Mammootty: ‘മാതൃരാജ്യത്തിനും ജനങ്ങള്‍ക്കും സര്‍ക്കാരിനും നന്ദി’: മമ്മൂട്ടി
Mammootty on Receiving Padma Bhushan: പദ്മഭൂഷൺ നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും തന്റെ ഹൃദയം നിറഞ്ഞ നന്ദിയെന്നാണ് മമ്മൂട്ടി കുറിച്ചത്.

കാത്തിരിപ്പുകള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് നടൻ മമ്മൂട്ടിയെ തേടി പത്മഭൂഷനെത്തിയത്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് പത്മഭൂഷന്‍ അംഗീകാരവും മമ്മൂട്ടിയെ തേടിയെത്തിയത്. (Image Credits: Facebook)

ഇപ്പോഴിതാ പുരസ്‌കാര നേട്ടത്തില്‍ രാജ്യത്തിന് നന്ദി പറയുകയാണ് മമ്മൂട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടന്റെ പ്രതികരണം.പദ്മഭൂഷൺ നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും തന്റെ ഹൃദയം നിറഞ്ഞ നന്ദിയെന്നാണ് മമ്മൂട്ടി കുറിച്ചത്.

ഇതിനൊപ്പം എല്ലാവര്‍ക്കും റിപ്പബ്ലിക് ദിന ആശംസകളും താരം നേര്‍ന്നു. ഇതിനു പിന്നാലെ നിരവധി പേരാണ് മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തിയത്. അതേസമയം ഏറെനാളായി പത്മഭൂഷന്‍ പുരസ്‌കാരത്തിന് മമ്മൂട്ടിയുടെ പേര് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിക്കാറുണ്ടെങ്കിലും താരത്തെ തേടി പുരസ്‌കാരമെത്തുന്നത് ഇപ്പോള്‍ മാത്രമാണ്.

പദ്മഭൂഷൺ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് കഴിഞ്ഞ ദിവസം മമ്മൂട്ടി പറഞ്ഞിരുന്നു. രാജ്യം ആദരിക്കുക എന്നതിനേക്കാൾ വലിയൊരു ആദരമില്ലെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി.

പദ്മഭൂഷൺ പ്രഖ്യാപിച്ചതിന് പിന്നാലെ മാതൃഭൂമി അക്ഷരോത്സവത്തിന്റെ ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്യുന്നതിനിടെയായിരുന്നു മമ്മൂട്ടിയുടെ ആദ്യ പ്രതികരണം.