കൃഷാന്ദിൻ്റെ വെബ് സീരീസ് മുതൽ ദേവദത്ത് ഷാജിയുടെ ധീരൻ വരെ; ഈ ആഴ്ചയിലെ മലയാളം ഒടിടി റിലീസുകൾ | Malayalam OTT Releases This Week From Krishands Web Series 4.5 Gang To Devadath Shajis Movie Dheeran Malayalam news - Malayalam Tv9

Malayalam OTT Releases: കൃഷാന്ദിൻ്റെ വെബ് സീരീസ് മുതൽ ദേവദത്ത് ഷാജിയുടെ ധീരൻ വരെ; ഈ ആഴ്ചയിലെ മലയാളം ഒടിടി റിലീസുകൾ

Updated On: 

29 Aug 2025 11:37 AM

Malayalam OTT Releases This Week: ഈ ആഴ്ചയിൽ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ വിവിധ മലയാളം സിനിമ, വെബ് സീരീസുകൾ സ്ട്രീം ചെയ്യുന്നുണ്ട്. ഈ സിനിമകളും സീരീസുകളും ഏതാണെന്ന് നോക്കാം.

1 / 5ഈ ആഴ്ചയിൽ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ മലയാളം സിനിമ, വെബ് സീരീസ് റിലീസുകളുണ്ട്. നിരവധി പുരസ്കാരങ്ങൾ നേടിയ കൃഷാന്ദിൻ്റെ വെബ് സീരീസും ഭീഷ്മപർവം സംവിധായകൻ ദേവദത്ത് ഷാജിയുടെ സിനിമ ധീരനും ഉൾപ്പെടെ ഈ ആഴ്ചയുള്ളത് പല സിനിമ, സീരീസുകളാണ്. (Image Courtesy- Social Media)

ഈ ആഴ്ചയിൽ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ മലയാളം സിനിമ, വെബ് സീരീസ് റിലീസുകളുണ്ട്. നിരവധി പുരസ്കാരങ്ങൾ നേടിയ കൃഷാന്ദിൻ്റെ വെബ് സീരീസും ഭീഷ്മപർവം സംവിധായകൻ ദേവദത്ത് ഷാജിയുടെ സിനിമ ധീരനും ഉൾപ്പെടെ ഈ ആഴ്ചയുള്ളത് പല സിനിമ, സീരീസുകളാണ്. (Image Courtesy- Social Media)

2 / 5

കൃഷാന്ദിൻ്റെ 4.5 ഗ്യാങ് എന്ന വെബ് സീരീസ് സോണിലിവിലാണ് സ്ട്രീം ചെയ്യുക. സഞ്ജു ശിവറാം, ദർശന രാജേന്ദ്രൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ വെബ് സീരീസ് ഓഗസ്റ്റ് 29 മുതൽ സ്ട്രീം ചെയ്ത് തുടങ്ങും. സംഭവവിവരണം നാലരസംഘം എന്നതാണ് സീരീസിൻ്റെ മുഴുവൻ പേര്.

3 / 5

ദേവദത്ത് ഷാജി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ധീരൻ. രാജേഷ് മാധവൻ, ജഗദീഷ്, അശോകൻ, അശ്വതി മനോഹരൻ, മനോജ് കെ ജയൻ, സിദ്ധാർത്ഥ് ഭരതൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ, അരുൺ ചെറുകാവിൽ തുടങ്ങി വമ്പൻ കാസ്റ്റുള്ള ധീരൻ സൺനെക്സ്റ്റിലാണ് സ്ട്രീം ചെയ്യുന്നത്.

4 / 5

നവാഗതനായ ഷാൻ തുളസീധരൻ്റെ സംവിധാനത്തിലൊരുങ്ങുന്ന കമ്മട്ടം എന്ന വെബ് സീരീസിൽ സുദേവ് നായർ പ്രധാന കഥാപാത്രമാവും. ജിയോ ബേബി, സായ് കുമാർ തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളാവും. സീ5ൽ ഈ മാസം 29 മുതൽ കമ്മട്ടം സ്ട്രീമിങ് ആരംഭിക്കും.

5 / 5

ഇതോടൊപ്പം ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ് എന്നിവർ ഒന്നിക്കുന്ന സൂത്രവാക്യം (ലയൺസ്ഗേറ്റ് പ്ലേ), കോലാഹലം (സൺനെക്സ്റ്റ്), ജയരാജിൻ്റെ ശാന്തമീ രാത്രിയിൽ (മനോരമ മാക്സ്) എന്നീ സിനിമകൾ ഇപ്പോൾ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ സ്ട്രീം ചെയ്യുകയാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും