മഴക്കാലത്ത് ദോശമാവ് പുളിക്കുന്നില്ലേ?; തണുപ്പത്തും മാവ് പെട്ടെന്ന് പുളിച്ചുകിട്ടാൻ ഇതാ ചില എളുപ്പവഴികൾ | Kitchen Tips And Tricks, How to keep your dosa batter rising even in the rainy And cold season Malayalam news - Malayalam Tv9

Kitchen Tips: മഴക്കാലത്ത് ദോശമാവ് പുളിക്കുന്നില്ലേ?; തണുപ്പത്തും മാവ് പെട്ടെന്ന് പുളിച്ചുകിട്ടാൻ ഇതാ ചില എളുപ്പവഴികൾ

Published: 

22 May 2026 | 10:25 AM

Dosa Batter Rising Tips: പലരും മാവ് അരച്ചയുടൻ തന്നെ ഉപ്പ് ചേർത്ത് ഇളക്കി വെക്കാറുണ്ട്. എന്നാൽ തണുപ്പുകാലത്ത് ഇങ്ങനെ ചെയ്യരുത്. ഉപ്പ് പുളിക്കൽ പ്രക്രിയയെ വളരെ പതുക്കെയാക്കും. മാവ് അരച്ചുവെച്ച് നന്നായി പുളിച്ച ശേഷം, അതായത് ദോശയോ ഇഡ്ഡലിയോ ഉണ്ടാക്കുന്നതിന് തൊട്ടുമുമ്പ് മാത്രം ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കിയാൽ മതിയാകും. തണുപ്പുള്ള സമയത്തും മാവ് പൊങ്ങി വരാൻ പരീക്ഷിക്കാവുന്ന ചില ലളിതമായ സൂത്രവിദ്യകൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

1 / 5
മഴക്കാലത്തോ തണുപ്പുകാലത്തോ അന്തരീക്ഷ ഊഷ്മാവ് കുറയുമ്പോൾ ദോശമാവോ ഇഡ്ഡലിമാവോ നന്നായി പുളിച്ച് പൊങ്ങാതിരിക്കുന്നത് എപ്പോഴും വീട്ടമ്മമാരെ സംബന്ധിച്ച് ഒരു വലിയ വെല്ലുവിളിയാണ്. മാവ് പുളിക്കാൻ സഹായിക്കുന്ന നല്ല ബാക്ടീരിയകളും യീസ്റ്റും സജീവമാകാൻ ഒരല്പം ചൂടുള്ള അന്തരീക്ഷം ആവശ്യമാണ്. തണുപ്പുള്ള സമയത്തും മാവ് പൊങ്ങി വരാൻ പരീക്ഷിക്കാവുന്ന ചില ലളിതമായ സൂത്രവിദ്യകൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം. (Image Credit Source: Getty Images)

2 / 5
പലരും മാവ് അരച്ചയുടൻ തന്നെ ഉപ്പ് ചേർത്ത് ഇളക്കി വെക്കാറുണ്ട്. എന്നാൽ തണുപ്പുകാലത്ത് ഇങ്ങനെ ചെയ്യരുത്. ഉപ്പ് പുളിക്കൽ പ്രക്രിയയെ  വളരെ പതുക്കെയാക്കും. മാവ് അരച്ചുവെച്ച് നന്നായി പുളിച്ച ശേഷം, അതായത് ദോശയോ ഇഡ്ഡലിയോ ഉണ്ടാക്കുന്നതിന് തൊട്ടുമുമ്പ് മാത്രം ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കിയാൽ മതിയാകും. മാവിൽ അല്പം പഞ്ചസാര ചേർക്കുന്നത് യീസ്റ്റിൻ്റെ വളർച്ചയെ സഹായിക്കും. ഇത്  പുളിക്കാൻ സഹായിക്കുന്നു.

3 / 5
അരിയും ഉഴുന്നും കുതിർക്കാൻ വെക്കുമ്പോൾ അതിലേക്ക് ഒരു ടീസ്‌പൂൺ ഉലുവ കൂടി ചേർക്കുക. ഉലുവ മാവ് വേഗത്തിൽ പുളിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ഘടകങ്ങളാൽ സമ്പന്നമാണ്. കൂടാതെ ഉലുവ ചേർത്ത് മാവ് അരയ്ക്കുന്നത് ദോശയ്ക്ക് നല്ല മൊരിവും ഇഡ്ഡലിക്ക് നല്ല മൃദുത്വവും നൽകും. അതുപോലെ മാവ് അരയ്ക്കുമ്പോൾ ലേശം ചെറുചൂടുള്ള വെള്ളമോ പാലോ ഉപയോഗിക്കുക. പാലിന് ചൂട് ആവശ്യമില്ല. ഇത് പിറ്റേന്നത്തേക്ക് മാവ് പുളിക്കാൻ സഹായിക്കും.

4 / 5
അന്തരീക്ഷത്തിൽ തണുപ്പുള്ളപ്പോൾ മാവ് ഇരിക്കുന്ന പാത്രത്തിന് പുറത്തുനിന്ന് ആവശ്യമായ ചൂട് നൽകണം. അതിനാൽ മാവ് അടച്ചുവെച്ച പാത്രം നല്ല കട്ടിയുള്ള ഒരു കോട്ടൺ തുണിയോ ടവ്വലോ ഉപയോഗിച്ച് പൂർണ്ണമായി പൊതിഞ്ഞ് വെക്കുക. ഇത് പാത്രത്തിനുള്ളിലെ ചൂട് പുറത്തുപോകാതെ നിലനിർത്തും. അതുപോലെ ​മാവ് വയ്ക്കുന്നതിന് മുമ്പായി ​ഗ്യാസ് അല്പം കത്തിച്ച് അവിടെ ചൂട് വന്ന ശേഷം ദോശമാവ വച്ചാൽ പിറ്റേന്നത്തേക്ക് പുളിച്ച് കിട്ടും.

5 / 5
ഓവൻ ജസ്റ്റ് 1 മിനിറ്റ് പ്രീ-ഹീറ്റ് ചെയ്യുക (അല്ലെങ്കിൽ ഓവനിലെ ലൈറ്റ് മാത്രം ഓൺ ചെയ്തു വെക്കുക). അതിനുശേഷം ഓവൻ ഓഫ് ചെയ്ത്, മാവ് അടച്ചുവെച്ച പാത്രം അതിനുള്ളിലേക്ക് വെക്കുക. ഓവനുള്ളിലെ ചെറുചൂടുള്ള അന്തരീക്ഷം മാവ് പെട്ടെന്ന് പൊങ്ങിവരാൻ സഹായിക്കും. ഓവൻ ഇല്ലാത്തവർ ഒരു വലിയ പാത്രത്തിൽ ചെറുചൂടുള്ള വെള്ളം നിറച്ച് അതിൽ മാവിൻ്റെ പാത്രം ഇറക്കി വയ്ക്കുക. വെള്ളം അധികം തണുത്താൽ വെള്ളം മാറ്റുക.

Follow Us
തേങ്ങ വാങ്ങുമ്പോൾ പറ്റിക്കപ്പെടാതിരിക്കാൻ ഇവ ശ്രദ്ധിക്കൂ
ഗ്യാസ്ട്രബിൾ അകറ്റാൻ ജീരകം കഴിക്കേണ്ടത് ഇങ്ങനെ
തുളസിയിൽ നിന്ന് കസ്കസ് ഉണ്ടാകാം, വളരെ സിമ്പിളാണേ
അസിഡിറ്റിയുടെ വില്ലൻ നിങ്ങൾ! ഈ തെറ്റുകൾ ചെയ്യരുത്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്