Gym Tips: വർക്കൗട്ടുകൾക്കിടയിൽ എത്ര മിനിറ്റ് റെസ്റ്റ് വേണം? മികച്ച റിസൾട്ടിന് ഇക്കാര്യങ്ങൾ അറിഞ്ഞുവെച്ചോളൂ
How Long Should You Rest Between Sets for Maximum Muscle Growth?: കഠിനമായ വ്യായാമങ്ങൾ ചെയ്യുമ്പോൾ ശരീരത്തിലെ പേശികൾക്ക് വലിയ രീതിയിലുള്ള ഊർജ്ജം ആവശ്യമായി വരും. ഇതിനായി എ.ടി.പി, ഫോസ്ഫോക്രിയാറ്റിൻ എന്നീ ഊർജ്ജ സ്രോതസ്സുകളെയാണ് പേശികൾ പ്രധാനമായും ആശ്രയിക്കുന്നത്. ഒരു സെറ്റ് കഴിയുമ്പോഴേക്കും ഈ ഊർജ്ജം നഷ്ടപ്പെടുകയും പേശികൾക്ക് വലിയ ക്ഷീണം അനുഭവപ്പെടുകയും ചെയ്യും
ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന തുടക്കക്കാർ എപ്പോഴും എല്ലാത്തിനും ഒരു ധൃതി കാട്ടാറുണ്ട്. പെട്ടന്ന് ഫിറ്റ്നസ് നേടുക, മസിലുകളുടെ വലിപ്പം കൂട്ടുക എന്നതായിരിക്കും അതിന് കാരണം. അമിത ഭാരം കുറയ്ക്കാൻ നിരന്തരം വർക്കൗട്ട് ചെയ്യുന്നവരും കുറവല്ല. എന്നാൽ ഇതിനിടയിൽ പലരും ശ്രദ്ധിക്കാതെ പോകുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്, സെറ്റുകൾക്കിടയിലുള്ള വിശ്രമം ചെറിയൊരു കാര്യമെന്ന് തോന്നാമെങ്കിലും വർക്കൗട്ടിൻ്റെ പൂർണ്ണമായ ഫലം ലഭിക്കാനും പേശികളുടെ വളർച്ചയ്ക്കും ഈ വിശ്രമം വളരെ അത്യാവശ്യമാണ്.
കഠിനമായ വ്യായാമങ്ങൾ ചെയ്യുമ്പോൾ ശരീരത്തിലെ പേശികൾക്ക് വലിയ രീതിയിലുള്ള ഊർജ്ജം ആവശ്യമായി വരും. ഇതിനായി എ.ടി.പി, ഫോസ്ഫോക്രിയാറ്റിൻ എന്നീ ഊർജ്ജ സ്രോതസ്സുകളെയാണ് പേശികൾ പ്രധാനമായും ആശ്രയിക്കുന്നത്. ഒരു സെറ്റ് കഴിയുമ്പോഴേക്കും ഈ ഊർജ്ജം നഷ്ടപ്പെടുകയും പേശികൾക്ക് വലിയ ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. അടുത്ത സെറ്റ് തുടങ്ങുന്നതിന് മുമ്പ് പേശികൾക്ക് നഷ്ടപ്പെട്ട ഈ ഊർജ്ജം വീണ്ടെടുക്കാൻ വിശ്രമം അനിവാര്യമാണ്.
Also Read: മസിൽ റിക്കവറി വേഗത്തിലാക്കണോ? വർക്കൗട്ടിന് ശേഷം ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം!
കരുത്ത് വർധിപ്പിക്കാൻ കൃത്യമായ വിശ്രമം
ശരീരത്തിൻ്റെ കരുത്ത് വർധിപ്പിക്കാൻ ലക്ഷ്യമിട്ട് വ്യായാമം ചെയ്യുന്നവർ വിശ്രമത്തിന് കൂടുതൽ പ്രാധാന്യം നൽകണം. ഡെഡ്‌ലിഫ്റ്റ്, സ്ക്വാറ്റ്സ്, ബെഞ്ച് പ്രസ് തുടങ്ങിയ ഹെവി വർക്കൗട്ടുകൾ ചെയ്യുമ്പോൾ പേശികൾക്ക് വലിയ സമ്മർദ്ദം ഉണ്ടാകുന്നുണ്ട്. ഇത്തരം വ്യായാമങ്ങൾ ചെയ്യുമ്പോൾ ഓരോ സെറ്റുകൾക്കിടയിലും മൂന്ന് മുതൽ അഞ്ച് മിനിറ്റ് വരെ റെസ്റ്റ് നൽകാൻ ശ്രദ്ധിക്കണം. വിശ്രമ സമയം വെട്ടിച്ചുരുക്കി വേഗത്തിൽ വർക്കൗട്ട് ചെയ്യുന്നത് ജിമ്മിലെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
എല്ലാ വർക്കൗട്ടുകൾക്കും ഒരേ രീതിയിലുള്ള വിശ്രമമല്ല വേണ്ടത്. നിങ്ങളുടെ വ്യായാമത്തിൻ്റെ കാഠിന്യം, ശരീരത്തിൻ്റെ ശേഷി എന്നിവ അനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാം. ഉദാഹരണത്തിന്, വലിയ ഭാരം ഉപയോഗിച്ചുള്ള സ്ക്വാറ്റുകൾക്ക് കൂടുതൽ സമയം വിശ്രമം വേണ്ടിവരുമ്പോൾ, ലാറ്ററൽ റൈസ് പോലുള്ള വ്യായാമങ്ങൾക്ക് അത്രയും സമയം ആവശ്യമില്ല. സെറ്റുകൾക്കിടയിലുള്ള വിശ്രമം സമയ നഷ്ടമായി കണക്കാക്കരുത്. വർക്കൗട്ടിൻ്റെ ഒരു പ്രധാനപ്പെട്ട ഭാഗം തന്നെയാണ് ഇത്. അതിനാൽ ഓരോ വ്യായാമത്തിനും അനുയോജ്യമായ വിശ്രമം നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക.
English Summary
Resting between resistance training sets is crucial for muscle growth and strength. Heavy lifts require three to five minutes of rest to replenish energy and maximize overall workout performance.