AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bamboo Plant: വീട്ടിൽ ഈ ലക്കി മുളയുണ്ടോ? ഈ സ്ഥാനത്ത് ആണെങ്കിൽ ഉടൻ മാറ്റിക്കോ

Lucky Bamboo Plant Vastu: എന്നാൽ ഈ ഭാ​ഗ്യ മുള(ലക്കി ബാംബു) ശരിയായി സ്ഥാനത്ത് ഇല്ലെങ്കിൽ ആ വീട്ടിൽ ദുഃഖവും ദുരിതവും ഒഴിയില്ല....

Bamboo Plant: വീട്ടിൽ ഈ ലക്കി മുളയുണ്ടോ? ഈ സ്ഥാനത്ത് ആണെങ്കിൽ ഉടൻ മാറ്റിക്കോ
Lucky BambooImage Credit source: Tv9 Network
Ashli C
Ashli C | Published: 11 Mar 2026 | 01:35 PM

വീട്ടിൽ അലങ്കാരത്തിന് വേണ്ടി പലപ്പോഴും പല ചെടികളും വെച്ചുപിടിപ്പിക്കാറുണ്ട്. അതിൽ പ്രധാനമാണ് മുള. മുള പലപ്പോഴും വീട്ടിലേക്കുള്ള ആകർഷണത വർധിപ്പിക്കുന്നതിനും നടാറുണ്ട്. മാത്രമല്ല ഈ ഇവ വളരെ മനോഹരമായും കണക്കാക്കുന്നു. എന്നാൽ ഈ ഭാ​ഗ്യ മുള(ലക്കി ബാംബു) ശരിയായി സ്ഥാനത്ത് ഇല്ലെങ്കിൽ ആ വീട്ടിൽ ദുഃഖവും ദുരിതവും ഒഴിയില്ല. പ്രകാരം ഇത് ശരിയായ സ്ഥാനത്ത് അല്ലെങ്കിൽ വീട്ടിലേക്ക് നെഗറ്റീവ് എനർജി ആഗിരണം ചെയ്യപ്പെടുന്നതിന് കാരണമാകുന്നു.

അതിനാൽ തന്നെ ഇനി പറയുന്ന സ്ഥാനത്ത് ആണ് മുള നടന്നതെങ്കിൽ അത് ജീവിതത്തിൽ പുരോഗതിക്ക് കാരണമാകും . അതല്ല നിങ്ങളുടെ വീട്ടിലുള്ള മുള ഈ സ്ഥാനത്ത് ഇല്ലെങ്കിൽ അത് നീക്കം ചെയ്യേണ്ടതും അനിവാര്യമാണ്. അതായത് വാസ്തുപ്രകാരം മുള സ്ഥാപിക്കാൻ ഏറ്റവും നല്ല ദിശ കിഴക്കാണ്. കുടുംബത്തിനുള്ളിലെ പുതിയ തുടക്കങ്ങളെയും ഐശ്വര്യത്തെയും സ്നേഹത്തെയും പ്രതിനിധീകരിക്കുന്നു. കൂടാതെ നിങ്ങളുടെ കരിയറിലും ബിസിനസിലും വളർച്ചയ്ക്ക് വേണ്ടി മുള വടക്ക് ദിശയിൽ വയ്ക്കുന്നതും വളരെ ഗുണം ചെയ്യും.

അതേസമയം തന്നെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി തെക്ക് കിഴക്ക് ദിശയിൽ മുള സ്ഥാപിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് സാമ്പത്തിക അഭിവൃദ്ധിക്കും സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം.സ്വീകരണമുറിയിലോ ഇത് വയ്ക്കുന്നത് കുടുംബാംഗങ്ങൾക്കിടയിൽ ഐക്യവും സ്നേഹവും വളർത്തുന്നു. അതിന്റെ സാന്നിധ്യം മാത്രം ശാന്തവും സന്തുലിതവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.

ഒരിക്കലും ഈ ചെടികൾ കുളിമുറികൾക്കോ ടോയിലറ്റുകൾക്കോ സമീപം വയ്ക്കരുത്. മാത്രമല്ല അടുക്കളയിൽ നിന്നും ഇത് ഒഴിവാക്കണം. ഈ മുള ചെടികൾ എപ്പോഴും വൃത്തിയുള്ള സ്ഥലത്ത് സൂക്ഷിക്കണം. പൊടി നിറഞ്ഞതോ വൃത്തികെട്ടവായ സ്ഥലത്ത് വയ്ക്കുന്നത് പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും.മുളയുടെ വേരുകൾ ചുവന്ന നൂലോ റിബണോ ഉപയോഗിച്ച് കെട്ടുന്നത് അതിന്റെ ഭാഗ്യം വർദ്ധിപ്പിക്കുന്നു. കൂടാതെ, ചെടി പുതുമയോടെ നിലനിർത്താൻ വെള്ളം പതിവായി മാറ്റണം.

Follow Us