AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shubman Gill: ‘ഗിൽ ഏകദിന ക്യാപ്റ്റൻസി ആവശ്യപ്പെട്ടില്ല; ബിസിസിഐ നിർബന്ധിച്ച് നൽകിയതാണ്’: വെളിപ്പെടുത്തൽ

Mohammad Kaif About Shubman Gill: ശുഭ്മൻ ഗിൽ ഏകദിന ക്യാപ്റ്റൻസി ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഹമ്മദ് കൈഫ്. ഇത് തിരിച്ചടിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

abdul-basith
Abdul Basith | Published: 07 Oct 2025 06:56 AM
ശുഭ്മൻ ഗിൽ ഏകദിന ക്യാപ്റ്റൻസി ആവശ്യപ്പെട്ടിട്ടില്ലെന്ന അവകാശവാദവുമായി മുൻ താരം മുഹമ്മദ് കൈഫ്. അജിത് അഗാർക്കർ ഉൾപ്പെടെയുള്ള സെലക്ടർമാർ നിർബന്ധിച്ച് ക്യാപ്റ്റൻസി നൽകിയതാണെന്നും കൈഫ് തൻ്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു. (Image Credits- PTI)

1 / 5
"ഇത് പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷേ, ഞാൻ വിചാരിച്ചു ഇത് 2027 ഏകദിന ലോകകപ്പ് കഴിഞ്ഞിട്ടേ ഉണ്ടാവൂ. എന്ന്. രോഹിതിന് ക്വാളിറ്റിയുണ്ട്. ഫിറ്റ്നസ് മെച്ചപ്പെടുത്തിയിട്ടുണ്ട്. 2027 ലോകകപ്പ് കളിക്കാനുള്ള സാധ്യതയുമുണ്ട്. എങ്കിലും ചുമതല ഗില്ലിൽ നിക്ഷേപിക്കപ്പെട്ടു."

2 / 5
"എല്ലാം വളരെ പെട്ടെന്നാണ് ഗില്ലിന് ലഭിക്കുന്നത്. ഇത് മോശം അവസ്ഥയിലേക്ക് നയിച്ചേക്കാം. കുറഞ്ഞ സമയത്തിൽ ഒരുപാട് കാര്യങ്ങൾ ലഭിക്കുമ്പോൾ തിരിച്ചടിച്ചേക്കാം. അവന് കൂടുതൽ ഭാരം നൽകരുത്. ടെസ്റ്റ് ക്യാപ്റ്റനാണ്. ഇപ്പോൾ ഏകദിന ക്യാപ്റ്റനാക്കിയിരിക്കുന്നു."

3 / 5
"ഒരു കളിക്കാരൻ ഒരിക്കലും ക്യാപ്റ്റൻസി ആവശ്യപ്പെടില്ല. എല്ലാവർക്കുമറിയാം, അവനത് ആവശ്യപ്പെട്ടിട്ടില്ല. എല്ലാവർക്കും അവനെ ഇഷ്ടമാണ്. അതുകൊണ്ട് ക്യാപ്റ്റൻസിക്കായി പരിഗണിച്ചു. അജിത് അഗാർക്കർ ഉൾപ്പെടെയുള്ള സെലക്ടർമാർ അവനെ നിർബന്ധിച്ച് ഏല്പിച്ചതാണ്."- കൈഫ് പറഞ്ഞു.

4 / 5
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര മുതലാണ് ശുഭ്മൻ ഗിൽ ഇന്ത്യയെ നയിക്കുക. രോഹിത് ശർമ്മ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിച്ചില്ല. ധ്രുവ് ജുറേൽ ആണ് ബാക്കപ്പ് കീപ്പർ. ഒക്ടോബർ 19 മുതലാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം ആരംഭിക്കുക.

5 / 5