വെറുതെ കൊടുത്തതല്ല! എന്തുകൊണ്ട് മമ്മൂട്ടി മികച്ച നടനായി;​ ജൂറിയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു | Mammootty Wins Best Actor at 55th Kerala State Film Awards; Jury Explains Why He Got the Award Malayalam news - Malayalam Tv9

Kerala State Film Awards 2024: വെറുതെ കൊടുത്തതല്ല! എന്തുകൊണ്ട് മമ്മൂട്ടി മികച്ച നടനായി;​ ജൂറിയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു

Published: 

03 Nov 2025 19:56 PM

Jury Explains Why Mammootty Got the Award: കൊടുമൺ പോറ്റി, ചാത്തൻ എന്നീ രണ്ടു കഥാപാത്രങ്ങളെ ഏകശരീരത്തിലേക്ക് ആവാഹിച്ച് അഭിനയിച്ചതിനാണ് മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തതെന്ന് ജൂറി അഭിപ്രായപ്പെട്ടു.

1 / 5അച്ഛനായും, സഹോദരനായും, മകനായും കഴിഞ്ഞ അഞ്ചര പതിറ്റാണ്ടിലേറെയായി മലയാള സിനിമ പ്രേമികൾക്കൊപ്പം നടക്കുകയാണ് മെ​ഗാസ്റ്റാർ മമ്മൂട്ടി. ആരാധകരുടെ പ്രിയപ്പെട്ട 'മമ്മൂക്കയുടെ അഭിനയമികവ് എന്നും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടേയുള്ളൂ. (Image Credits:Facebook)

അച്ഛനായും, സഹോദരനായും, മകനായും കഴിഞ്ഞ അഞ്ചര പതിറ്റാണ്ടിലേറെയായി മലയാള സിനിമ പ്രേമികൾക്കൊപ്പം നടക്കുകയാണ് മെ​ഗാസ്റ്റാർ മമ്മൂട്ടി. ആരാധകരുടെ പ്രിയപ്പെട്ട 'മമ്മൂക്കയുടെ അഭിനയമികവ് എന്നും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടേയുള്ളൂ. (Image Credits:Facebook)

2 / 5

മികച്ച കഥാപാത്രങ്ങളും ചിത്രങ്ങളും നൽകിയ താരരാജാവിനെ തേടി വീണ്ടുമൊരു പുരസ്കാരം എത്തിയിരിക്കുകയാണ്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണ് താരത്തിനെ തേടിയെത്തിയത്. നീണ്ട് എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തിയ താരത്തിനെ തേടിയാണ് പുരസ്കാരം എത്തിയത്.

3 / 5

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാരം. ചിത്രത്തിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയാണ് താരം അവതരപ്പിച്ചത്. ഒരുലക്ഷം രൂപയും ശില്‌പവും പ്രശസ്തിപത്രവുമാണ് മികച്ച നടനു ലഭിക്കുക.എട്ടാം തവണയാണ് മമ്മൂട്ടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ലഭിക്കുന്നത്.

4 / 5

ഇതിനു പിന്നാലെ എന്തുകൊണ്ട് മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു എന്ന ജൂറിയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നത്. 'കൊടുമൺ പോറ്റി, ചാത്തൻ എന്നീ രണ്ടു കഥാപാത്രങ്ങളെ ഏകശരീരത്തിലേക്ക് ആവാഹിച്ചുകൊണ്ട് അധികാരത്തിനകത്തെ പൈശാചികതയെ അതിശക്തമായും സൂക്ഷ്മമായും ആവിഷ്കരിച്ച ഭാവാഭിനയ മികവിനാണ് പുരസ്കാരം.

5 / 5

താരപദവിയും പ്രതിച്ഛായയും മറന്ന്, ഉടലിനെ അഭിനയപരീക്ഷണത്തിന്റെ ഉപാധിയാക്കാനായി എടുത്തണിഞ്ഞ പ്രതിനായകവേഷത്തിന്റെ പകർന്നാട്ട പൂർണതയാണ് മമ്മൂട്ടിയുടേതെന്നാണ്' ജൂറിയുടെ പരാമ‌ർശം.

ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍ ഇവയാണ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും