Kitchen Tips: ഇനി തലേന്ന് അരച്ചു വെക്കേണ്ട, ഇഡലിമാവ് ഒരു മണിക്കൂറിൽ പുളിക്കാനും വഴികളേറെ
Ferment Idli Batter in Just One Hour: എളുപ്പത്തിൽ മാവ് പുളിപ്പിക്കാൻ വഴികളുണ്ടോ എന്നു തിരയാത്തവർ ഉണ്ടാകില്ല. ഇതാ ചില പൊടിക്കൈകൾ...

ഇഡലിമാവ് പുളിപ്പിക്കൽ പലപ്പോഴും ഒരു പ്രശ്നമായി വരാറുണ്ട്. എളുപ്പത്തിൽ മാവ് പുളിപ്പിക്കാൻ വഴികളുണ്ടോ എന്നു തിരയാത്തവർ ഉണ്ടാകില്ല. ഇതാ ചില പൊടിക്കൈകൾ...ആദ്യത്തേത് പ്രഷർകുക്കർ ഉപയോഗിച്ചുള്ള വഴിയാണ്. ഇതിനായി മാവ് പാത്രത്തിലാക്കി ഉപ്പ് ചേർക്കുക. പ്രഷർ കുക്കർ ചൂടാക്കിയ ശേഷം മാവ് വെച്ച പാത്രം അതിനുള്ളിൽ വയ്ക്കുക. വിസിൽ ഇട്ട് കുക്കർ അടച്ച് 5 മിനിറ്റ് ചെറിയ തീയിൽ ചൂടാക്കുക. ശേഷം തീ ഓഫ് ചെയ്ത് ഒരു മണിക്കൂർ കാത്തിരുന്നാൽ മാവ് പുളിച്ച് കിട്ടും.

മാവിൽ ആവശ്യത്തിന് കല്ലുപ്പ് (Rock Salt) ചേർത്ത് നന്നായി ഇളക്കുക. പുളിപ്പിക്കാൻ വെച്ച പാത്രം ചൂടുള്ള സ്റ്റൗവിനടുത്തോ സൂര്യരശ്മി ലഭിക്കുന്ന സ്ഥലത്തോ വെക്കുക. ചൂട് മാവ് പെട്ടെന്ന് പുളിക്കാൻ സഹായിക്കും.

മാവിൽ അര ടീസ്പൂൺ തൈര്, കാൽ ടീസ്പൂൺ പഞ്ചസാര, കാൽ ടീസ്പൂൺ നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇത് പുളിപ്പിക്കൽ പ്രക്രിയ വേഗത്തിലാക്കും.

മാവ് സൂക്ഷിക്കാൻ പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം മൺപാത്രങ്ങളോ സ്റ്റീൽ പാത്രങ്ങളോ ഉപയോഗിക്കുക. ഇവ മാവ് ശരിയായ രീതിയിൽ പുളിക്കുന്നതിന് സഹായിക്കും.

പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് മാത്രം ഇത്തരം വഴികൾ നോക്കുക. ദഹനത്തിന് 4 മുതൽ 7 മണിക്കൂർ വരെ എടുക്കുന്ന സ്വാഭാവികമായ പുളിപ്പിക്കലാണ് എപ്പോഴും ഏറ്റവും നല്ലത്.