Mammootty’s ‘Kalamkaval’: ‘പറയാൻ ഉള്ളതെല്ലാം സിനിമയിലുണ്ട്’; കളങ്കാവലിനെ സ്വീകരിച്ചതിന് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
Mammootty Vinayakan Kalankaval: തൻ്റെ തിരഞ്ഞെടുപ്പുകളെ വിശ്വസിച്ചു കൊണ്ട് എന്നും തന്നോടൊപ്പം നിൽക്കുന്ന പ്രേക്ഷകരോട് നന്ദി പറയുകയും ചെയ്തു. വിനായകനും നന്ദി അറിയിച്ചു.

മമ്മൂട്ടിയെയും വിനായകനെയും കേന്ദ്ര കഥാപാത്രമാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ . കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറങ്ങിയ ചിത്രം മെഗാ വിജയം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറയുകയാണ് മമ്മൂട്ടിയും വിനായകനും. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും നന്ദി പറഞ്ഞ് രംഗത്ത് എത്തിയത്. (Image Credits: Facebook)

തൻ്റെ തിരഞ്ഞെടുപ്പുകളെ വിശ്വസിച്ചു കൊണ്ട് എന്നും തന്നോടൊപ്പം നിൽക്കുന്ന പ്രേക്ഷകരോട് നന്ദി പറയുകയും ചെയ്തു. വിനായകനും നന്ദി അറിയിച്ചു. എന്തെങ്കിലും പറയാൻ വിനായകനോട് മമ്മൂട്ടി ആവശ്യപ്പെട്ടപ്പോൾ ഒന്നുമില്ല നന്ദിയെന്നാണ് താരം പറഞ്ഞത്. ഈ സമയം വിനായകന് പറയാൻ ഉള്ളതെല്ലാം സിനിമയിലുണ്ട്, ഇനിയുള്ള സിനിമകളിലും ഉണ്ടാകുമെന്നും മമ്മൂട്ടി പറയുന്നുണ്ട്.

അതേസമയം ചിത്രം പുറത്തിറങ്ങി മൂന്നാം ദിവസം അവസാനിക്കുമ്പോഴും വൻ ജന തിരക്കാണ് കേരളത്തിലെ തീയേറ്ററുകളിൽ അനുഭവപ്പെടുന്നത്. കേരളത്തിൽ 365 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ദിന ആഗോള ഗ്രോസ് കളക്ഷൻ 15 കോടി 70 ലക്ഷം രൂപയാണ്.

ഇന്ത്യയില്‍ നിന്നും ആദ്യ ദിനം 5.85 കോടി നേടിയപ്പോള്‍ ഓവര്‍സീസില്‍ നിന്നും 7.65 കോടിയാണ് സ്വന്തമാക്കിയത്. കേരളത്തില്‍ നിന്നും മാത്രം 4.92 കോടിയാണ് ചിത്രം നേടിയത്. 2025ല്‍ കേരളത്തില്‍ ഏറ്റവും മികച്ച ഓപ്പണിംഗ് നേടിയ ചിത്രങ്ങളിൽ അഞ്ചാം സ്ഥാനത്താണ് കളങ്കാവല്‍.

ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച ചിത്രം, മമ്മൂട്ടി കമ്പനിയാണ് നിർമ്മിച്ചത്. ഇവരുടെ ഏഴാമത്തെ ചിത്രം കൂടിയാണിത്. വേഫെയറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ;ചിത്രത്തിൽ പോലീസ് ഓഫീസർ ആയി വിനായകനും, പ്രതിനായകനായി മമ്മൂട്ടിയും എത്തുന്നു.