AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Ramayana Movie: രാമായണത്തിൽ ആ വരി മാത്രം 200 തവണ, താരത്തിൻ്റെ വെളിപ്പെടുത്തൽ

4000 കോടി ബജറ്റിൽ നിർമ്മിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്ന നമിത് മൽഹോത്രയാണ്. നിതേഷ് തിവാരിയുടെ സംവിധാനത്തിലാണ് ചിത്രം തീയ്യേറ്ററുകളിൽ എത്തിയത്. റിലീസ് ചെയ്ത് വെറും 11 ദിവസത്തിനുള്ളിൽ ചിത്രം 1000 കോടിയിലധികം കളക്ഷനായി നേടിയെന്നാണ് റിപ്പോർട്ട്. ശ്രീരാമനായി രൺവീർ കപൂറും, സീതയായി സായ് പല്ലവിയുമാണ് ചിത്രത്തിൽ വേഷമിട്ടത്. അതൊരു ചെറിയ വരിയാണെങ്കിലും, ശബ്ദം സാഹചര്യത്തിനനുസരിച്ച് ഉചിതമായിരിക്കണം," അനുപം ഖേർ പറയുന്നു

Ramayana Movie: രാമായണത്തിൽ ആ വരി മാത്രം 200 തവണ, താരത്തിൻ്റെ വെളിപ്പെടുത്തൽ
Jatayu Ramayana Re TakeImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Published: 16 Nov 2026 | 12:14 PM

മുംബൈ: ബ്രഹ്മണ്ഢ ചിത്രം രാമായണത്തിലെ ഒരു ചെറിയ ഭാഗം ഡയലോഗിനായി താൻ പരിശീലിച്ചത് 200 തവണയെന്ന് ബോളിവുഡ് താരം അനുപം ഖേർ. ചിത്രത്തിൽ ജഡായുവിൻ്റെ ഭാഗമായിരുന്നു താരം ഡബ്ബ് ചെയ്തത്. എന്നാൽ ജഡായുവിൻ്റെ അവസാന നിമിഷത്തിൽ ഹേ റാം എന്ന് ഒരേ ഒരു ഭാഗം മാത്രം പറയാൻ നിരവധി തവണ ആവർത്തിക്കേണ്ടി വന്നുവെന്നാണ് താരം വ്യക്തമാക്കിയത്. സീതാദേവിയെ രക്ഷിക്കാനായി പാഞ്ഞെത്തുന്ന ജഡായു രാവണൻ്റെ വെട്ടേറ്റ് വീഴുകയാണ്. മരണത്തിന് മുൻപ് ജഡായുവിൻ്റെ അവസാന വാക്കുകൾ ഹേ റാം എന്നാണ് ചിത്രത്തിൽ ചെറിയ വരിയായിരുന്നെങ്കിലും അതിലെ വൈകാരികത സ്വരം എന്നിവ ഒരേ പോലെ സന്ദർഭത്തിന് അനുയോജ്യമായി പറയുന്നത് കുറച്ചധികം പ്രയാസകരമായിരുന്നു എന്നും താരം വ്യക്തമാക്കുന്നു.

“പ്രത്യേകിച്ച് ‘ഹേ റാം’ അവസാനം… ഞാൻ അത് കുറഞ്ഞത് 200 തവണയെങ്കിലും പരീക്ഷിച്ചിട്ടുണ്ടാകും. അതൊരു ചെറിയ വരിയാണ്, പക്ഷേ ശബ്ദം സാഹചര്യത്തിനനുസരിച്ച് ഉചിതമായിരിക്കണം,” അനുപം ഖേർ പറഞ്ഞു. “ധീരനായ, മരിക്കാൻ പോകുന്ന, വൃദ്ധനായൊരു പക്ഷി രാവണനുമായി ഇത്രയും മനോഹരമായ ഒരു പോരാട്ടത്തിൽ ഏർപ്പെട്ട ഒരു പക്ഷി. ആ നിമിഷം ചിലപ്പോൾ ആത്മാവിൽ തൊടുന്നതായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

ALSO READ: Ramayana Movie: ‘ഉറങ്ങിപ്പോയി, യഷും സായി പല്ലവിയും ശോഭനയും ഒഴികെ ആരും ആകർഷണീയമായി തോന്നിയില്ല’, രമായണത്തെക്കുറിച്ച് ശാരദക്കുട്ടി

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രമാണ് രാമായണ. 4000 കോടി ബജറ്റിൽ നിർമ്മിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്ന നമിത് മൽഹോത്രയാണ്. നിതേഷ് തിവാരിയുടെ സംവിധാനത്തിലാണ് ചിത്രം തീയ്യേറ്ററുകളിൽ എത്തിയത്. റിലീസ് ചെയ്ത് വെറും 11 ദിവസത്തിനുള്ളിൽ ചിത്രം 750 കോടിയിലധികം കളക്ഷനായി നേടിയെന്നാണ് റിപ്പോർട്ട്. ശ്രീരാമനായി രൺവീർ കപൂറും, സീതയായി സായ് പല്ലവിയുമാണ് ചിത്രത്തിൽ വേഷമിട്ടത്. രാവണനായി എത്തിയത് കന്നട സൂപ്പർ താരം യഷ് ആയിരുന്നു.

അതിനിടയിൽ ചിത്രത്തിൻ്റെ ആദ്യഭാഗ ബജറ്റ് 800 കോടിയിലും താഴെയായിരിക്കുമെന്ന പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് ബോളിവുഡിലെ പ്രമുഖ സംവിധായകൻ രാംഗോപാൽ വർമ്മ. ചിത്രത്തിൻ്റെ സ്വീകാര്യത എടുത്തു പറയാതിരിക്കാൻ ആവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതേസമയം ഗ്രാഫിക്സുകൾ പലതും ഇനിയും വിറ്റു പോയേക്കാമെന്നും ഗെയിമിംഗ് അടക്കമുള്ളവക്കായി ഇവ വാങ്ങാൻ ആവശ്യക്കാർ എത്തുമെന്നും അദ്ദേഹം പറയുന്നു.

English Summary

Bollywood Actor Anupam Kher Revealed how he did the Perfection in Jatayu’s doubing in Ramayana after 200 takes. He clearly says the Emotional touch that put in the Role for doubing.

Follow Us