കറുത്ത പാടുകളും പൂപ്പലും ഒഴിവാക്കാം; കോളിഫ്ലവർ ഫ്രഷായി സൂക്ഷിക്കാൻ ചെയ്യേണ്ടത് | Kitchen Tips And Tricks, How to keep cauliflower fresh for long days in fridge, try this idea Malayalam news - Malayalam Tv9

Cauliflower Storage Tips: കറുത്ത പാടുകളും പൂപ്പലും ഒഴിവാക്കാം; കോളിഫ്ലവർ ഫ്രഷായി സൂക്ഷിക്കാൻ ചെയ്യേണ്ടത്

Published: 

17 Nov 2026 | 11:30 AM

Cauliflower Storage Tips And Tricks: ഗോപി മഞ്ചൂരിയനും കുറുമയും എല്ലാം വളരെ സ്വാദിഷ്ടമായി കോളിഫ്ലവർ ഉപയോ​ഗിച്ച് തയ്യാറാക്കാൻ സാധിക്കും. എന്നാൽ വാങ്ങി വെക്കുന്ന കോളിഫ്ലവർ പെട്ടെന്ന് കറുത്ത പാടുകൾ വീണോ പൂപ്പൽ പിടിച്ചോ ചീഞ്ഞുപോകുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാമണ്. കൃത്യമായ രീതിയിൽ സൂക്ഷിച്ചാൽ കോളിഫ്ലവർ ദിവസങ്ങളോളം കേടുകൂടാതെ ഫ്രഷായി നിലനിർത്താനാകും. അതിനായി നിങ്ങൾ ചെയ്യേണ്ട ചില ടിപ്സ് നോക്കാം.

1 / 5
കോളിഫ്ലവർ വാങ്ങി പലതരത്തിലുള്ള കറികൾ പരീക്ഷിക്കാൻ നമുക്ക് വളരെ ഇഷ്ടമാണ്. ​ഗോപി മഞ്ചൂരിയനും കുറുമയും എല്ലാം വളരെ സ്വാദിഷ്ടമായി കോളിഫ്ലവർ ഉപയോ​ഗിച്ച് തയ്യാറാക്കാൻ സാധിക്കും. എന്നാൽ വാങ്ങി വെക്കുന്ന കോളിഫ്ലവർ പെട്ടെന്ന് കറുത്ത പാടുകൾ വീണോ പൂപ്പൽ പിടിച്ചോ ചീഞ്ഞുപോകുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാമണ്. കൃത്യമായ രീതിയിൽ സൂക്ഷിച്ചാൽ കോളിഫ്ലവർ ദിവസങ്ങളോളം കേടുകൂടാതെ ഫ്രഷായി നിലനിർത്താനാകും. അതിനായി നിങ്ങൾ ചെയ്യേണ്ട ചില ടിപ്സ് നോക്കാം. (Image Credit Source: Getty Images)

2 / 5
കഴുകി വൃത്തിയാക്കുന്നതിൽ ശ്രദ്ധിക്കുക: കോളിഫ്ലവർ വാങ്ങിയ ഉടനെ വെള്ളത്തിൽ കഴുകി സൂക്ഷിക്കുന്നത് പെട്ടെന്ന് ചീഞ്ഞുപോകാനുള്ള പ്രധാന കാരണമാണ്. ഈർപ്പം തട്ടുന്നതാണ് കോളിഫ്ലവറിൽ പൂപ്പൽ വരാൻ പ്രധാന കാരണം. അതിനാൽ കോളിഫ്ലവർ ഫ്രിഡ്ജിൽ വെക്കുന്നതിന് മുൻപ് കഴുകരുത്. നിങ്ങൾ എപ്പോഴാണോ ഉപയോ​ഗിക്കുന്നത് അതിന് തൊട്ടുമുമ്പ് മാത്രം കഴുകിയെടുക്കുക.

3 / 5
ഇലകളും തണ്ടുകളും നീക്കം ചെയ്യുക: കോളിഫ്ലവറിന്റെ പുറമേയുള്ള വലിയ ഇലകളും കട്ടിയുള്ള തണ്ടുകളും ആദ്യം തന്നെ വെട്ടിമാറ്റുക. ഇതിലേക്ക് വായു സഞ്ചാരം ലഭിക്കുന്ന രീതിയിൽ ചെറിയ പൂക്കളായി മുറിച്ചോ അല്ലാതെയോ സൂക്ഷിക്കാം. ഇങ്ങനെ സൂക്ഷിച്ചാൽ കുറച്ചധികം നാൾ ഇവ കേടുകൂടാതെ ഇരിക്കും. അല്ലെങ്കിൽ ഫ്രിഡ്ജിൽ വച്ചാലും പെട്ടെന്ന് പൂപ്പൽ വരുന്നതും അഴുകുന്നതും കാണാ.ം

4 / 5
ഈർപ്പം ഒഴിവാക്കാൻ ടിഷ്യൂ പേപ്പർ: നിങ്ങൾ കോളിഫ്ലവർ ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ, അത് ഒരു എയർടൈറ്റ് കണ്ടെയ്നറിലോ സിപ്-ലോക്ക് ബാഗിലോ ആക്കി മാത്രം സൂക്ഷിക്കുക. കണ്ടെയ്നറിനുള്ളിൽ ഒരു പേപ്പർ ടവലോ ടിഷ്യൂ പേപ്പറോ വെച്ചുകൊടുക്കുന്നത് അതിലെ അമിത ഈർപ്പത്തെ വലിച്ചെടുക്കുകയും കോളിഫ്ലവർ ദിവസങ്ങളോളം ഫ്രഷായിരിക്കാൻ സഹായിക്കുകയും ചെയ്യും.

5 / 5
കോളിഫ്ലവർ കൂടുതൽ ദിവസത്തേക്ക് കേടുകൂടാതെ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ചെറുതായി ചൂടുവെള്ളത്തിൽ മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് 2 മിനിറ്റ് മുക്കി വെച്ച ശേഷം വെള്ളം പൂർണ്ണമായും വാർത്തു കളഞ്ഞ് നന്നായി വെള്ളം മാറിയെന്ന് ഉറപ്പുവരുത്തിയ ശേഷം ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്.  ഇങ്ങനെ ചെയ്താൽ കുറച്ചധികം നാൾ ഇവ സൂക്ഷിക്കാവുന്നതേയുള്ളൂ.

Loading...
Unable to load recommendations.
Follow Us
ഇഞ്ചി ചായ ദിവസവും രാവിലെ കുടിച്ചു നോക്കൂ! അറിയാം ​ഗുണം
ചോറ് കഴിച്ചും ഡയറ്റ് നോക്കാം; ഹൈ പ്രോട്ടീൻ ഗാർലിക് ചിക്കൻ റൈസ് ബൗൾ റെസിപി ഇതാ
പ്രമേഹം കുറയ്ക്കാൻ പേരക്ക എങ്ങനെ കഴിക്കണം?
ഇനി പുതിയ വില! വിവോ വി80 5ജി വിലയിൽ മാറ്റം
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?