Current Affairs November : നവംബറിൽ അറിഞ്ഞിരിക്കേണ്ട ചോദ്യങ്ങൾ വിദ്യാർഥികൾക്ക്, അധ്യാപകർക്കും
Malayalam Current Affairs November 2026 : മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും ഒപ്പം തന്നെ വിദ്യാർഥികളും അധ്യാപകരും അറിഞ്ഞിരിക്കാനും പഠിക്കാനും ഉപകരിക്കുന്നതാണീ ചോദ്യങ്ങൾ. കുട്ടികൾക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പുതിയ പദ്ധതി, ഇന്ത്യൻ ടീമിലെ മലയാളി ക്യാപ്റ്റൻ, തോപ്പിൽ ഭാസി പുരസ്കാരം എന്നിവയടക്കം അറിഞ്ഞിരിക്കാൻ നിരവധി. വിവരങ്ങളും ഇവിടെ പങ്കുവെക്കുന്നുണ്ട്. ഏതൊക്കെയാണ് ആ പ്രധാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമെന്നും നോക്കാം.
നിരവധി മാറ്റങ്ങളുള്ള മാസങ്ങളിലൊന്നാണ് നവംബർ. സർക്കാർ പദ്ധതികളും, പ്രഖ്യാപനങ്ങളും പുരസ്കര പ്രഖ്യാപനവുമടക്കം ആനുകാലിക ചോദ്യങ്ങൾ പഠിക്കാനിരിക്കുന്നവർ അറിഞ്ഞിരിക്കാൻ ചില പ്രധാന ചോദ്യങ്ങൾ പങ്കുവെക്കുന്നു. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും ഒപ്പം തന്നെ വിദ്യാർഥികളും അധ്യാപകരും അറിഞ്ഞിരിക്കാനും പഠിക്കാനും ഉപകരിക്കുന്നതാണൻി ചോദ്യങ്ങൾ. കുട്ടികൾക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പുതിയ പദ്ധതി, ഇന്ത്യൻ ടീമിലെ മലയാളി ക്യാപ്റ്റൻ, തോപ്പിൽ ഭാസി പുരസ്കാരം എന്നിവയടക്കം അറിഞ്ഞിരിക്കാൻ നിരവധി.
ചോദ്യങ്ങൾ
1. 2026-ലെ തോപ്പിൽ ഭാസി പുരസ്കാരത്തിന് അർഹനായ എഴുത്തുകാരൻ ആര്?
ഉത്തരം: എം മുകുന്ദൻ
2. കുട്ടികൾ ഉപയോഗിക്കുന്ന കളിപ്പാട്ടങ്ങൾ അങ്കണവാടികൾക്ക് പങ്കുവെക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച പുതിയ പദ്ധതി ?
ഉത്തരം: ടോയ് ടു ജോയ് ( Toy to Joy)
ALSO READ: എസ്ബിഐ ക്ലർക്ക് പ്രിലിംസ് ഫലം 2026 ഉടൻ! എങ്ങനെ പരിശോധിക്കാം?
3 .തിരുവിതാംകൂർ ക്ഷേത്ര പ്രവേശന വിളംബരത്തിൻ്റ എത്രാമത് വാർഷികമാണ് 2026 നവംബറിൽ ആഘോഷിച്ചത് ?
ഉത്തരം: 90-ാം വർഷികം ( തീയ്യതി: 1936 നവംബർ 12 )
4. കാലാവസ്ഥ വ്യതിയാനത്തെ സാമ്പത്തിക വിശകലനവുമായി സംയോജിപ്പിച്ചതിന് നോബൽ സമ്മാനം നേടുകയും, 2026-ൽ അന്തരിക്കുകയും ചെയ്ത ശാസ്ത്രഞ്ജൻ
ഉത്തരം: വില്യം നോർഡ്ഹോസ്
5. കേരള പോലീസ് നടപ്പിലാക്കിയ പുതിയ ആഭ്യന്തര ആശയ വിനിമയ സംവിധാനം
ഉത്തരം: ഐഎപിഎസ് (IAPS)
6. മറവിയുള്ളവർക്കായി ന്യൂമി എന്ന ഉപകരണം വികസിപ്പിച്ച മലയാളി ഗവേഷക
ഉത്തരം:അപർണ.ആർവി.എം
7. കേന്ദ്ര ശുചിത്വ സർവ്വേയിൽ മികച്ച തീരദേശ നഗരങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നഗരം
ഉത്തരം: ആലപ്പുഴ
8. ഇംഗ്ലണ്ടിനെതിരായ നാല് ദിന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ എ ടീമിൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി
ഉത്തരം: മിന്നുമണി
English Summary
Eight Important questions from current affairs in Kerala. Happened in November 2026 from Kerala Govt’s New Child Project to India A Team’s New Malayali Captain. Very Useful for PSC Aspirants, Students and Teachers.