AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Tips: അച്ചാർ പെട്ടെന്ന് പൂത്തുപോകുന്നുണ്ടോ? പരിഹാരം ഈസിയാണ്, ട്രിക്കിതാ

How to Protect Pickles from Fungus: മലയാളി അടുക്കളകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് അച്ചാറുകൾ. മാങ്ങ, നാരങ്ങ, നെല്ലിക്ക മുതൽ മീനും ബീഫും വരെ നമ്മൾ അച്ചാറാക്കി സൂക്ഷിക്കാറുണ്ട്. എന്നാൽ ഏറെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന അച്ചാറുകൾ പെട്ടെന്ന് പൂപ്പൽ കയറി ചീഞ്ഞുപോകുന്നത് പലരെയും അലട്ടുന്ന വലിയൊരു പ്രശ്നമാണ്. അച്ചാറുകൾ മാസങ്ങളോളം പുതുപുത്തനായി കേടുകൂടാതെ സൂക്ഷിക്കാൻ ടിപ്സിതാ...

Nithya Vinu
Nithya Vinu | Published: 17 Nov 2026 | 10:16 AM
അച്ചാറിടാൻ ഉപയോഗിക്കുന്ന പച്ചക്കറികളോ ഫലങ്ങളോ കഴുകിയ ശേഷം നന്നായി തുടച്ച് വെള്ളമില്ലെന്ന് ഉറപ്പുവരുത്തുക. ഇവ അൽപനേരം വെയിലത്ത് വെച്ചാൽ പൂപ്പൽ വരുന്നത് പൂർണ്ണമായും തടയാം. (Image Credit source: Getty Images)

1 / 5
നല്ലെണ്ണ ധാരാളം ഉപയോഗിച്ച് അച്ചാർ തയ്യാറാക്കുക. ഭരണിയിൽ അച്ചാറിന് മുകളിൽ എണ്ണ തെളിഞ്ഞു നിൽക്കുന്നത് പൂപ്പൽ വരാതെ തടയും. അച്ചാറുകൾ എപ്പോഴും വൃത്തിയായി കഴുകി വെയിലത്ത് ഉണക്കിയെടുത്ത ഗ്ലാസ് ഭരണികളിൽ മാത്രം സൂക്ഷിക്കുക.

2 / 5
അച്ചാറിൽ പച്ച കറിവേപ്പില നേരിട്ട് ഇടാതിരിക്കുക. കറിവേപ്പില നന്നായി വറുത്ത ശേഷമോ അല്ലെങ്കിൽ വെയിലത്ത് ഉണക്കിയ ശേഷമോ മാത്രം ചേർക്കുക. അച്ചാർ കോരാൻ എപ്പോഴും തികച്ചും ഉണങ്ങിയ സ്പൂൺ മാത്രം ഉപയോഗിക്കുക. ഇടയ്ക്കിടെ അച്ചാർ ഭരണി തുറക്കുന്നത് ഒഴിവാക്കുന്നതും പൂപ്പലിനെ അകറ്റി നിർത്താൻ സഹായിക്കും.

3 / 5
അച്ചാറുകൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അവയുടെ ആയുസ്സ് കൂട്ടും. ദിവസേന ഉപയോഗിക്കുന്ന ചെറിയ അളവിലുള്ള അച്ചാർ വേറൊരു ചെറിയ പാത്രത്തിലേക്ക് മാറ്റി ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതം.

4 / 5
അച്ചാറിന് മുകളിൽ പൂപ്പൽ കണ്ടാൽ പേടിക്കേണ്ടതില്ല. ആദ്യം പൂപ്പൽ ബാധിച്ച ഭാഗം കോരിയെടുത്ത് മാറ്റുക. ശേഷം അൽപ്പം എള്ളെണ്ണയും വിനാഗിരിയും കൂടി ചൂടാക്കി അച്ചാറിലേക്ക് ഒഴിക്കുക. ഇതിനുശേഷം ഭരണി വെയിലത്ത് തലകീഴായി വെക്കുക. അച്ചാറിന്റെ മുകൾഭാഗത്ത് എണ്ണ തങ്ങിനിൽക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

5 / 5
Follow Us