DA Hike: ഡിഎ കുടിശ്ശിക; ജീവനക്കാർക്ക് തുക ലഭിക്കുന്നത് എങ്ങനെ?
DA Hike Arrears: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്തയും ക്ഷാമാശ്വാസവും 3 ശതമാനമാണ് വർദ്ധിപ്പിച്ചത്. പുതിയ ഡിഎ വർധനവും കുടിശ്ശിക തുകയും ഉൾപ്പെടെ ജീവനക്കാരുടെ കൈകളിൽ ആകെ എത്ര രൂപ എത്തുമെന്ന് അറിയാമോ? കുടിശ്ശിക തുക കൊടുക്കുന്നത് എങ്ങനെ? വിശദമായി അറിയാം...
കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎ (ക്ഷാമബത്ത) വർധിപ്പിച്ചതിന് പിന്നാലെ, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ സംസ്ഥാന സർക്കാരുകളും ജീവനക്കാർക്ക് ഡിഎ ആനുകൂല്യങ്ങളും കുടിശ്ശികയും പ്രഖ്യാപിച്ചിരുന്നു. പുതിയ ഡിഎ വർധനവും കുടിശ്ശിക തുകയും ഉൾപ്പെടെ ജീവനക്കാരുടെ കൈകളിൽ ആകെ എത്ര രൂപ എത്തുമെന്ന് അറിയാമോ? കുടിശ്ശിക തുക കൊടുക്കുന്നത് എങ്ങനെ? വിശദമായി അറിയാം…
കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്തയും ക്ഷാമാശ്വാസവും 3 ശതമാനമാണ് വർദ്ധിപ്പിച്ചത്. ഇതോടെ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനത്തിൽ നിന്ന് ഇത് 63 ശതമാനമായി ഉയർന്നു. പ്രതിരോധ, റെയിൽവേ ജീവനക്കാരും വിരമിച്ചവരും ഉൾപ്പെടെ ഏകദേശം 50 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരും 65 ലക്ഷത്തോളം പെൻഷൻകാരും അടങ്ങുന്ന ഒരു കോടിയിലധികം ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഈ പ്രഖ്യാപനത്തിന് പുറമെ, ദീപാവലി, ഛഠ് പൂജ എന്നിവയ്ക്ക് മുന്നോടിയായി വിവിധ സംസ്ഥാന സർക്കാരുകളും ജീവനക്കാർക്കും പെൻഷൻകാർക്കും ഡി.എ. വർധിപ്പിച്ചിട്ടുണ്ട്. ഛത്തീസ്ഗഡ്, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ 2% വീതവും കർണാടക സർക്കാർ 2.5 ശതമാനവും അരുണാചൽ പ്രദേശ്, ബിഹാർ, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തരാഖണ്ഡ് എന്നീ സർക്കാരുകൾ 3% വീതവും ഹിമാചൽ പ്രദേശ് സർക്കാർ 5 ശതമാനവുമാണ് ഡി.എ. വർധിപ്പിച്ചത്.
ALSO READ: പൊതുമേഖലാ ജീവനക്കാരുടെ ഡിഎ പുതുക്കി; 2017 ശമ്പള സ്കെയിലിലുള്ളവർക്ക് നേട്ടം
ഡിഎ വർധന: എന്താണ് കുടിശ്ശിക? ഇത് നിർബന്ധമാണോ?
ശമ്പള പരിഷ്കരണങ്ങൾ നടപ്പിലാക്കുന്ന തീയതിക്കും അവ യഥാർത്ഥത്തിൽ വിതരണം ചെയ്യുന്ന തീയതിക്കും ഇടയിലുള്ള കാലയളവിലേക്ക് നൽകേണ്ട തുകയാണ് കുടിശ്ശിക. ഈ തുക സ്വാഭാവികമായി ലഭിക്കുമെന്ന് ഉറപ്പില്ല. മറിച്ച് കേന്ദ്രമോ അതത് സംസ്ഥാന സർക്കാരുകളോ ഇത് പ്രത്യേകമായി പ്രഖ്യാപിക്കേണ്ടതുണ്ട്. സാധാരണഗതിയിൽ, ഉയർന്ന ശമ്പള സ്കെയിലുകളും വിതരണത്തിലുണ്ടാകുന്ന കൂടുതൽ കാലതാമസവും ജീവനക്കാർക്കും പെൻഷൻകാർക്കും ഉയർന്ന കുടിശ്ശിക തുക ലഭിക്കാൻ കാരണമാകാറുണ്ട്.
സംസ്ഥാനങ്ങളിലെ അവസ്ഥ
- ഉത്തർപ്രദേശിൽ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനത്തിൽ നിന്ന് 63 ശതമാനമായാണ് ഡിഎ വർധിപ്പിച്ചത്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലെ കുടിശ്ശിക തുക ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അൗണ്ടിലേക്കാണ് നിക്ഷേപിക്കുന്നത്.
- അരുണാചൽ പ്രദേശിൽ ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള നാല് മാസത്തെ കുടിശ്ശിക തുക പൂർണ്ണമായും പണമായി ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള/പെൻഷൻ അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകും.
- ഉത്തരാഖണ്ഡ് സർക്കാർ കുടിശ്ശിക തുക അർഹരായ ജീവനക്കാർക്ക് പണമായി തന്നെ നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
- പഞ്ചാബിൽ സംസ്ഥാന സർക്കാർ വർധിപ്പിച്ച ഡി.എ. ഡിസംബർ മാസത്തെ ശമ്പളത്തിലും പെൻഷനിലും പ്രതിഫലിക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ അറിയിച്ചിട്ടുണ്ട്.
കേരള – ഡിഎ കുടിശ്ശിക
കേരളത്തിലും സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ കൂട്ടിയിട്ടുണ്ട്. നിലവിലുള്ള 35 ശതമാനത്തിൽ നിന്ന് രണ്ട് ശതമാനം കൂട്ടി 37 ശതമാനമാക്കിയാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. ഡിഎ/ഡിആർ കുടിശ്ശികകൾ ഘട്ടംഘട്ടമായി നൽകുമെന്നാണ് വിവരം പതിനൊന്നാം ശമ്പള കമ്മീഷൻ പ്രകാരം സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയാണ്. 37 ശതമാനം ഡിഎ 8510 രൂപയാണ്. അതുപോലെ, സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും ഉയർന്ന ശമ്പളസ്കെയിലുൾപ്പെടുന്നവരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 1,29,300 രൂപയാണ്. ഡിഎ 37 ശതമാനമായാൽ ക്ഷാമബത്ത 4,7841 രൂപയാകും.
English Summary:
The Central Government has increased Dearness Allowance and Dearness Relief by 3 percentage points, raising the rate from 60% to 63% of basic pay, effective from July 1, 2026. Several state governments have also announced DA hikes ahead of Diwali, with increases ranging from 2% to 5%.