AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം

CJ Roy Confidence Group Chairman Profile: റിയൽ എസ്റ്റേറ്റ് മേഖലയിൽ മാത്രമല്ല, ക്രിക്കറ്റ്, സിനിമ തുടങ്ങി വിവിധ മേഖലകളിൽ സജീവസാന്നിധ്യമായ വ്യക്തിയാണ് സിജെ റോയ്. അദ്ദേഹത്തെപ്പറ്റി കൂടുതലറിയാം.

CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
ഡോ. സിജെ റോയ്Image Credit source: DR CJ Roy Facebook
Abdul Basith
Abdul Basith | Published: 30 Jan 2026 | 06:10 PM

കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാനായ സിജെ റോയ് ആത്മഹത്യ ചെയ്തു എന്ന വാർത്ത രാജ്യത്തിനാകെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ബെംഗളൂരുവിലെ ഓഫീസിൽ ലൈസൻസ്ഡ് റിവോൾവർ വച്ച് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയ അദ്ദേഹം റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ് തുടങ്ങി വിവിധ മേഖലകളിൽ സാന്നിധ്യമറിയിച്ച പ്രതിഭയാണ്.

തൃശൂർ സ്വദേശി ആണെങ്കിലും സിഎജ് റോയ് ജനിച്ചുവളർന്നത് ബെംഗളൂരുവിലാണ്. ഫ്രാൻസിലും സ്വിറ്റ്സർലൻഡിലുമായാണ് അദ്ദേഹം തന്റെ ഉന്നത പഠനം പൂർത്തിയാക്കിയത്. സ്വിറ്റ്സർലൻഡിലെ സൂറിച്ചിലുള്ള എസ്ബിഎസ് ബിസിനസ് സ്കൂളിൽ നിന്ന് അദ്ദേഹം ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ഫോർച്യൂൺ 500 കമ്പനികളിലൊന്നായ ഹ്യൂലറ്റ് പക്കാർഡിൽ (എച്ച്പി) ജോലി ചെയ്ത അദ്ദേഃഅം അത് രാജിവച്ച് 1997ലാണ് സ്വന്തമായി ബിസിനസ്സ് തുടങ്ങാൻ തീരുമാനിച്ചത്. അങ്ങനെ 2006ൽ അദ്ദേഹം ബംഗളൂരു ആസ്ഥാനമായി കോൺഫിഡന്റ് ഗ്രൂപ്പ് ആരംഭിച്ചു.

ഗുണനിലവാരമുള്ള വീടുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. നിർമ്മാണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ വളരെ വേഗത്തിൽ തന്നെ അദ്ദേഹത്തിന് സാധിച്ചു. ഞെട്ടിക്കുന്ന വളർച്ചയാണ് കോൻഫിഡൻസ് ഗ്രൂപ്പ് കാഴ്ചവച്ചത്.

Also Read: CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി

റിയൽ എസ്റ്റേറ്റിനൊപ്പം സിനിമാ മേഖലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ചില സിനിമകൾ നിർമ്മിച്ച അദ്ദേഹം അഭിനയരംഗത്തേക്കും കടന്നു. മോഹൻലാൽ നായകനായ ‘കാസനോവ’, പൃഥ്വിരാജിന്റെ ‘ലണ്ടൻ ബ്രിഡ്ജ്’, ടൊവിനോ തോമസിൻ്റെ ‘ഐഡൻ്റിറ്റി’ തുടങ്ങിയ സിനിമകൾ കോൺഫിഡൻസ് ഗ്രൂപ്പ് നിർമ്മിച്ചതായിരുന്നു. കാസനോവയിൽ അടക്കം അദ്ദേഹം ചില വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തു. പൃഥ്വിരാജിൻ്റെ തമിഴ് സിനിമയായ മൊഴി വിതരണം ചെയ്തതും കോൺഫിഡൻസ് ഗ്രൂപ്പ് ആയിരുന്നു. ഐഡിയ സ്റ്റാർ സിംഗറിൻ്റെ പ്രധാന സ്പോൺസറായിരുന്ന കോൺഫിഡൻസ് ഗ്രൂപ്പ് ആണ് ജേതാക്കൾക്ക് ഒന്നാം സമ്മാനമായ ഫ്ലാറ്റ് നൽകിയത്. ബിഗ് ബോസ് മലയാളത്തിൻ്റെ പ്രധാന സ്പോൺസറും കോൺഫിഡൻസ് ഗ്രൂപ്പ് ആയിരുന്നു.

കേരള ക്രിക്കറ്റ് അസോസിയേഷനുമായി ചേർന്ന് സംസ്ഥാനത്തെ ക്രിക്കറ്റിൻ്റെ വളർച്ചയിൽ കോൺഫിഡന്റ് ഗ്രൂപ്പ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. കേരള പ്രീമിയർ ലീഗ് പോലുള്ള ടൂർണമെന്റുകളുടെ സ്പോൺസർഷിപ്പിലും അദ്ദേഹം പങ്കാളിയായി. 2013 ചാമ്പ്യൻസ് ട്രോഫിയിൽ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക സ്പോൺസറായത് കോൺഫിഡൻ്റ് ഗ്രൂപ്പ് ആയിരുന്നു. തൻ്റെ ഓരോ ബിസിനസ് പ്രൊജക്ടിലും കായികവിനോദങ്ങൾക്കായി അദ്ദേഹം പ്രത്യേക ഇടം മാറ്റിവെക്കാറുണ്ടായിരുന്നു.