മുട്ട പുതിയതോ അതോ പഴകിയതോ? വെള്ളത്തിലിട്ട് മിനിറ്റുകൾക്കുള്ളിൽ അറിയാം | Kitchen Tips and Tricks, How to Check If Eggs Are Fresh, Step By Step Guide for Simple Water Test Malayalam news - Malayalam Tv9

Kitchen Hacks: മുട്ട പുതിയതോ അതോ പഴകിയതോ? വെള്ളത്തിലിട്ട് മിനിറ്റുകൾക്കുള്ളിൽ അറിയാം

Published: 

02 Oct 2026 | 07:00 PM

How to Check If Eggs Are Fresh: മറ്റെന്തെങ്കിലും വസ്തുവിലേക്ക് ചേർക്കുമ്പോൾ ആ ഭക്ഷണവും കേടാവും അതറിയാതെ കഴിച്ചാൽ, ആരോഗ്യത്തിന് ഹാനികരമാവുകയും ചെയ്യും. എന്നാൽ മുട്ട പൊട്ടിക്കാതെ തന്നെ അത് പുതിയതാണോ എന്ന് മിനിറ്റുകൾക്കുള്ളിൽ തിരിച്ചറിയാൻ സാധിക്കുന്ന ഏറ്റവും ലളിതമായ ഒരു വഴിയാണ് വാട്ടർ ടെസ്റ്റ്. നമ്മുടെ അടുക്കളയിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന ഈ വിദ്യ എങ്ങനെയാണെന്ന് നോക്കാം. ഒരു വലിയ പാത്രത്തിലോ ഗ്ലാസിലോ പച്ചവെള്ളം എടുക്കുക. അതിലേക്ക് പരിശോധിക്കേണ്ട മുട്ട പതുക്കെ ഇറക്കി വെക്കുക.

1 / 5
കടയിൽ നിന്ന് വാങ്ങി വെയ്ക്കുന്ന മുട്ടകൾ പുതിയതാണോ അതോ പഴകിയതാണോ എന്ന് പുറംതോട് കണ്ട് തിരിച്ചറിയാൻ വളരെ പ്രയാസമാണ്. പലപ്പോഴും മുട്ട പൊട്ടിച്ചു ഒഴിക്കുമ്പോഴായിരിക്കും അത് കേടായതാണെന്ന് മനസ്സിലാകുന്നത്. മറ്റെന്തെങ്കിലും വസ്തുവിലേക്ക് ചേർക്കുമ്പോൾ ആ ഭക്ഷണവും കേടാവും അതറിയാതെ കഴിച്ചാൽ, ആരോഗ്യത്തിന് ഹാനികരമാവുകയും ചെയ്യും. (Image Credit Source: Getty Images)

2 / 5
എന്നാൽ മുട്ട പൊട്ടിക്കാതെ തന്നെ അത് പുതിയതാണോ എന്ന് മിനിറ്റുകൾക്കുള്ളിൽ തിരിച്ചറിയാൻ സാധിക്കുന്ന ഏറ്റവും ലളിതമായ ഒരു വഴിയാണ് വാട്ടർ ടെസ്റ്റ്. നമ്മുടെ അടുക്കളയിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന ഈ വിദ്യ എങ്ങനെയാണെന്ന് നോക്കാം. ഒരു വലിയ പാത്രത്തിലോ ഗ്ലാസിലോ പച്ചവെള്ളം എടുക്കുക. അതിലേക്ക് പരിശോധിക്കേണ്ട മുട്ട പതുക്കെ ഇറക്കി വെക്കുക.

3 / 5
വെള്ളത്തിലിട്ട മുട്ടയ്ക്ക് എന്ത് മാറ്റമാണ് സംഭവിക്കുന്നതെന്ന് നോക്കി അതിന്റെ പഴക്കം കൃത്യമായി മനസ്സിലാക്കാം. മുട്ട വെള്ളത്തിന്റെ അടിത്തട്ടിൽ ചെന്ന് കിടക്കുകയാണെങ്കിൽ അത് പുതിയതും ഫ്രഷാണെന്നും മനസ്സിലാക്കാം. ഇത്തരം മുട്ടകൾ ധൈര്യമായി ഉപയോഗിക്കാം. മറിച്ച്, മുട്ട അടിത്തട്ടിൽ നിൽക്കുകയും എന്നാൽ അതിന്റെ ഒരു വശം അല്പം ഉയർന്ന നിലയിലുമാണെങ്കിൽ, അതിന് രണ്ടോ മൂന്നോ ആഴ്ച പഴക്കമുണ്ട്. ഇവ കേടായവയല്ല, പുഴുങ്ങി ഉപയോഗിക്കാൻ അനുയോജ്യമായതാണ്.

4 / 5
എന്നാൽ മുട്ട വെള്ളത്തിന് മീതെ പൊങ്ങിനിൽക്കുകയാണെങ്കിൽ അത് കേടായതോ വളരെ പഴകിയതോ ആണ്. ഇത്തരം മുട്ടകൾ ഒരു കാരണവശാലും ഭക്ഷണ ആവശ്യത്തിനായി ഉപയോഗിക്കരുത്. അതുപോലെ മുട്ട പൊട്ടിക്കുമ്പോൾ തന്നെ സഹിക്കാനാവാത്ത ദുർഗന്ധം വരുന്നുണ്ടെങ്കിൽ അത് പൂർണ്ണമായും കേടായതാണെന്ന് മനസ്സിലാക്കി ഒഴിവാക്കുക.

5 / 5
മുട്ട ഒരു പ്ലേറ്റിലേക്ക് പൊട്ടിച്ചൊഴിക്കുമ്പോൾ മഞ്ഞക്കരുവും വെള്ളക്കരുവും പരന്ന് ഒഴുകിപ്പോകാതെ ഉറച്ചുനിൽക്കുന്നുണ്ടെങ്കിൽ അത് പുതിയ മുട്ടയാണ്. മുട്ട പാകം ചെയ്യുന്നതിന് തൊട്ടുമുൻപ് മാത്രം ഈ വാട്ടർ ടെസ്റ്റ് ചെയ്യുക. നേരത്തെ വെള്ളത്തിലിട്ടു വെച്ചാൽ മുട്ടയുടെ തോടിലുള്ള സ്വാഭാവിക സംരക്ഷണ പാളി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇത് മുട്ട പുഴുങ്ങുമ്പോൾ പൊട്ടിപോകാൻ കാരണമാകും.

Loading...
Unable to load recommendations.
Follow Us
ക്രീം ഒന്നും വേണ്ട! ചർമ്മത്തിന്റെ സ്വാഭാവിക തിളക്കത്തിന് ചില പൊടിക്കൈകൾ
വിവോ V80 ഉണ്ട്, ഓപ്പോ F35 5ജിയും F35 പ്രോ 5ജിയും ഉണ്ട്!
ഒരുമിച്ച് സൂക്ഷിക്കാന്‍ പാടില്ലാത്ത പച്ചക്കറികളും പഴങ്ങളും
പാൽ തിളച്ചുതൂവുന്നത് തടയാൻ ട്രിക്കുകൾ ഇതാ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ