Sandeshm Movie: ‘മനുഷ്യൻ്റെ കഥ എല്ലായിടത്തും ഒന്നാണെടാ..’; ഗ്യാസ് ക്ഷാമത്തിനിടെ കോട്ടപ്പള്ളിയുടെ വാക്കുകൾ വൈറലാകുന്നു
Sreenivasan Dialogue In Sandesham Movie: ലോകത്തിൻ്റെ ഏത് കോണിൽ യുദ്ധം നടന്നാലും അത് മനുഷ്യരെ നേരിട്ടും അല്ലാതെയും പല തരത്തിൽ ബാധിക്കുമെന്ന നമ്മുടെ സഖാവ് കോട്ടപ്പള്ളിയുടെ വാക്കുകളാണ് ഇന്ന് ലോകത്ത് യാഥാർത്ഥ്യമാകുന്നത്. അതുകൊണ്ട് തന്നെയാകണം ശ്രീനിവാസൻ്റെ സന്ദേശം സിനിമയിലെ കഥാപാത്രമായ സഖാവ് കോട്ടപ്പള്ളി പ്രഭാകരൻ സമൂഹ മാധ്യമങ്ങളിലാകെ വൈറലാണ്.
പശ്ചിമേഷ്യയിൻ രാജ്യങ്ങളിൽ സംഘർഷങ്ങൾ അനുദിനം രൂക്ഷമാകുമ്പോൾ ഇന്ത്യയടക്കം പല രാജ്യങ്ങളിലും ഇന്ധനക്ഷാമം പ്രതിസന്ധിയിലാണ്. പാചക വാതക സിലണ്ടറുകളുടെ ക്ഷാമം മൂലം ഹോട്ടലുകൾ, സ്കൂളുകൾ, റെസ്റ്റോറൻ്റുകൾ തുടങ്ങിയ അടച്ചുപൂട്ടലിൻ്റെ വക്കിലാണ്. ലോകത്തിൻ്റെ ഏത് കോണിൽ യുദ്ധം നടന്നാലും അത് മനുഷ്യരെ നേരിട്ടും അല്ലാതെയും പല തരത്തിൽ ബാധിക്കുമെന്ന നമ്മുടെ സഖാവ് കോട്ടപ്പള്ളിയുടെ വാക്കുകളാണ് ഇന്ന് ലോകത്ത് യാഥാർത്ഥ്യമാകുന്നത്.
അതുകൊണ്ട് തന്നെയാകണം ശ്രീനിവാസൻ്റെ സന്ദേശം സിനിമയിലെ കഥാപാത്രമായ സഖാവ് കോട്ടപ്പള്ളി പ്രഭാകരൻ സമൂഹ മാധ്യമങ്ങളിലാകെ വൈറലാണ്. ശ്രീനിവാസൻ്റെ തിരക്കഥയിൽ സത്യൻ ശാന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് സന്ദേശം. ശ്രീനിവാസനും ജയറാമും തമ്മിലുള്ള വാക്ക്പോരിനിടയിലെ കോട്ടപ്പള്ളിയുടെ ഡയലോഗുകളാണ് സോഷ്യൽ മീഡിയ കയ്യടക്കിയിരിക്കുന്നത്.
ALSO READ: ‘ഏഴര വർഷത്തെ ചികിത്സ, ഒന്ന് രണ്ട് കൊല്ലം ഹൻസിക ആശുപത്രിയിൽ തന്നെയായിരുന്നു’
കോട്ടപ്പള്ളിയും അനിയൻ പ്രകാശനും തമ്മിലുള്ള തർക്കത്തിനിടെ കോട്ടപ്പള്ളിയുടെ വാക്കുകൾ ഇങ്ങനെ- “നിക്കാരഗോയിലെ ഒട്ടേഗയെ പുറത്താക്കി, കുത്തക മുതലാളിമാരായ അമേരിക്ക ഒരു പാവ ഗവൺമെന്റിനെ സൃഷ്ടിച്ചു. റൂമേനിയയിലും മറ്റൊന്നുമല്ല സംഭവിച്ചത്. ജർമനിയെ തകർത്തു. പക്ഷെ വിയറ്റ്‌നാമിലേയും കംബോഡിയയിലേയും വടക്കൻ കൊറിയയിലേയും ജനങ്ങൾ ഞങ്ങളുടെ ആവേശമാണ്.” എന്നാൽ പ്രകാശൻ ചോദിക്കുന്നത് ‘ഇവിടുത്തെ കാര്യം പറയുമ്പോൾ എന്തിനാണ് അന്താരാഷ്ട്രത്തിലേക്ക് പോകുന്നത്?’ എന്നാണ്.
എന്നാൽ ഇതിന് മറുപടിയെന്നോണം കോട്ടപ്പള്ളി പറയുന്ന മറുപടിയാണ് ഏറ്റവും ഏറ്റവും ആകർഷകം- “മനുഷ്യൻ്റെ കഥ എല്ലായിടത്തും ഒന്നാണെടാ” എന്നായിരുന്നു കോട്ടപ്പള്ളിയുടെ മാസ് മറുപടി. ചിത്രം എന്ന് കണ്ടാലും ചിരിച്ച് തള്ളിയിരുന്ന ഒരു സന്ദർഭം ഇന്ന് ലോകമാകെ അലയടിക്കുന്നത് നാം കാണുകയാണ്. അതുകൊണ്ട് തന്നെയാകണം അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് പ്രസക്തിയേറുന്നതും. ചിത്രത്തിലെ വീഡിയോ അടക്കമാണ് വൈറലാകുന്നത്.
‘അപ്പൊ പുരിയലേ, ഇപ്പൊ പുരിയിത്’, ‘കോട്ടപ്പള്ളി പറഞ്ഞത് വെറുമൊരു തമാശയല്ലെന്ന് ഇപ്പോൾ മനസ്സിലായി’, ‘ശ്രീനിവാസൻ ദി ലെജൻഡ്’, എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്. സമകാലിക വിഷയങ്ങളെ അസ്പതമാക്കി ജയറാം, ശ്രീനിവാസൻ, തിലകൻ, കവിയൂർ പൊന്നമ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1991ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു സന്ദേശം.