AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

DA Hike 2026: ഡിഎ വർധന ഗ്രാറ്റുവിറ്റിയിലും മാറ്റമുണ്ടാക്കും; 33 വർഷത്തെ സർവീസിന് എത്ര രൂപ ലഭിക്കും?

DA Hike Impact on Gratuity 2026 Calculate Benefits After 33 Years of Service: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ ഗ്രാറ്റുവിറ്റി കണക്കാക്കുന്നത് അടിസ്ഥാന ശമ്പളവും അതിന് ബാധകമായ ഡിഎയും ചേര്‍ത്തുള്ള തുകയെ അടിസ്ഥാനമാക്കിയാണ്. പൂര്‍ത്തിയാക്കിയ ഓരോ ആറുമാസ സര്‍വീസ് കാലയളവിനും ഒരു മാസത്തെ ആകെ വേതനത്തിന്റെ നാലിലൊന്ന് വീതമാണ് കണക്കാക്കുന്നത്.

DA Hike 2026: ഡിഎ വർധന ഗ്രാറ്റുവിറ്റിയിലും മാറ്റമുണ്ടാക്കും; 33 വർഷത്തെ സർവീസിന് എത്ര രൂപ ലഭിക്കും?
പ്രതീകാത്മക ചിത്രംImage Credit source: anand purohit/Moment Getty Images
Shiji M K
Shiji M K | Updated On: 17 Nov 2026 | 11:04 AM

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത (ഡിഎ) മൂന്ന് ശതമാനം വര്‍ധിപ്പിച്ചത് പ്രതിമാസ ശമ്പളത്തില്‍ മാത്രമല്ല, വിരമിക്കല്‍ ആനുകൂല്യങ്ങളിലും മാറ്റമുണ്ടാക്കും. വിരമിക്കുമ്പോള്‍ ലഭിക്കുന്ന ഗ്രാറ്റുവിറ്റി കണക്കാക്കുന്നതില്‍ അടിസ്ഥാന ശമ്പളത്തിനൊപ്പം ഡിഎയും പരിഗണിക്കുന്നതിനാലാണിത്. 60 ശതമാനത്തില്‍നിന്ന് 63 ശതമാനമായാണ് ഡിഎ ഉയര്‍ന്നത്. 2026 ജൂലൈ ഒന്ന് മുതല്‍ പ്രാബല്യമുള്ള ഈ വര്‍ധന വിരമിക്കുന്ന ജീവനക്കാരുടെ ഗ്രാറ്റുവിറ്റി കണക്കിനെയും സ്വാധീനിക്കും.

ഒരു ലക്ഷം രൂപ അടിസ്ഥാന ശമ്പളവും 33 വര്‍ഷത്തെ യോഗ്യമായ സര്‍വീസുമുള്ള ഒരു കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന്റെ ഗ്രാറ്റുവിറ്റി എത്രയാകുമെന്ന് നോക്കാം.

ഗ്രാറ്റുവിറ്റി കണക്കാക്കുന്നത് എങ്ങനെ?

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ ഗ്രാറ്റുവിറ്റി കണക്കാക്കുന്നത് അടിസ്ഥാന ശമ്പളവും അതിന് ബാധകമായ ഡിഎയും ചേര്‍ത്തുള്ള തുകയെ അടിസ്ഥാനമാക്കിയാണ്. പൂര്‍ത്തിയാക്കിയ ഓരോ ആറുമാസ സര്‍വീസ് കാലയളവിനും ഒരു മാസത്തെ ആകെ വേതനത്തിന്റെ നാലിലൊന്ന് വീതമാണ് കണക്കാക്കുന്നത്.

33 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയ ഒരാള്‍ക്ക് 66 ആറുമാസ കാലയളവുകളുണ്ടാകും. അതായത് അടിസ്ഥാന ശമ്പളവും ഡിഎയും ചേര്‍ന്ന തുകയുടെ 16.5 മടങ്ങാണ് ഗ്രാറ്റുവിറ്റിയായി കണക്കാക്കുന്നത്.

ഡിഎ വര്‍ധനയ്ക്ക് മുമ്പും ശേഷവും

60% ഡിഎ 63% ഡിഎ
അടിസ്ഥാന ശമ്പളം 1,00,000 1,00,000
ഡിഎ 60,000 63,000
ആകെ വേതനം 1,60,000 1,63,000
സർവീസ് 33 വർഷം 33 വർഷം
ഗ്രാറ്റുവിറ്റി കണക്കാക്കുന്ന ഘടകം 16.5 16.5
കണക്കാക്കിയ ഗ്രാറ്റുവിറ്റി 26,40,000 26,89,500

Also Read: DA Hike 2026: ഡിഎ കൂടിയാൽ ശമ്പളത്തിൽ എത്ര രൂപ അധികം ലഭിക്കും? അടിസ്ഥാന ശമ്പളമനുസരിച്ച് കണക്കുകൾ അറിയാം

എല്ലാവര്‍ക്കും 49,500 രൂപ അധികം ലഭിക്കുമോ?

ഇവിടെയാണ് ജീവനക്കാര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ ഗ്രാറ്റുവിറ്റിക്ക് നിലവില്‍ 25 ലക്ഷം രൂപയാണ് പരമാവധി പരിധി. ഡിഎ വര്‍ധനയ്ക്ക് മുമ്പുള്ള ഗ്രാറ്റുവിറ്റി 26.40 ലക്ഷം രൂപയും ശേഷമുള്ളത് 26.895 ലക്ഷം രൂപയുമാണ്. രണ്ട് കണക്കുകളും 25 ലക്ഷം രൂപയുടെ പരിധി മറികടക്കുന്നതിനാല്‍ യഥാര്‍ഥത്തില്‍ ലഭിക്കുന്ന ഗ്രാറ്റുവിറ്റി 25 ലക്ഷം രൂപയായി തുടരും.

English Summary

The 3% DA hike to 63% can increase the gratuity calculation for central government employees. For an employee with 1 lakh basic pay and 33 years of service, the calculated gratuity rises from 26.40 lakh to ₹26.895 lakh. However, the actual payout remains capped at 25 lakh under the current maximum gratuity limit.

Follow Us