Malavika Jayaram Marriage: കൂട്ടുകാരന്റെ മകളുടെ വിവാഹത്തിന് ഓടിയെത്തി സുരേഷ് ഗോപി
ഇന്ന് രാവിലെയാണ് നടന്‍ ജയറാമിന്റെ മകള്‍ മാളവിക ജയറാമിന്റെ വിവാഹം നടന്നത്. വിവാഹത്തിന് ഏറെ ശ്രദ്ധിക്കപ്പെട്ടത് സുരേഷ് ഗോപിയും ഭാര്യയുമായിരുന്നു.
1 / 5

നടന്‍ ജയറാമിന്റെയും നടി പാര്‍വ്വതിയുടെയും മകള്‍ മാളവിക ജയറാമിന്റെ വിവാഹം ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചാണ് നടന്നത്. വളരെ വേണ്ടപ്പെട്ടവര്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ സംബന്ധിച്ചത്.
2 / 5

വിവാഹ ചടങ്ങിലേക്ക് ഓടിയെത്തിയ സുരേഷ് ഗോപിയും ഭാര്യയുമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. കൂട്ടുകാരന്റെ മകളുടെ വിവാഹത്തിനെത്തിയ സുരേഷ് ഗോപിയെ കാണാന്‍ കാത്തിരുന്നത് നിരവധി പേരാണ്.
3 / 5

മുണ്ടും വേഷ്ടിയും ധരിച്ച സുരേഷ് ഗോപിക്കൊപ്പം കേരളാ സാരിയിലാണ് ഭാര്യ രാധിക എത്തിയത്. വിവാഹം കഴിഞ്ഞ് ക്ഷേത്ര ദര്‍ശനവും നടത്തിയാണ് ഇരുവരും മടങ്ങിയത്.
4 / 5

മാളവികയെ അച്ഛന്‍ ജയറാമിന്റെ മടിയിലിരുത്തി പരമ്പരാഗത ചടങ്ങായ കന്യാദാനം നടത്തുകയായിരുന്നു.
5 / 5

നവനീത് ഗിരീഷാണ് മാളവിക ജയറാമിന്റെ വരന്‍. നെന്മാറ സ്വദേശിയായ നവനീത് യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്.