ഫിലിപ്പീനീസ് പരമ്പരാഗത വേഷമണിഞ്ഞ് പ്രധാനമന്ത്രി; ഗാലാ ഡിന്നറിലും രാമായണ അവതരണത്തിലും പങ്കെടുത്തു
Prime Minister Narendra Modi Philippines Visit : ഫിലിപ്പീൻസിലെ പുരുഷന്മാരുടെ പരമ്പരാഗത ദേശീയ വേഷമായ 'ബറോങ് തഗാലോഗ്' അണിഞ്ഞാണ് പ്രധാനമന്ത്രി ചടങ്ങിനെത്തിയത്. മനിലയിലെ ഫിലിപ്പീൻ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്. അലങ്കരിച്ച ഓട്ടോറിക്ഷയിലാണ് പ്രധാനമന്ത്രി വിരുന്നിനെത്തിയത് എന്നതും ശ്രദ്ധേയമായി.
മനില: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഫിലിപ്പീൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് ആർ. മാർക്കോസ് ജൂനിയർ ഒരുക്കിയ അത്താഴവിരുന്നിൽ (Gala Dinner) പങ്കെടുത്തു. ഫിലിപ്പീൻസിലെ പുരുഷന്മാരുടെ പരമ്പരാഗത ദേശീയ വേഷമായ ‘ബറോങ് തഗാലോഗ്’ (Barong Tagalog) അണിഞ്ഞാണ് പ്രധാനമന്ത്രി ചടങ്ങിനെത്തിയത്.
മനിലയിലെ ഫിലിപ്പീൻ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്. അലങ്കരിച്ച ഓട്ടോറിക്ഷയിലാണ് പ്രധാനമന്ത്രി വിരുന്നിനെത്തിയത് എന്നതും ശ്രദ്ധേയമായി. 23-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും (ASEAN-India Summit) 21-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കുന്നതിനാണ് നവംബർ 15 മുതൽ 17 വരെ പ്രധാനമന്ത്രി മനിലയിൽ സന്ദർശനം നടത്തുന്നത്.
ALSO READ : കർണാടകയ്ക്ക് 15,000 കോടിയുടെ വികസനക്കുതിപ്പ്; പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഫിലിപ്പനീസ് പരമ്പരഗത വേഷത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി
VIDEO | Manila, Philippines: Prime Minister Narendra Modi arrives for the ASEAN leaders’ gala dinner hosted by President Ferdinand Marcos Jr.
(Source: ASEAN YT)
(Full video available on PTI Videos – https://t.co/d8jp61yd2p) https://t.co/NKCuul1EEN
— Press Trust of India (@PTI_News) November 16, 2026
രാമായണ അവതരണവും പ്രവാസി സംഗമവും
സന്ദർശനത്തിനിടെ മനിലയിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായി പ്രധാനമന്ത്രി സംവദിച്ചു. പ്രവാസി സമൂഹം ഒരുക്കിയ സ്വീകരണ ചടങ്ങിൽ രാമായണത്തെ ആസ്പദമാക്കിയുള്ള കലാപരിപാടി പ്രധാനമന്ത്രി വീക്ഷിച്ചു. കൂടാതെ, ശ്രീ സത്യസായി സ്കൂളിലെ ഫിലിപ്പീനോ-ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾ അവതരിപ്പിച്ച പൂർണ്ണകുംഭ ശ്ലോകാലാപനവും അദ്ദേഹം ആസ്വദിച്ചു.
ഇന്ത്യയും ഫിലിപ്പീൻസും തമ്മിലുള്ള സാംസ്കാരിക, സാമ്പത്തിക, തന്ത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം. ഉച്ചകോടികൾക്ക് പുറമെ വിവിധ ലോകനേതാക്കളുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകളും നടത്തുന്നുണ്ട്.