Kitchen Tips: ഗ്യാസ് സ്റ്റൗവിന് അടുത്ത് ഉപ്പ് വച്ചിട്ടുണ്ടോ? ഇക്കാര്യം അറിയണം; സംഭവിക്കുന്നത് എന്ത്
Kitchen Tips And Tricks: പല വീടുകളിലും പ്രധാനമായും ഗ്യാസ് സ്റ്റൗവിന് തൊട്ടടുത്തിരിക്കുന്ന ഒന്നാണ് ഉപ്പ് പാത്രം. സ്റ്റൗവിന്റെ നേരിട്ട് ചൂടും ആവിയും തട്ടാത്ത ഉണങ്ങിയ കബോർഡുകളിലോ ഷെൽഫുകളിലോ ഉപ്പുപാത്രം സൂക്ഷിക്കുക. ഉപ്പുപാത്രത്തിനുള്ളിൽ 4-5 പച്ചരി മണികൾ ഇട്ടുവെക്കുക. ഇത് ഉപ്പിലെ അധിക ഈർപ്പം വലിച്ചെടുത്ത് കട്ടപിടിക്കുന്നത് തടയും. നനഞ്ഞ കയ്യിട്ടോ ഈർപ്പമുള്ള സ്പൂൺ ഉപയോഗിച്ചോ ഉപ്പ് എടുക്കരുത്. ഇത് ഉപ്പിലേക്ക് ഈർപ്പം എത്തുന്ന മറ്റൊരു പ്രധാന കാരണമാണ്.

അടുക്കളയിൽ പാചകം ചെയ്യുമ്പോൾ കൈയെത്തും ദൂരത്ത് മസാലകളും ഉപ്പും പഞ്ചസാരയുമെല്ലാം നമുക്ക് വേണ്ടിവരും. ഇത്തരം വസ്തുക്കളെല്ലാം നമ്മൾ ഗ്യാസ് സ്റ്റൗവിൻ്റെ അടുത്താണ് വയ്ക്കുന്നത്. അത്തരത്തിൽ പല വീടുകളിലും പ്രധാനമായും ഗ്യാസ് സ്റ്റൗവിന് തൊട്ടടുത്തിരിക്കുന്ന ഒന്നാണ് ഉപ്പ് പാത്രം. പാചകത്തിനിടെ എളുപ്പത്തിൽ എടുക്കാം എന്നതാണ് വീട്ടമ്മമാർ ലക്ഷ്യവയ്ക്കുന്നത്. (Image Credit Source: Getty Images)

എന്നാൽ ഉപ്പ് സൂക്ഷിക്കാൻ സ്റ്റൗവിന് അടുത്തുള്ള സ്ഥലം തിരഞ്ഞെടുക്കുന്നത് നല്ലതാണോയെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. ഉപ്പ് പെട്ടെന്ന് കേടാകുന്ന ഭക്ഷണവസ്തുവല്ല. സാധാരണ ഉപ്പ് അഥവാ സോഡിയം ക്ലോറൈഡ് എത്രകാലം വേണമെങ്കിലും സൂക്ഷിക്കാവുന്നതാണ്. എന്നാൽ ഉപ്പിന് മറ്റൊരു സ്വഭാവമുണ്ട്. വായുവിലെ ഈർപ്പം ആഗിരണം ചെയ്യും. അതുകൊണ്ടാണ് ഉപ്പ് ചിലപ്പോൾ പാത്രത്തിനുള്ളിൽ ഇരുന്ന് കട്ടപിടിക്കാനുള്ള സാധ്യത ഏറെയാണ്.

പാചകം ചെയ്യുമ്പോൾ ഗ്യാസ് സ്റ്റൗവിന് ചുറ്റും കൂടുന്ന ചൂടിനൊപ്പം നീരാവിയും ഈർപ്പവും ഉണ്ടാവും. വെള്ളം തിളപ്പിക്കുമ്പോഴും പാചകം ചെയ്യുമ്പോഴും ഉണ്ടാകുന്ന നീരാവി മുകളിലേക്ക് ഉയരുകയും സ്റ്റൗവിന് അടുത്തുള്ള തുറന്നുവച്ചിരിക്കുന്നതോ ശരിയായി അടയ്ക്കാത്തതോ ആയ ഉപ്പ് പാത്രത്തിലേക്ക് എത്തുകയും ചെയ്യുന്നു. ഈ ഈർപ്പം ഉപ്പ് വലിച്ചെടുക്കുന്നതോടെ ഉപ്പ് ഒട്ടിപ്പിടിക്കുകയും പിന്നീട് കട്ടകളായി മാറുകയും ചെയ്യും.

ഇതോടെ പിന്നീട് പാചകത്തിന് ഉപ്പ് എടുക്കാൻ ബുദ്ധിമുട്ടാകുന്നു. കൂടാതെ അയോഡൈസ്ഡ് ഉപ്പാണെങ്കിൽ ചൂട് തട്ടുന്നതിലൂടെ അതിലെ അയോഡിന്റെ അളവ് കുറയാനും സാധ്യതയുണ്ട്. സ്റ്റൗവിന് തൊട്ടടുത്ത് പ്ലാസ്റ്റിക് പാത്രങ്ങളിലാണ് ഉപ്പ് സൂക്ഷിക്കുന്നതെങ്കിൽ ചൂടു തട്ടി പ്ലാസ്റ്റിക് ഉരുകാനും ദോഷകരമായ രാസവസ്തുക്കൾ ഉപ്പിൽ കലരാനും ഇടയാക്കും.

സ്റ്റൗവിന്റെ നേരിട്ട് ചൂടും ആവിയും തട്ടാത്ത ഉണങ്ങിയ കബോർഡുകളിലോ ഷെൽഫുകളിലോ ഉപ്പുപാത്രം സൂക്ഷിക്കുക. ഉപ്പുപാത്രത്തിനുള്ളിൽ 4-5 പച്ചരി മണികൾ ഇട്ടുവെക്കുക. ഇത് ഉപ്പിലെ അധിക ഈർപ്പം വലിച്ചെടുത്ത് കട്ടപിടിക്കുന്നത് തടയും. നനഞ്ഞ കയ്യിട്ടോ ഈർപ്പമുള്ള സ്പൂൺ ഉപയോഗിച്ചോ ഉപ്പ് എടുക്കരുത്. ഇത് ഉപ്പിലേക്ക് ഈർപ്പം എത്തുന്ന മറ്റൊരു പ്രധാന കാരണമാണ്.