ഇടവേള അവസാനിപ്പിച്ച് ഗോട്ട് 7 തിരിച്ചു വരുന്നു; പ്രഖ്യാപനവുമായി ബാംബാം, ആവേശത്തിൽ ആരാധകർ | Kpop Band Got7 Confirms Comeback on 2025 With a New Album Malayalam news - Malayalam Tv9

Got7 Kpop: ഇടവേള അവസാനിപ്പിച്ച് ഗോട്ട് 7 തിരിച്ചു വരുന്നു; പ്രഖ്യാപനവുമായി ബാംബാം, ആവേശത്തിൽ ആരാധകർ

Updated On: 

08 Dec 2024 18:54 PM

Kpop Band Got7 Comeback on 2025: ആരാധകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ഗ്രൂപ്പിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ച് കൊറിയൻ സംഗീത ബാൻഡായ ഗോട്ട് 7.

1 / 5ഏറെ ആരാധകരുള്ള കൊറിയൻ സംഗീത ബാൻഡാണ് ഗോട്ട് 7. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ബാൻഡ് പ്രവർത്തനങ്ങളിൽ നിന്നും ഇടവേള എടുത്ത താരങ്ങൾ ഇപ്പോൾ മടങ്ങി വരവ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2025 ജനുവരി 20-ന് ഗോട്ട് 7-ന്റെ പുതിയ ആൽബം പുറത്തിറങ്ങുമെന്ന് ബാൻഡിലെ അംഗമായ ബാംബാം അറിയിച്ചു. (Image Credits: Got7 X)

ഏറെ ആരാധകരുള്ള കൊറിയൻ സംഗീത ബാൻഡാണ് ഗോട്ട് 7. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ബാൻഡ് പ്രവർത്തനങ്ങളിൽ നിന്നും ഇടവേള എടുത്ത താരങ്ങൾ ഇപ്പോൾ മടങ്ങി വരവ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2025 ജനുവരി 20-ന് ഗോട്ട് 7-ന്റെ പുതിയ ആൽബം പുറത്തിറങ്ങുമെന്ന് ബാൻഡിലെ അംഗമായ ബാംബാം അറിയിച്ചു. (Image Credits: Got7 X)

2 / 5

കഴിഞ്ഞ നവംബറിൽ, ആരാധകർ ബാംബാമിനോട് ഗോട്ട് 7-ന്റെ മടങ്ങി വരവ് ഉണ്ടാകുമോയെന്ന് ചോദിച്ചിരുന്നെങ്കിലും, താരം അത് നിഷേധിച്ചു. അതോടെ ആരാധകർ നിരാശയിലായി. എന്നാൽ, ഒരു മാസം പിന്നിടുമ്പോഴേക്കും അവർ തന്നെ വിഷയത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. (Image Credits: Got7 X)

3 / 5

"ദൈവമേ ഒടുവിൽ ഇത് ലോകത്തോട് വിളിച്ചു പറയാൻ എനിക്ക് സാധിച്ചു. കഴിഞ്ഞ ഒരു മാസമായി ഇക്കാര്യം പുറത്തുപറയാതിരിക്കാൻ ഞാൻ എത്ര ബുദ്ധിമുട്ടിയെന്നോ? ജനുവരി 20-ന് ഗോട്ട് 7 വീണ്ടും വരുന്നു" ബാംബാം എക്‌സിൽ കുറിച്ചു. (Image Credits: Got7 X)

4 / 5

അതേസമയം, ബാൻഡിന്റെ ലീഡറായ ജെയ് ബിയും വിഷയത്തിൽ പ്രതികരിച്ചു. #ടേപ്പ്റീലോഡ് എന്ന തന്റെ കോൺസെർട്ടിൽ വെച്ചായിരുന്നു താരത്തിന്റെ പ്രഖ്യാപനം. അംഗങ്ങൾ മറ്റ് ഷെഡ്യൂളുകൾ എല്ലാം ഈ മാസത്തോടെ അവസാനിപ്പിക്കുമെന്നും, അതോടെ എല്ലാവരും ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുമെന്നും ജെയ് ബി അറിയിച്ചു. (Image Credits: Got7 X)

5 / 5

2014-ൽ ജെ.വൈ.പി എൻ്റർടൈൻമെൻ്റ്സിന്റെ കീഴിലാണ് ഗോട്ട് 7 സംഗീത ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. ജെയ് ബി, മാർക്ക്, ജാക്സൺ, ജിൻയോങ്, യങ്‌ജെ, ബാംബാം, യുഗ്യോം എന്നിവരാണ് ബാൻഡിലെ അംഗങ്ങൾ. കൊറിയൻ സംഗീത ലോകത്ത് വലിയ തരംഗം സൃഷ്‌ടിച്ച ഇവർ 2021-ൽ ഏജൻസിയുമായുള്ള കരാർ അവസാനിപ്പിച്ചു. തുടർന്ന്, അംഗങ്ങളെല്ലാം പല ഏജൻസികളിലേക്കായി മാറിയെങ്കിലും, ഒറ്റ ഗ്രൂപ്പായി തുടരാനുള്ള ഇവരുടെ ആഗ്രഹമാണ് അടുത്ത വർഷത്തെ തിരിച്ചു വരവിന് വഴിയൊരുക്കിയത്. (Image Credits: Got7 X)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ