AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

SIP: ദിവസവും 100 രൂപ മാറ്റിവെച്ചാൽ 25 വർഷം കൊണ്ട് 39.80 ലക്ഷം രൂപ നേടാം

3,000 Monthly SIP Can Grow to 39.80 Lakh Check the Calculation: ദിവസവും 100 രൂപ എന്നത് ഒരു മാസം ഏകദേശം 3,000 രൂപയാണ്. ഈ തുക സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴി നിക്ഷേപിക്കാം. ദീര്‍ഘകാലം നിക്ഷേപം തുടരുകയും കോമ്പൗണ്ടിങ്ങിന്റെ നേട്ടം ലഭിക്കുകയും ചെയ്താല്‍ ചെറിയ നിക്ഷേപം പോലും വലിയ സമ്പാദ്യമായി മാറാം.

SIP: ദിവസവും 100 രൂപ മാറ്റിവെച്ചാൽ 25 വർഷം കൊണ്ട് 39.80 ലക്ഷം രൂപ നേടാം
പ്രതീകാത്മക ചിത്രംImage Credit source: DEV IMAGES/Moment/Getty Images
Shiji M K
Shiji M K | Published: 17 Nov 2026 | 11:55 AM

വലിയൊരു തുക കൈയിലുണ്ടെങ്കില്‍ മാത്രമേ നിക്ഷേപം തുടങ്ങാന്‍ കഴിയൂ എന്ന ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍ ചെറിയ തുക മാറ്റിവെച്ചും ദീര്‍ഘകാല നിക്ഷേപത്തിലൂടെയും വലിയൊരു സമ്പാദ്യം വളര്‍ത്തിയെടുക്കാം. ദിവസവും വെറും 100 രൂപ നീക്കിവെച്ച് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ കാലക്രമേണ മികച്ചൊരു തുക സമാഹരിക്കാനാകും.

ദിവസവും 100 രൂപ എന്നത് ഒരു മാസം ഏകദേശം 3,000 രൂപയാണ്. ഈ തുക സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴി നിക്ഷേപിക്കാം. ദീര്‍ഘകാലം നിക്ഷേപം തുടരുകയും കോമ്പൗണ്ടിങ്ങിന്റെ നേട്ടം ലഭിക്കുകയും ചെയ്താല്‍ ചെറിയ നിക്ഷേപം പോലും വലിയ സമ്പാദ്യമായി മാറാം.

ഉദാഹരണത്തിന്, പ്രതിമാസം 3,000 രൂപ വീതം 25 വര്‍ഷത്തേക്ക് നിക്ഷേപിക്കുകയും പ്രതിവര്‍ഷം ശരാശരി 10 ശതമാനം നേട്ടം ലഭിക്കുകയും ചെയ്താല്‍ ഏകദേശം 39.80 ലക്ഷം രൂപയുടെ ഫണ്ട് സമാഹരിക്കാനാകും. ഇതില്‍ 9 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്ന ആകെ തുക. ബാക്കി ഏകദേശം 30.80 ലക്ഷം രൂപ കണക്കാക്കിയ നേട്ടമാണ്.

ദിവസവും 100 രൂപ നിക്ഷേപിച്ചാല്‍ എത്ര രൂപ ലഭിക്കും?

പ്രതിമാസം 3,000 രൂപ വീതം എസ്‌ഐപി വഴി നിക്ഷേപിച്ചാല്‍ വിവിധ കാലയളവുകളില്‍ ലഭിക്കാവുന്ന തുകയുടെ ഏകദേശ കണക്ക് പരിശോധിക്കാം. പ്രതിവര്‍ഷം 10 ശതമാനം നേട്ടം ലഭിക്കുമെന്ന അനുമാനത്തിലാണ് ഈ കണക്കുകള്‍.

നിക്ഷേപ കാലയളവ് ആകെ നിക്ഷേപം കണക്കാക്കിയ നേട്ടം ആകെ ഫണ്ട്
5 വർഷം 1.80 ലക്ഷം 52,311 2.32 ലക്ഷം
10 വർഷം 3.60 ലക്ഷം 2.55 ലക്ഷം 6.15 ലക്ഷം
15 വർഷം 5.40 ലക്ഷം 7.03 ലക്ഷം 12.43 ലക്ഷം
25 വർഷം 9 ലക്ഷം 30.80 ലക്ഷം 39.80 ലക്ഷം

കോമ്പൗണ്ടിങ് എങ്ങനെ വലിയ സമ്പാദ്യം സൃഷ്ടിക്കുന്നു?

നിക്ഷേപിച്ച തുകയ്ക്ക് ലഭിക്കുന്ന നേട്ടത്തിനും വീണ്ടും നേട്ടം ലഭിക്കുന്ന രീതിയെയാണ് കോമ്പൗണ്ടിങ് അഥവാ കൂട്ടുപലിശയുടെ പ്രഭാവം എന്ന് പറയുന്നത്. ദീര്‍ഘകാല നിക്ഷേപത്തില്‍ ഈ രീതി വലിയ മാറ്റമുണ്ടാക്കും.

പ്രതിമാസം 3,000 രൂപ വീതം 15 വര്‍ഷം നിക്ഷേപിച്ചാല്‍ ആകെ നിക്ഷേപം 5.40 ലക്ഷം രൂപയായിരിക്കും. 10 ശതമാനം വാര്‍ഷിക നേട്ടം കണക്കാക്കിയാല്‍ ഈ തുക ഏകദേശം 12.43 ലക്ഷം രൂപയായി വളരാം. എന്നാല്‍ ഇതേ നിക്ഷേപം 25 വര്‍ഷം തുടര്‍ന്നാല്‍ ആകെ നിക്ഷേപം 9 ലക്ഷം രൂപയാകും. കണക്കാക്കിയ ഫണ്ട് 39.80 ലക്ഷം രൂപയിലേക്കും ഉയരും.

അതായത്, 15 വര്‍ഷത്തിനുശേഷം അധികമായി 10 വര്‍ഷം കൂടി നിക്ഷേപം തുടരുമ്പോള്‍ 3.60 ലക്ഷം രൂപ മാത്രമാണ് അധികമായി നിക്ഷേപിക്കുന്നത്. എന്നാല്‍ ഫണ്ടിന്റെ മൂല്യം ഏകദേശം 27.37 ലക്ഷം രൂപ വര്‍ധിക്കുന്നു. ദീര്‍ഘകാല നിക്ഷേപത്തില്‍ കോമ്പൗണ്ടിങ് എത്രത്തോളം പ്രധാനമാണെന്ന് ഇത് വ്യക്തമാക്കുന്നു.

നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

English Summary

Investing just 100 daily, or 3,000 per month, through a mutual fund SIP could help build an estimated corpus of 39.80 lakh in 25 years. Assuming an annual return of 10%, the total investment would be ₹9 lakh, while estimated gains could amount to 30.80 lakh. However, mutual fund returns are market-linked and not guaranteed.

Follow Us