AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ശുക്രൻ സ്വന്തം രാശിയിൽ പ്രവേശിക്കുന്നു! 4 രാശികൾ 2027 സൗഭാഗ്യങ്ങളോടെയും വിജയത്തോടെയും വരവേൽക്കും

2027 ജനുവരി ഒന്നും വരെ രാശിയിൽ തന്നെ തുടരും. ശുക്രൻ സ്വന്തം രാശിയിലേക്ക് പ്രവേശിക്കുന്നത് ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട ഒരു സംഭവമായാണ് കണക്കാക്കപ്പെടുന്നത്. ശുക്രൻ്റെ ഈ സംക്രമണം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തും. എന്നിരുന്നാലും ചില രാശിക്കാർക്ക് സംക്രമണം മൂലം അപ്രതീക്ഷിതമായ നേട്ടങ്ങളും ഭാഗ്യവുമാണ് അനുഭവപ്പെടുക. ആ ഭാഗ്യരാശികൾ ആരൊക്കെ......

ശുക്രൻ സ്വന്തം രാശിയിൽ പ്രവേശിക്കുന്നു! 4 രാശികൾ 2027 സൗഭാഗ്യങ്ങളോടെയും വിജയത്തോടെയും വരവേൽക്കും
Shukra TransitImage Credit source: Social Media
Ashli C
Ashli C | Published: 16 Nov 2026 | 09:54 PM

ജ്യോതിഷത്തിൽ പ്രണയം, വിവാഹം, ബന്ധങ്ങൾ, സൗന്ദര്യം, ആഡംബരം, സർഗാത്മകത, സാമ്പത്തിക അഭിവൃദ്ധി എന്നിവയുടെ അധിപനാണ് ശുക്രൻ. ശുക്രൻ ഭരിക്കുന്ന രാശിയാണ് തുലാം. ഐക്യം, സഹകരണം അർത്ഥവത്തായ ബന്ധങ്ങൾ കെട്ടിപ്പടുക്കൽ തുടങ്ങിയ വശങ്ങളാണ് ഈ രാശിയുടെ പ്രത്യേകത. നവംബർ 22ന് ശുക്രൻ സ്വന്തം രാശിയായ തുലാം രാശിയിലേക്ക് പ്രവേശിക്കും.

2027 ജനുവരി ഒന്നും വരെ രാശിയിൽ തന്നെ തുടരും. ശുക്രൻ സ്വന്തം രാശിയിലേക്ക് പ്രവേശിക്കുന്നത് ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ട ഒരു സംഭവമായാണ് കണക്കാക്കപ്പെടുന്നത്. ശുക്രൻ്റെ ഈ സംക്രമണം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തും. എന്നിരുന്നാലും ചില രാശിക്കാർക്ക് സംക്രമണം മൂലം അപ്രതീക്ഷിതമായ നേട്ടങ്ങളും ഭാഗ്യവുമാണ് അനുഭവപ്പെടുക. ആ ഭാഗ്യരാശികൾ ആരൊക്കെ എന്ന് നോക്കാം.

ALSO READ:തൃക്കാർത്തികയിൽ ഐശ്വര്യം നിറയ്ക്കുന്ന പുണ്യ പുഷ്പം! കാർത്തിക പൂവിന്റെ പ്രാധാന്യം അറിയാം

മേടം

മേടം രാശിക്കാർക്ക് വിവാഹം, പങ്കാളിത്തം, ബിസിനസ് എന്നിവയെ പ്രതിനിധീകരിക്കുന്ന ഏഴാം ഭാവത്തിൽ ശുക്രൻ പ്രകാശിക്കാൻ പോകുന്നു. ഈ ഒരു കാലയളവിൽ നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തുകയും നിങ്ങളുടെ ഭാര്യയോ ഭർത്താവോ ആയിട്ടുള്ള ബന്ധം കൂടുതൽ അർത്ഥവത്തുള്ളതും ശക്തിയുള്ളതും ആവുകയും ചെയ്യും. ഈ സമയത്ത് നിങ്ങൾക്ക് സാമ്പത്തികമായി കാര്യമായ പുരോഗതി ഉണ്ടാകും. കൂടാതെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെയും വ്യക്തതയോടെയും സമീപിക്കാൻ കഴിയും. നിങ്ങളുടെ ആത്മാഭിമാനം വർദ്ധിക്കുകയും സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർദ്ധിക്കുകയും ചെയ്യും. സാമ്പത്തികമായി കാലഘട്ടം അപ്രതീക്ഷിതമായ വലിയ ലാഭം വാഗ്ദാനം ചെയ്യുന്നു. വിജയത്തിനുള്ള പുതിയ അവസരങ്ങൾ തുറന്നുവരും. ജോലിയുള്ളവർക്ക് അവരുടെ കരിയറിൽ പുരോഗതി കൈവരിക്കാൻ സാധിക്കും. നിങ്ങളുടെ സ്വകാര്യജീവിതത്തിലും നല്ല മാറ്റങ്ങൾ അനുഭവപ്പെടും. നിങ്ങൾക്ക് മികച്ച ആരോഗ്യവും ഉണ്ടാകും.

കർക്കിടകം

കർക്കിടക രാശിക്കാർക്ക് ശുക്രൻ അവരുടെ നാലാം ഭാവത്തിലേക്ക് സംക്രമിക്കുന്നു. ഈ സമയത്ത് അവർക്ക് ജോലികൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. ബിസിനസിന്റെ കാര്യത്തിൽ ഇവർക്ക് വളരെയധികം ഗുണം ചെയ്യും. ഈ കാലയളവിൽ ഇവരുടെ വിവാഹ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടേക്കാം. പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാൻ സാധിക്കും. സാഹചര്യം പ്രതികൂലമായാൽ ആ സ്വന്തം കാര്യം നോക്കുന്നതിൽ മടിക്കേണ്ട കാര്യമില്ല. ശുക്രൻ്റെ രാശിമാറ്റം മൂലം ബിസിനസിലും പ്രൊഫഷണൽ ജീവിതത്തിലും പുരോഗതി ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

തുലാം

തുലാം രാശിക്കാർക്ക് ശുക്രൻ ഒന്നാം ഭാവത്തിലൂടെ സഞ്ചരിക്കുന്നു. ശുക്രൻ തുലാം രാശിയുടെ അധിപനായതിനാൽ ഈ സംക്രമണം അവരുടെ വ്യക്തിത്വവളർച്ചയ്ക്ക് വഴിയൊരുക്കും. ഈ ഗ്രഹമാറ്റം ജീവിതത്തിന്റെ പല മേഖലകളിലും പ്രത്യേകിച്ച് കരിയറിലും സാമ്പത്തിക മേഖലയിലും വിജയം കൈവരിക്കും. ഈ സമയത്ത് ബിസിനസ്സിൽ പ്രതീക്ഷിക്കുന്ന ലാഭങ്ങൾ ഉണ്ടാകും. കൂടാതെ തൊഴിൽ ഉള്ളവർക്ക് ശമ്പള വർദ്ധനവ് ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ് സംരംഭങ്ങൾ ലാഭകരം ആയിരിക്കും. ഉയർന്ന ലാഭത്തിനും സമ്പാദ്യത്തിനും കാരണമാകും. ഈ സമയത്ത് ബുദ്ധിപരമായ നിക്ഷേപങ്ങൾ നടത്താം, ഇത് ഭാവിയിലേക്കുള്ള സുരക്ഷ ഉറപ്പാക്കും.

മകരം

മകരം രാശിക്കാർക്ക് ശുക്രൻ പത്താം ഭാവത്തിലേക്ക് പ്രവേശിക്കാൻ പോകുന്നു നിങ്ങളുടെ കരിയർ പ്രശസ്തി ജോലി സംബന്ധമായ ഉത്തരവാദിത്വങ്ങൾ എന്നിവയിൽ നല്ല നേട്ടങ്ങൾ ഉണ്ടാകും. ഈ രാശി മാറ്റം ഇവർക്ക് നല്ല ഫലങ്ങൾ നൽകും. ജീവിതത്തിന്റെ വിവിധ വശങ്ങളിൽ കാലഘട്ടം വിജയകരമാകും. സമൂഹത്തിൽ ഇവരുടെ ബഹുമാനം ഗണ്യമായി വർദ്ധിക്കും.

ENGLISH SUMMARY

In astrology, Venus governs love, marriage, relationships, beauty, luxury, creativity, and financial prosperity. Libra is the zodiac sign ruled by Venus; it is characterized by themes such as harmony, cooperation, and the building of meaningful relationships. On November 22, Venus will enter its own sign, Libra.

Follow Us