Mammootty’s diet: കട്ടൻ ചായയും ഓട്സ് പുട്ടും മീൻ കറിയും, മമ്മൂക്കയുടെ സീറോ ചീറ്റ് ഡേ ഡയറ്റ് ഇങ്ങനെ
Mammootty’s clean diet: വൈകുന്നേരങ്ങളിൽ ലഘുഭക്ഷണങ്ങളോ മറ്റ് അമിതാഹാരങ്ങളോ അദ്ദേഹം ഒഴിവാക്കുന്നു. ഷൂട്ടിങ് സമയത്ത് കട്ടൻ ചായ മാത്രമാണ് അദ്ദേഹം കുടിക്കുന്നത്.

മമ്മൂട്ടി ചെറുപ്പമായി തോന്നാനുള്ള കാരണം, ശുദ്ധവും പോഷകസമൃദ്ധവുമായ ഭക്ഷണരീതിയാണ്. അദ്ദേഹം അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നു.

ഉച്ചഭക്ഷണത്തിന് ചോറിന് പകരം, ഓട്സ് കൊണ്ട് ഉണ്ടാക്കിയ പുട്ടാണ് അദ്ദേഹം കഴിക്കുന്നത്. ഇതിനൊപ്പം തേങ്ങ അരച്ച മീൻ കറിയും കൂട്ടുന്നു.

വറുത്ത വിഭവങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്ന മമ്മൂട്ടി, തിരണ്ടി, കരിമീൻ, കൊഴുവ തുടങ്ങിയ ചിലതരം മീനുകൾ മാത്രം ആരോഗ്യകരമായ രീതിയിൽ കറി വെച്ച് കഴിക്കാൻ ഇഷ്ടപ്പെടുന്നു.

ഗോതമ്പ് അല്ലെങ്കിൽ ഓട്‌സ് ദോശയാണ് രാത്രിയിലെ പ്രധാന ഭക്ഷണം. മൂന്നിൽ കൂടുതൽ ദോശ കഴിക്കാത്ത അദ്ദേഹം, അതിന്റെ കൂടെ ചെറിയ എരിവുള്ള ചിക്കൻ കറിയും ചട്നിയും കൂട്ടുന്നു.

വൈകുന്നേരങ്ങളിൽ ലഘുഭക്ഷണങ്ങളോ മറ്റ് അമിതാഹാരങ്ങളോ അദ്ദേഹം ഒഴിവാക്കുന്നു. ഷൂട്ടിങ് സമയത്ത് കട്ടൻ ചായ മാത്രമാണ് അദ്ദേഹം കുടിക്കുന്നത്. ഉത്സവകാലങ്ങളിൽ പോലും മിതമായി മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ.