AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ruben Amorim: ‘ഏതെങ്കിലും ക്ലബ് വാങ്ങണേ എന്ന് നീ പ്രാർത്ഥിച്ചോ’; സഹതാരങ്ങളുടെ മുന്നിൽ വച്ച് ഗർനാച്ചോയെ പരിഹസിച്ച് മാഞ്ചസ്റ്റർ പരിശീലകൻ

Ruben Amorim Blasts Garnacho: യുവതാരം അലഹാന്ദ്രോ ഗർനാച്ചോയെ രൂക്ഷമായി പരിഹസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റൂബൻ അമോറിം. സഹതാരങ്ങളുടെ മുന്നിൽ വച്ചായിരുന്നു പരിഹാസം.

abdul-basith
Abdul Basith | Published: 29 May 2025 07:32 AM
സഹതാരങ്ങളുടെ മുന്നിൽ വച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലഹാന്ദ്രോ ഗർനാച്ചോയെ പരിഹസിച്ച് പരിശീലകൻ റൂബൻ അമോറിം. 'ഏതെങ്കിലും ക്ലബ് നിന്നെ വാങ്ങണേ എന്ന് സ്വയം പ്രാർത്ഥിച്ചോളൂ' എന്നായിരുന്നു റൂബൻ അമോറിമിൻ്റെ പരിഹാസം. ഇക്കാര്യം വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. (Image Courtesy - Social Media)

1 / 5
ഡ്രസിംഗ് റൂമിൽ വച്ച് ടീം അംഗങ്ങളുമായുള്ള മീറ്റിംഗിനിടെയാണ് അമോറിം അർജൻ്റീനയുടെ 20കാരനായ മധ്യനിര താരത്തെ പരിഹസിച്ചത്. ടോട്ടനത്തിനെതിരായ യൂറോപ്പ ലീഗ് ഫൈനലിൻ്റെ സ്റ്റാർട്ടിങ് ഇലവനിൽ ഗർനാച്ചോയെ ഉൾപ്പെടുത്താതിരുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വഷളാവുകയായിരുന്നു.

2 / 5
ഗർനാച്ചോയെ ടോട്ടനത്തിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. പിന്നാലെ ഗർനാച്ചോ തന്നെ മാഞ്ചസ്റ്ററിൻ്റെ മോശം സീസണെ വിമർശിച്ചു. ഇതിനിടെ ഗർനാച്ചോയെ ക്ലബ് കരുവാക്കിയെന്ന് താരത്തിൻ്റെ സഹോദരൻ സമൂഹമാധ്യമങ്ങളിലൂടെ ആരോപിക്കുകയും ചെയ്തു.

3 / 5
ഇതിന് പിന്നാലെയാണ് അമോറിം ഗർനാച്ചോയെ പരിഹസിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ശനിയാഴ്ച കാരിങ്ടണിൽ വച്ച് നടന്ന തുറന്ന ടീം മീറ്റിംഗിൽ വച്ച് റൂബൻ അമോറിം ഗർനാച്ചോയെ രൂക്ഷമായി പരിഹസിക്കുകയായിരുന്നു. ഗർനാച്ചോ ഉടൻ ക്ലബ് വിടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

4 / 5
അതേസമയം, ഗർനാച്ചോയെ സ്വന്തമാക്കാൻ പല ക്ലബുകളും രംഗത്തുണ്ടെന്നാണ് സൂചന. പ്രീമിയർ ലീഗിലെ ചെൽസി, ആഴ്സനൽ തുടങ്ങിയ ക്ലബുകളും ഇറ്റാലിയൻ ക്ലബുകളായ എസി മിലാനും നാപ്പോളിയും ഗർനാച്ചോയ്ക്കായി രംഗത്തുണ്ട്. മാഞ്ചസ്റ്റർ അക്കാദമിയിൽ നിന്ന് സീനിയർ ടീമിലെത്തിയ താരമാണ് ഗർനാച്ചോ.

5 / 5