AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഓടുമ്പോൾ ശ്വാസമെടുക്കേണ്ടത് മൂക്കിലൂടെയോ അതോ വായിലൂടെയോ? ശാസ്ത്രം പറയുന്നത് ഇതാണ് !

Running Tips: The Best Breathing Techniques for Better Performance: നിങ്ങളുടെ ഓട്ടത്തിൻ്റെ വേഗതയ്ക്കും ആയാസത്തിനും അനുസരിച്ച് ഏറ്റവും സൗകര്യപ്രദമായ രീതിയിൽ ശ്വസിക്കുന്നതാണ് എപ്പോഴും നല്ലത്. വായ അടച്ചുപിടിച്ച് മൂക്കിലൂടെ മാത്രം ശ്വസിക്കുന്നത് എപ്പോഴും മികച്ച രീതിയാകണമെന്നില്ല. ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്ന അവസ്ഥ വന്നാൽ ഉടൻ വായ തുറന്ന് ശ്വസിക്കുകയോ ഓട്ടത്തിൻ്റെ വേഗത കുറയ്ക്കുകയോ ചെയ്യണം

ഓടുമ്പോൾ ശ്വാസമെടുക്കേണ്ടത് മൂക്കിലൂടെയോ അതോ വായിലൂടെയോ? ശാസ്ത്രം പറയുന്നത് ഇതാണ് !
പ്രതീകാത്മക ചിത്രം Image Credit source: Unsplash
Sumeesh T Unneen
Sumeesh T Unneen | Published: 08 Nov 2026 | 03:41 PM

വ്യായാമത്തിൻ്റെ ഭാഗമായി ദിവസവും ഓടുന്നവർക്ക് എപ്പോഴും ഉണ്ടാകുന്ന ഒരു സംശയമാണ് ശ്വാസമെടുക്കേണ്ടത് മൂക്കിലൂടെയാണോ അതോ വായിലൂടെയാണോ എന്നത്. എന്നാൽ ഇതിന് ഒറ്റ ഉത്തരമില്ല എന്നതാണ് യാഥാർത്ഥ്യം. നിങ്ങളുടെ ഓട്ടത്തിൻ്റെ വേഗതയ്ക്കും ആയാസത്തിനും അനുസരിച്ച് ഏറ്റവും സൗകര്യപ്രദമായ രീതിയിൽ ശ്വസിക്കുന്നതാണ് എപ്പോഴും നല്ലത്. വായ അടച്ചുപിടിച്ച് മൂക്കിലൂടെ മാത്രം ശ്വസിക്കുന്നത് എപ്പോഴും മികച്ച രീതിയാകണമെന്നില്ല. ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്ന അവസ്ഥ വന്നാൽ ഉടൻ വായ തുറന്ന് ശ്വസിക്കുകയോ ഓട്ടത്തിൻ്റെ വേഗത കുറയ്ക്കുകയോ ചെയ്യണം.

ഓട്ടത്തിൻ്റെ ഇൻ്റൻസിറ്റി കൂടുമ്പോൾ ശരീരത്തിന് കൂടുതൽ ഓക്സിജൻ ആവശ്യമായി വരും. ഇത്തരം സാഹചര്യങ്ങളിൽ വായ തുറന്ന് ശ്വസിക്കുന്നതാണ് കൂടുതൽ വായു ഉള്ളിലെത്താൻ സഹായിക്കുക. 19 പേരിലായി ട്രെഡ്‌മില്ലിൽ നടത്തിയ ഒരു പഠനത്തിൽ, ആയാസം കൂടുമ്പോൾ വായ തുറന്ന് ശ്വസിക്കുന്നത് വഴി ശരീരത്തിലേക്ക് കൂടുതൽ വായു എത്തുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. അതിനാൽ വേഗത കൂട്ടുമ്പോഴോ, കയറ്റം കയറുമ്പോഴോ, ഇൻ്റർവെൽ ട്രെയിനിംഗ് ചെയ്യുമ്പോഴോ വായ തുറന്ന് ശ്വസിക്കുന്നതിൽ യാതൊരു തെറ്റുമില്ല.

Also Read: ഭക്ഷണം കഴിച്ച ഉടൻ അൽപ്പനേരം നടക്കുന്നത് ഗുണമോ അതോ ദോഷമോ? അറിയാതെ പോകരുത് ഈ യാഥാർഥ്യങ്ങൾ!

ഓടുമ്പോൾ മൂക്കിലൂടെ മാത്രം ശ്വസിക്കുന്നത് ഗുണകരമാണ് എന്ന് അവകാശപ്പെടുന്ന ചില പഠനങ്ങളുണ്ട്. 10 പേരിലായി നടത്തിയ അത്തരമൊരു പഠനത്തിൽ, മൂക്കിലൂടെ ശ്വസിക്കുന്നവരും വായിലൂടെ ശ്വസിക്കുന്നവരും തമ്മിൽ ഓക്സിജൻ വലിച്ചെടുക്കുന്നതിൽ വലിയ വ്യത്യാസമില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഈ പഠനത്തിൽ പങ്കെടുത്തവർ ആറ് മാസത്തോളം മൂക്കിലൂടെ മാത്രം ശ്വസിച്ച് ഓടാൻ പരിശീലിച്ചവരായിരുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതിനാൽ പെട്ടെന്നൊരു ദിവസം വായ അടച്ച് ഓടിയാൽ ഗുണം ലഭിക്കണമെന്നില്ല.

വായ അടച്ചുപിടിച്ച് ഓടുന്നത് വർക്കൗട്ട് എളുപ്പമാക്കുമെന്നതും തെറ്റായ ധാരണയാണ്. 19 മുതിർന്ന ആളുകളിൽ ഒരു മണിക്കൂർ നേരം സൈക്ലിംഗിനിടെ നടത്തിയ മറ്റൊരു പഠനത്തിൽ, വായ അടച്ചുപിടിച്ച് മൂക്കിലൂടെ മാത്രം ശ്വസിക്കാൻ ശ്രമിച്ചവർക്ക് കൂടുതൽ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതായി കണ്ടെത്തിയിരുന്നു. ചുരുക്കത്തിൽ, ഓടുമ്പോൾ ഏത് രീതിയിൽ ശ്വസിക്കണം എന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം പറയാൻ സാധിക്കില്ല. അധികം ആയാസപ്പെടാതെയുള്ള ഓട്ടങ്ങളിൽ വേണമെങ്കിൽ മൂക്കിലൂടെയുള്ള ശ്വസനം പരീക്ഷിക്കാവുന്നതാണ്. എന്നാൽ ശ്വാസം പിടിച്ച് വെച്ച് ബുദ്ധിമുട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഓടുമ്പോൾ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വായു തടസ്സമില്ലാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് ഏറ്റവും പ്രധാനം.

English Summary

Science suggests runners should breathe through their nose or mouth based on comfort. While nasal breathing suits easy runs, mouth breathing provides the necessary oxygen intake during more intense workouts.

നിരാകരണം: ഈ വാർത്തയിൽ പറയുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിനെ അംഗീകൃത മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ആരോഗ്യപരമായ സംശയങ്ങൾക്ക് എപ്പോഴും ഒരു ഡോക്ടറെ സമീപിക്കുക.

Follow Us