ശമ്പളം 15,000 രൂപയാണോ? ചെലവ് കഴിഞ്ഞാലും ആയിരങ്ങൾ സേവ് ചെയ്യാം! | Monthly Budget Plan for Rs 15,000 Salary, How to Manage Expenses and Save Money Every Month Malayalam news - Malayalam Tv9

Salary Management: ശമ്പളം 15,000 രൂപയാണോ? ചെലവ് കഴിഞ്ഞാലും ആയിരങ്ങൾ സേവ് ചെയ്യാം!

Published: 

11 Jun 2026 | 10:02 AM

Monthly Budget Plan for Rs 15,000 Salary: വരവറിഞ്ഞ് ചെലവാക്കണമെന്ന് നാം പണ്ടുമുതലേ കേൾക്കാറുണ്ട്. വിലക്കയറ്റവും തൊഴില്ലില്ലായ്മയും കൊണ്ട് നട്ടം തിരിയുന്ന ഇക്കാലത്ത് ഈ ചൊല്ലിന് വളരെയധികം പ്രാധാന്യമുണ്ട്. 15,000 രൂപ ശമ്പളമുള്ളവർക്കും കടമില്ലാതെ ജീവിക്കാൻ സാധിക്കുമെന്ന് അറിയാമോ? കൂടാതെ, മാസാവസാനം മിച്ചം പിടിക്കാനും കഴിയും. അടിപൊളി ബഡ്ജറ്റ് പ്ലാൻ ഇതാ....

1 / 5
എത്രയധികം പണിയെടുത്താലും മാസാവസാനം കൈയിൽ അഞ്ച് പൈസമില്ലാതെ ബുദ്ധിമുട്ടുന്നവരാണ് അധികവും. പ്രത്യേകിച്ച് മാസം 15,000 രൂപ ശമ്പളം വാങ്ങുന്നവർക്ക് ഇന്നത്തെ വിലക്കയറ്റത്തിനിടയിൽ കടമില്ലാതെ ജീവിക്കുന്നത് വലിയൊരു വെല്ലുവിളിയാണ്. എന്നാൽ കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ ഈ തുക കൊണ്ട് സുഖകരമായി ജീവിക്കാനും സേവിംഗ്സ് ചെയ്യാനും സാധിക്കും. (Image Credit source: Getty Images)

2 / 5
'60 - 30 - 10' എന്ന ഫോർമുലയാണ് ഇവിടെ നിങ്ങളെ സഹായിക്കുന്നത്.  ആദ്യം നിങ്ങളുടെ ശമ്പളത്തിന്റെ അറുപത് ശതമാനം അത്യാവശ്യ കാര്യങ്ങൾക്കായി മാറ്റി വയ്ക്കുക. വീട്ടുവാടക, ഭക്ഷണച്ചെലവ്, യൂട്ടിലിറ്റി ബില്ലുകൾ, യാത്രാച്ചെലവ് തുടങ്ങിയവയാണ് ഇതിൽ വരുന്നത്. പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി കുറയ്ക്കുന്നത് പണം ലാഭിക്കാൻ സഹായിക്കും.

3 / 5
അടുത്ത മുപ്പത് ശതമാനം അതായത്, ഏകദേശം 4,500 രൂപ വ്യക്തിപരമായ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും മാറ്റിവയ്ക്കാം. വസ്ത്രങ്ങൾ,  വ്യക്തിഗത പരിചരണം, വിനോദം/ യാത്രകൾ,
ചികിത്സ/ മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്ക് ഈ തുക വിനിയോഗിക്കാം. എന്നാൽ ഇതിനായി ശമ്പളത്തിന്റെ 30 ശതമാനത്തിൽ കൂടുതൽ വിനിയോഗിക്കരുത്.

അടുത്ത മുപ്പത് ശതമാനം അതായത്, ഏകദേശം 4,500 രൂപ വ്യക്തിപരമായ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും മാറ്റിവയ്ക്കാം. വസ്ത്രങ്ങൾ, വ്യക്തിഗത പരിചരണം, വിനോദം/ യാത്രകൾ, ചികിത്സ/ മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്ക് ഈ തുക വിനിയോഗിക്കാം. എന്നാൽ ഇതിനായി ശമ്പളത്തിന്റെ 30 ശതമാനത്തിൽ കൂടുതൽ വിനിയോഗിക്കരുത്.

4 / 5
വരുമാനം കുറവാണെങ്കിലും സമ്പാദിക്കുന്ന ശീലം മുടക്കരുതെന്ന് വിദഗ്ധർ പറയുന്നു. ശമ്പളത്തിന്റെ പത്ത് ശതമാനം അതായത്, 1,500 രൂപ നിങ്ങൾക്ക് അതിനായി മാറ്റിവയ്ക്കാം. ബാങ്ക് അക്കൗണ്ടിൽ എമർജൻസി ഫണ്ടായി സൂക്ഷിക്കാം. അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് ആർ.ഡി വഴിയോ, അല്ലെങ്കിൽ ബാങ്ക് ആർ.ഡി വഴിയോ മാസം 1,000 - 1,500 രൂപ നിക്ഷേപിക്കാവുന്നതാണ്.

5 / 5
അതുപോലെ, വരുമാനം കുറവുള്ളപ്പോൾ ഇഎംഐ വ്യവസ്ഥയിൽ സാധനങ്ങൾ വാങ്ങുന്നതും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതും ഒഴിവാക്കേണ്ടതാണ്. ചെലവുകൾ എഴുതി സൂക്ഷിക്കുക. ഇത് എവിടെയാണ് അനാവശ്യമായി പണം ചോരുന്നത് എന്ന് കണ്ടെത്താൻ സഹായിക്കും.

Follow Us
വ്യാജ മുളകുപൊടി എങ്ങനെ തിരിച്ചറിയാം?
ഒലീവ് ഓയിൽ സൂപ്പർഫുഡ് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മത്തന്‍ കഴിച്ചാല്‍ ഷുഗര്‍ ലെവല്‍ ഉയരുമോ? എല്ലാം ശ്രദ്ധിച്ച് മതി
ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്
കൂറ്റൻ രാജവെമ്പാലയെ പിടികൂടന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ