്ചിടുമ്പോൾ പൊട്ടിപ്പോകുന്നതും, അല്ലെങ്കിൽ അടിഭാഗം കരിഞ്ഞുപോകുന്നതും പലരെയും അലട്ടുന്ന പ്രശ്നമാണ്. ഹോട്ടൽ സ്റ്റൈലിൽ മൊരിഞ്ഞതും സോഫ്റ്റുമായ ദോശ വീട്ടിൽ തന്നെ എളുപ്പത്തിൽ ചുട്ടെടുക്കാൻ സഹായിക്കുന്ന ചില കിടിലൻ ടിപ്പുകൾ നോക്കിയാലോ.

Neethu Vijayan
Neethu Vijayan | Published: 16 Nov 2026 | 12:39 PM
മലയാളികളുടെ പ്രഭാതഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ദോശ. ദോശയോ ഇഡ്ഡലിയോ ഇല്ലാത്ത ആഴ്ച്ചകൾ കുറവാണ് മിക്ക വീടുകളിലും. എന്നാൽ ദോശ ചുടുമ്പോൾ മാവ് കല്ലിൽ ഒട്ടിപ്പിടിക്കുന്നതും, മറിച്ചിടുമ്പോൾ പൊട്ടിപ്പോകുന്നതും, അല്ലെങ്കിൽ അടിഭാഗം കരിഞ്ഞുപോകുന്നതും പലരെയും അലട്ടുന്ന പ്രശ്നമാണ്. ഹോട്ടൽ സ്റ്റൈലിൽ മൊരിഞ്ഞതും സോഫ്റ്റുമായ ദോശ വീട്ടിൽ തന്നെ എളുപ്പത്തിൽ ചുട്ടെടുക്കാൻ സഹായിക്കുന്ന ചില കിടിലൻ ടിപ്പുകൾ നോക്കിയാലോ. (Image Credit Source: Getty Images)

1 / 5
സവാളയും എണ്ണയും ഉപയോഗിച്ചുള്ള വിദ്യ: നന്നല്ലാത്ത ദോശക്കല്ല് നന്നായി സീസൺ ചെയ്തെടുക്കാൻ ഏറ്റവും എളുപ്പമുള്ള വഴിയാണിത്. ആദ്യം ദോശക്കല്ല് ചൂടായ ശേഷം അല്പം എണ്ണ ഇതിലേക്ക് തളിക്കുക. തുടർന്ന് പകുതി മുറിച്ച ഒരു സവാള ഫോർക്കിലോ കത്തിയിലോ കുത്തിപ്പിടിച്ച് കല്ലിൽ നന്നായി ഉരസുക. സവാളയിലെ നീരും എണ്ണയും ചേരുമ്പോൾ കല്ലിൽ ഒരു നോൺ-സ്റ്റിക്ക് പാളി രൂപപ്പെടുകയും, ദോശ ഒട്ടും ഒട്ടിപ്പിടിക്കാതെ ഇളകി വരാൻ സഹായിക്കുകയും ചെയ്യും.

2 / 5
കല്ലിന്റെ ചൂട് ശ്രദ്ധിക്കുക: ദോശ കരിയുന്നതിനും ഒട്ടിപ്പിടിക്കുന്നതിനും പ്രധാന കാരണം ദോശ കല്ലിന്റെ ചൂടിലുള്ള വ്യത്യാസമാണ്. ദോശമാവ് കല്ലിൽ ഒഴിക്കുന്നതിന് മുൻപ് അമിതമായി ചൂടായിട്ടുണ്ടെങ്കിൽ മാവ് പരത്താൻ സാധിക്കില്ല. മാവ് പരത്തുമ്പോൾ തവിക്കൊപ്പം പോരുന്നത് കാണാം. കല്ല് ചൂടായ ശേഷം തീ കുറച്ചുവെച്ച് അല്പം വെള്ളം തളിക്കുക. ശേഷം വൃത്തിയുള്ള ഒരു കോട്ടൺ തുണികൊണ്ടോ ടിഷ്യൂ പേപ്പറുകൊണ്ടോ കല്ല് തുടച്ച ശേഷം മാവ് ഒഴിക്കുക. ഇത് കല്ലിന്റെ താപനില കൃത്യമാക്കാനും ദോശ കരിയാതെ ചുട്ടെടുക്കാനും സഹായിക്കും.

3 / 5
മാവിന്റെ പാകവും പുളിപ്പും: ദോശമാവ് ഇഡ്ഡലി മാവ് പോലെ കട്ടിയാകാനും പാടില്ല, എന്നാൽ വെള്ളം പോലെ നേർത്തതാകാനും പാടില്ല. തവിയിൽ കോരിയൊഴിക്കുമ്പോൾ ഒഴിച്ചിടത്ത് നിൽക്കുന്ന പാകമായിരിക്കണം. ഫ്രിഡ്ജിൽ വെച്ച മാവാണ് ഉപയോഗിക്കുന്നതെങ്കിൽ, ദോശ ചുടുന്നതിന് 30 മിനിറ്റ് മുൻപെങ്കിലും പുറത്തെടുത്ത് സാധാരണ താപനിലയിൽ വച്ച ശേഷം മാത്രം ഉപയോഗിക്കുക. തണുത്ത മാവ് കല്ലിൽ ഒട്ടിപ്പിടിക്കാൻ സാധ്യത കൂടുതലാണ്.

4 / 5
ചപ്പാത്തി ഉണ്ടാക്കിയ കല്ല് ഉപയോഗിക്കരുത്: ഒരിക്കലും ചപ്പാത്തി ചുട്ട കല്ലിൽ ദോശ തയ്യാറാക്കാൻ ശ്രമിക്കരുത്. ചപ്പാത്തി ചുടുന്ന അതേ ഇരുമ്പ് കല്ലിൽ തന്നെ ദോശ ചുടുന്നത് പലപ്പോഴും ദോശ ഒട്ടിപ്പിടിക്കാൻ കാരണമാകാറുണ്ട്. ചപ്പാത്തിയിലെ ഗോതമ്പ് പൊടിയുടെ അംശം കല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്നതാണ് ഇതിന് കാരണം. അതിനാൽ ദോശ ചുടുന്നതിനായി ഒരു പ്രത്യേക കല്ല് മാറ്റിവെക്കുന്നത് എപ്പോഴും നല്ലതാണ്.

5 / 5
Follow Us