പകൽ മുഴുവൻ കഠിനമായ ക്ഷീണം, രാത്രി 11 മണിയോടെ ഉന്മേഷം, എന്താണ് സെക്കന്റ് വിൻഡ് എഫക്ട് | mental health and lifestyle tips for better sleep, What is the second wind effect, night energy boost science Malayalam news - Malayalam Tv9

Mental Health: പകൽ മുഴുവൻ കഠിനമായ ക്ഷീണം, രാത്രി 11 മണിയോടെ ഉന്മേഷം, എന്താണ് സെക്കന്റ് വിൻഡ് എഫക്ട്

Published: 

28 Jan 2026 | 05:18 PM

Mental health and lifestyle tips for better sleep: ഈ സമയത്ത് സർഗ്ഗാത്മകതയും ജോലിയും മെച്ചപ്പെടുമെങ്കിലും സെക്കന്റ് വിൻഡ് എഫക്ട് ദീർഘകാലാടിസ്ഥാനത്തിൽ ദോഷകരമാണ്. കൃത്യമായ ഉറക്കചക്രം തടസ്സപ്പെടുന്നത് മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കാൻ കാരണമാകും.

1 / 5
പകൽ മുഴുവൻ നീണ്ടുനിന്ന കഠിനമായ ക്ഷീണത്തിന് ശേഷം രാത്രി 11 മണിയോടെ പെട്ടെന്നൊരു ഉന്മേഷവും ഊർജ്ജസ്വലതയും അനുഭവപ്പെടാറുണ്ടോ? ഉറങ്ങേണ്ട സമയത്ത് ശരീരം വീണ്ടും സജീവമാകുന്ന ഈ പ്രതിഭാസത്തെ ശാസ്ത്രലോകം 'സെക്കന്റ് വിൻഡ് എഫക്ട്' എന്നാണ് വിളിക്കുന്നത്. ശരീരത്തിലെ ഹോർമോൺ മാറ്റങ്ങളും ആന്തരിക ഘടികാരത്തിന്റെ പ്രവർത്തനവുമാണ് ഇതിന് പിന്നിലെന്ന് വിദ​ഗ്ധർ വ്യക്തമാക്കുന്നു.

2 / 5
ശരീരത്തിലെ ഓക്സിജൻ അളവ്, ഉപാപചയ പ്രവർത്തനങ്ങൾ, ഹോർമോണുകൾ എന്നിവ സന്തുലിതമാവുകയും ഊർജ്ജം പുതുക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. പ്രധാനമായും മൂന്ന് ഘടകങ്ങളാണ് ഇതിന് കാരണമാകുന്നത്. T5FRRGV നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക ഉറക്ക-ഉണർവ് ചക്രമാണിത്. രാത്രിയിൽ സജീവമാകുന്ന സ്വഭാവമുള്ളവരിൽ, ഈ സമയമാകുമ്പോൾ ശരീരം സ്വാഭാവികമായും ഉന്നത നിലവാരത്തിലുള്ള ഊർജ്ജം ഉത്പാദിപ്പിക്കുന്നു.

3 / 5
ശരീരം അതിശക്തമായ ക്ഷീണത്തിലൂടെ കടന്നുപോകുമ്പോൾ അതിനെ പ്രതിരോധിക്കാൻ അഡ്രിനാലിൻ, കോർട്ടിസോൾ എന്നീ ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് താൽക്കാലികമായി ശ്രദ്ധയും ഏകാഗ്രതയും വർദ്ധിപ്പിക്കുകയും ഹൃദയമിടിപ്പും ശ്വസനവും കൂടുതൽ താളാത്മകമാക്കുകയും ചെയ്യുന്നു.

4 / 5
രാത്രി വൈകിയുള്ള സ്മാർട്ട്‌ഫോൺ ഉപയോഗവും സോഷ്യൽ മീഡിയയും തലച്ചോറിലേക്കുള്ള ഉറക്ക സിഗ്നലുകളെ തടയുന്നു. ഇത് ശരീരത്തിന് ക്ഷീണമുണ്ടെങ്കിലും മനസ്സിനെ ഉണർന്നിരിക്കാൻ പ്രേരിപ്പിക്കുന്നു.

5 / 5
ഈ സമയത്ത് സർഗ്ഗാത്മകതയും ജോലിയും മെച്ചപ്പെടുമെങ്കിലും സെക്കന്റ് വിൻഡ് എഫക്ട് ദീർഘകാലാടിസ്ഥാനത്തിൽ ദോഷകരമാണ്. കൃത്യമായ ഉറക്കചക്രം തടസ്സപ്പെടുന്നത് മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കാൻ കാരണമാകും. ഇത് ക്രമേണ ഉത്കണ്ഠ, നിർജ്ജലീകരണം, പേശീവേദന, കടുത്ത ഉറക്കമില്ലായ്മ എന്നിവയിലേക്ക് നയിച്ചേക്കാം. പകൽസമയത്തെ ഉന്മേഷം നിലനിർത്താൻ രാത്രിയിലെ ഈ 'രണ്ടാം കാറ്റിനെ' അവഗണിച്ച് കൃത്യസമയത്ത് ഉറങ്ങുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

Related Photo Gallery
ഒരു ഗ്ലാസ് വെള്ളം, ഒരു സ്പൂൺ നെയ്യ്; ഗുണങ്ങൾ കേട്ടാൽ ഞെട്ടും
സമൂസയുടെ ത്രികോണാകൃതിക്ക് കാരണമെന്ത്?
ഇത് ചെയ്താൽ ഫ്രീസറിൽ ഐസ് കട്ടപിടിക്കില്ല
ആരോഗ്യ ഗുണങ്ങൾ അറിഞ്ഞ് ചാമ്പക്ക കഴിക്കാം
അയാളെ അനുകരിച്ച് ആനക്കുട്ടി, ക്യൂട്ട് വീഡിയോ
കാശ്മീരിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യം
അടിച്ചുകൊണ്ടുപോയത് 30 ഗ്രാമിലേറെ സ്വര്‍ണവും, അമ്പതിനായിരം രൂപയും; ബെംഗളൂരുവില്‍ നടന്ന കവര്‍ച്ച
അജിത് പവാർ സഞ്ചരിച്ച വിമാനം അപകടത്തിൽ പെടുന്നതിൻ്റെ CCTV ദൃശ്യങ്ങൾ