Laptop health issues: പേര് ലാപ്‌ടോപ് ആണെന്ന് വച്ച് എടുത്ത് മടിയില്‍ വയ്ക്കരുത്, ഈ പ്രശ്നങ്ങൾ ഉണ്ടാകും
Don't Place laptop on Your Lap : ഗർഭിണികൾ ലാപ്‌ടോപ്പ് അടിവയറ്റിന് മുകളിൽ നേരിട്ട് വെക്കുന്നത് ഗർഭപാത്രത്തിലെ കുഞ്ഞിൻ്റെ വളർച്ചയെ വരെ സ്വാധീനിക്കാം.

ലാപ്ടോപ് എന്നാൽ മടിയിൽ വെച്ച് ഉപയോഗിക്കുന്നത് എന്നല്ലേ അർത്ഥം അപ്പോൾ മടിയിലല്ലേ വെയ്ക്കേണ്ടത് എന്ന് എല്ലവരും പൊതുവെ ചിന്തിക്കും. എന്നാൽ അത്തരം ഉപയോഗം പ്രശ്നമാണ് എന്ന് വിദഗ്ധർ പറയുന്നു. ലാപ്‌ടോപ്പിൻ്റെ ചൂടും ഇലക്ട്രോമാഗ്നറ്റിക് റേഡിയേഷനും പ്രത്യുത്പാദന അവയവങ്ങളെ ഗുരുതരമായി ബാധിക്കും.

പുരുഷന്മാരിൽ ബീജത്തിൻ്റെ ചലനക്ഷമതയെയും ഡിഎൻഎ ഘടനയെയും ഇത് ബാധിക്കാമെന്ന് പഠനങ്ങൾ പറയുന്നു. സ്ത്രീകളിൽ ഹോർമോൺ സന്തുലനത്തെയും അണ്ഡത്തിൻ്റെ ആരോഗ്യത്തെയും റേഡിയേഷൻ ബാധിക്കാൻ സാധ്യതയുണ്ട്.

മടിയിൽ വെച്ചുള്ള ഉപയോഗം കാരണം കഴുത്തിനും നടവിനും പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ട്. ടൈപ്പ് ചെയ്യുമ്പോൾ മുന്നോട്ട് കുനിയേണ്ടി വരുന്നതാണ് കാരണം. ഇത് കഴുത്ത് വേദന, പുറം വേദന, തോളുകൾക്കും നട്ടെല്ലിനും അധികമായ പിരിമുറുക്കം, ശരീരത്തിന് അയവില്ലായ്മ എന്നിവയിലേക്ക് നയിക്കും.

ലാപ്‌ടോപ്പ് സ്‌ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചം, ഉറക്കത്തിൻ്റെ ക്രമം നിയന്ത്രിക്കുന്ന മെലടോണിൻ ഹോർമോണിൻ്റെ ഉത്പാദനത്തെ തകിടം മറിക്കും. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും അതിൻ്റെ നിലവാരം കുറയ്ക്കുകയും ചെയ്യും. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ മാറ്റുന്നത് ഉചിതമാണ്.

ഗർഭിണികൾ ലാപ്‌ടോപ്പ് അടിവയറ്റിന് മുകളിൽ നേരിട്ട് വെക്കുന്നത് ഗർഭപാത്രത്തിലെ കുഞ്ഞിൻ്റെ വളർച്ചയെ വരെ സ്വാധീനിക്കാം. വൃഷ്ണത്തെയും അണ്ഡാശയത്തെയും ബാധിക്കുന്ന ചിലതരം അർബുദങ്ങൾക്ക് ഇത്തരം റേഡിയേഷൻ കാരണമായേക്കാം എന്നും കരുതപ്പെടുന്നു.