AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

200MP മെയിൻ ക്യാമറ, 7250mAh ബാറ്ററി; ഓപ്പോ റെനോ 17 പ്രോ ലോഞ്ച് ചെയ്തു

Oppo Reno 17 Pro launched ഓപ്പോ റെനോ 17 സീരീസ് ​ചൈനയിൽ ലോഞ്ച് ചെയ്തു. ഇത് അ‌ധികം ​വൈകാതെ ഇന്ത്യയിലും ലോഞ്ച് ചെയ്യും. റെനോ സീരീസിലെ കരുത്തൻ 17 പ്രോ മോഡലാണ്. 200MP മെയിൻ ക്യാമറ, കരുത്തൻ പ്രോസസർ എന്നിവയാണ് സ്റ്റാന്റേർഡ് മോഡലിൽ നിന്ന് റെനോ 17 പ്രോ മോഡലിനെ വ്യത്യസ്തമാക്കുന്നത്.

Prasanth Kumar
Prasanth Kumar | Published: 17 Nov 2026 | 09:57 AM
 ഓപ്പോ തങ്ങളുടെ റെനോ സീരീസിന്റെ ഭാഗമായി പുതിയ റെനോ 17 സീരീസ് ​ചൈനയിൽ ലോഞ്ച് ചെയ്തു. റെനോ 17 (Reno17), റെനോ 17 പ്രോ (Reno17 Pro), എന്നിങ്ങനെ രണ്ട് മോഡലുകൾ ആണ് ഈ സീരീസിൽ എത്തിയിരിക്കുന്നത്. ഇതിൽ റെനോ 17 പ്രോ മോഡൽ 200MP മെയിൻ ക്യാമറ അ‌ടക്കമുള്ള കരുത്തൻ ഫീച്ചറുകളുമായാണ് എത്തിയിരിക്കുന്നത്. അ‌ധികം ​വൈകാതെ ഇവ ഇന്ത്യയിലും ലോഞ്ച് ചെയ്യും.

1 / 6
 ഓപ്പോ റെനോ 17 പ്രോ ഫീച്ചറുകൾ: 6.32 ഇഞ്ച് (2640×1216 പിക്സലുകൾ) 1.5K ഫ്ലാറ്റ് OLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 3600 നിറ്റ്‌സ് വരെ ലോക്കൽ പീക്ക് ബ്രൈറ്റ്‌നസ്, OPPO ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 17 അ‌ടിസ്ഥാനമാക്കിയുള്ള കളർ ഒഎസിലാണ് പ്രവർത്തനം.

2 / 6
 കരുത്ത്: ഒക്ടാ-കോർ ​ഡൈമൻസിറ്റി 9500s 3nm പ്രോസസർ ആണ് റെനോ 17 പ്രോയുടെ കരുത്ത്. Immortalis G925 MC12 GPU, 8GB / 12GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. പൊടി, ജലം എന്നിവയെ പ്രതിരോധിക്കാൻ IP66 + IP68 + IP69 + IP69K റേറ്റിങ്ങും ഈ ഓപ്പോ ഫോണിലുണ്ട്.

3 / 6
 ക്യാമറ: 200MP മെയിൻ ക്യാമറ (1/1.56″ സെൻസർ, f/1.8 അപ്പേർച്ചർ, OIS), 50MP അൾട്രാ-വൈഡ് ക്യാമറ (116º, f/2.0 അപ്പേർച്ചർ), 50MP 3.5X പെരിസ്‌കോപ്പ് ക്യാമറ (OIS, f/2.8 അപ്പേർച്ചർ); 4K 60 fps വീഡിയോ റെക്കോർഡിംഗ് സൗകര്യം എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 50MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ, 4K 60 fps വീഡിയോ റെക്കോർഡിംഗ്) ഉണ്ട്.

4 / 6
 ബാറ്ററി, മറ്റ് ഫീച്ചറുകൾ: 80W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗിനൊപ്പം 7250mAh ബാറ്ററിയാണ് ഈ പ്രോ മോഡലിൽ ഉള്ളത്. ഇൻഫ്രാറെഡ് സെൻസർ, USB Type-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ഖിയു മിയാവോ, ഐസ് മൂൺ വൈറ്റ്, കൊക്കോ ബ്രൗൺ, ഫസ്റ്റ് സ്നോ വൈറ്റ് എന്നീ നാല് കളർ ഓപ്ഷനുകളിൽ റെനോ 17 പ്രോ എത്തിയിരിക്കുന്നു.

5 / 6
  വില: ഓപ്പോ റെനോ 17 പ്രോ 8GB + 256GB വേരിയന്റിന് 4199 യുവാൻ (ഏകദേശം 59,105 രൂപ), 12GB + 256GB വേരിയന്റിന് 4599 യുവാൻ (ഏകദേശം 64,735 രൂപ), 12GB + 512GB വേരിയന്റിന് 4999 യുവാൻ (ഏകദേശം  70,365 രൂപ) എന്നിങ്ങനെയാണ് വില. ഓപ്പോ ബബിൾന് 399 യുവാൻ (ഏകദേശം 5,615 രൂപ).

6 / 6
Follow Us