IND vs AUS: പണി വരുന്നുണ്ട് അവറാച്ചാ…! ലബുഷെയ്ന് നേരെ പന്ത് വലിച്ചെറിഞ്ഞ് സിറാജ്, നടപടിക്കൊരുങ്ങി ഐസിസി
Mohammed Siraj Punishment: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ മര്‍നസ് ലെബുഷെയ്‌നിന് നേരെ പന്ത് വലിച്ചെറിഞ്ഞതിൽ ഇന്ത്യൻ താരത്തിന് നേരെ വിമർശനം കടുക്കുന്നു.

ഓസീസ് താരം മാർനസ് ലെബുഷെയ്നെതിരെ ഇന്ത്യൻ താരം മുഹമ്മദ് സിറാജ് പന്തെറിഞ്ഞ സംഭവത്തിൽ നടപടിക്കൊരുങ്ങി ഐസിസി. ഐസിസിയുടെ ചട്ടം ലംഘിച്ചതിനാണ് താരത്തിനെതിരെ നടപടി സ്വീകരിക്കുന്നതെന്നാണ് റിപ്പോർട്ട്. ( Image Credits: PTI)

ചട്ടപ്രകാരം എതിർ ടീമിലെ താരത്തിന് നേരെയോ അമ്പയറിന് നേരെയോ യാതൊരു പ്രകോപനവുമില്ലാതെ പന്തെറിയുന്നത് കുറ്റകരമാണ്. താരത്തിന് മത്സര വിലക്കോ, മാച്ച് ഫീയുടെ നിശ്ചിത ശതമാനം പിഴയോ ആവും ഐസിസി ചുമത്തുക. ( Image Credits: PTI)

പിങ്ക് ബോൾ ടെസ്റ്റിൽ ഓസീസ് ഇന്നിംഗ്സിന്റെ 25-ാം ഓവറിലാണ് സംഭവം. ബൗളിംഗ് ആക്ഷൻ പൂർത്തിയാക്കിയ സമയത്ത് സിറാജിനോട് ബൗൾ ചെയ്യുന്നത് നിർത്താൻ ലെബുഷെയ്ൻ ആവശ്യപ്പെട്ടിരുന്നു. താരം പന്തെറിയാൻ ക്രീസിലേക്കെത്തിയപ്പോൾ ലെബുഷെയ്ൻ പിന്മാറുകയായിരുന്നു. ( Image Credits: PTI)

ഡേ നെെറ്റ് ടെസ്റ്റായതിനാൽ ബാറ്റർമാർക്ക് കൃത്യമായി എല്ലാം കാണാനായി സ്റ്റേഡിയത്തിൽ സ്ക്രീൻ സജ്ജമാക്കിയിരുന്നു. ഈ സ്‌ക്രീനിന് മുന്നിലൂടെ ഒരാള്‍ വലിയ വസ്തുവുമായി കടന്നുപോയപ്പോഴാണ് ലെബുഷെയ്ൻ കളി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ( Image Credits: PTI)

എന്തിനാണ് താരം കളിനിർത്താൻ ആവശ്യപ്പെട്ടതെന്ന് സിറാജിനും വ്യക്തമായിരുന്നില്ല. ഇത് ഇഷ്ടപ്പെടാതിരുന്ന സിറാജ് ദേഷ്യത്തോടെ വിക്കറ്റിന് മുന്നിലേക്ക് പന്ത് വലിച്ചെറിയുകയായിരുന്നു. ( Image Credits: PTI)

വിക്കറ്റിൽ നിന്ന് മാറിയാണ് ലെബുഷെയ്ൻ നിന്നിരുന്നതെങ്കിലും സിറാജിന്റെ ഈ പ്രവൃത്തി താരത്തെയും രോഷാകുലനാക്കി. പിന്നാലെ ഇരുവരും തമ്മില്‍ വാക്കുതർക്കമുണ്ടായി. സംഭവത്തിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ( Image Credits: PTI)