AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

K B Ganesh Kumar: കെഎസ്ആർടിസി ബസുകളിൽ മന്ത്രി ഗണേഷ് കുമാറിനെതിരെ പോസ്റ്റർ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

K B Ganesh Kumar: തുടരാണോ ഈ കോഴിമന്ത്രി എന്നാണ് പോസ്റ്ററിലെ പ്രധാന വാചകം.കൂടാതെ കെഎസ്ആർടിസി ബസുകളിലെ പിആർഡി പരസ്യങ്ങൾ നശിപ്പിക്കാൻ ശ്രമം നടന്നതായും റിപ്പോർട്ട്....

K B Ganesh Kumar: കെഎസ്ആർടിസി ബസുകളിൽ മന്ത്രി ഗണേഷ് കുമാറിനെതിരെ പോസ്റ്റർ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
K B Ganesh Kumar (1)
Ashli C
Ashli C | Published: 11 Mar 2026 | 02:22 PM

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ഗണേഷ് കുമാറിന്റെ ചിത്രം പതിച്ച പോസ്റ്റർ കെഎസ്ആർടിസി ബസുകളിൽ ഒട്ടിച്ചു. ഇതിനെതിരെ പ്രതിഷേധത്തിൽ സംഘർഷവും ഉണ്ടായി. തുടരാണോ ഈ കോഴിമന്ത്രി എന്നാണ് പോസ്റ്ററിലെ പ്രധാന വാചകം.

കൂടാതെ കെഎസ്ആർടിസി ബസുകളിലെ പിആർഡി പരസ്യങ്ങൾ നശിപ്പിക്കാൻ ശ്രമം നടന്നതായും റിപ്പോർട്ട്. അതിനു പിന്നാലെ ബസുകളിൽ യൂത്ത് കോൺഗ്രസ് ഒട്ടിച്ച പോസ്റ്ററുകൾ പോലീസ് കീറി. ഇത് വാക്കു തർക്കത്തിന് കാരണമായി. പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി. പോലീസുകാരെ മർദ്ദിച്ച പ്രവർത്തകനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതും പ്രകോപനം വർദ്ധിപ്പിച്ചു.

മന്ത്രി ഗണേഷ് കുമാർ രാജിവെക്കണം എന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതേസമയം പോലീസ് പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ചു എന്നും ഇത് കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ട് ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും യാതൊരു പ്രകോപനവും ഇല്ലാതെയാണ് മർദ്ദിച്ചതെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

Follow Us