മോട്ടറോളയുടെ ഒരു ഒന്നൊന്നര സിഗ്നേച്ചർ! 200MP ക്യാമറ സഹിതം അടിമുടി പരിഷ്കാരിയായി മോട്ടറോള സിഗ്നേച്ചർ 27
Motorola Signature 27 India launch date: മോട്ടറോളയുടെ പ്രീമിയം സ്മാർട്ട്ഫോൺ ഓപ്ഷനായി മോട്ടറോള സിഗ്നേച്ചർ 27 മോഡൽ നവംബർ 27ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 ആണ് മോട്ടറോള സിഗ്നേച്ചർ 27ന്റെ കരുത്ത്. ഈ ചിപ്‌സെറ്റ് സഹിതം ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണുകളിൽ ഒന്നായിരിക്കും ഇത്.

മോട്ടറോളയുടെ സിഗ്നേച്ചർ സീരീസിലെ രണ്ടാമത്തെ സ്മാർട്ട്ഫോൺ മോഡലായി മോട്ടറോള സിഗ്നേച്ചർ 27 (motorola Signature 27) നവംബർ 5ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. നേരത്തെ ടീസറിലൂടെ സിഗ്നേച്ചർ 27 ന്റെ ഇന്ത്യയിലെ ലോഞ്ച് സ്ഥിരീകരിച്ച മോട്ടറോള ഇപ്പോൾ ലോഞ്ച് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ മോഡലിനെ അപേക്ഷിച്ച് ഒട്ടനവധി അപ്ഗ്രേഡുകൾ സിഗ്നേച്ചർ 27 5ജിയിൽ ഉണ്ട് എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. (Image credit: Motorola)

ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 ആണ് മോട്ടറോള സിഗ്നേച്ചർ 27ന്റെ കരുത്ത്. ഈ ചിപ്‌സെറ്റ് സഹിതം ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണുകളിൽ ഒന്നായിരിക്കും സിഗ്നേച്ചർ 27. പെർഫോമൻസിന് കരുത്ത് പകരാൻ തങ്ങളുടെ ആർട്ടിക് മെഷ് കൂളിംഗ് സിസ്റ്റം മോട്ടറോള ഈ പുതിയ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി ആറ് ആന്റിനകളുള്ള ഒരു 'ക്ലൗഡ് അറേ' സംവിധാനവും ഉണ്ട്.

ക്യാമറയുടെ കാര്യമെടുത്താൽ, മുൻ മോഡലിൽ മൂന്ന് 50MP ക്യാമറകളാണ് ഉണ്ടായിരുന്നത്. എന്നാൽ സിഗ്നേച്ചർ 27ൽ 1/1.28 ഇഞ്ച് സെൻസറും OIS പിന്തുണയും ഉള്ള 50MP സോണി LYT-910 മെയിൻ ക്യാമറയും, OIS ഉള്ള 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയുമാണ് ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ബാറ്ററി ശേഷിയുടെ കാര്യത്തിലും വർധന ഉണ്ട്. മുൻ മോഡലിൽ 5,200mAh ബാറ്ററിയായിരുന്നത്, പുതിയ മോഡലിൽ 6,000mAh ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം പുതിയ മോഡലിലെ ചാർജിംഗ് വേഗതയെക്കുറിച്ച് മോട്ടോറോള ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. IP68, IP69 റേറ്റിങ്സ്, 'ബാങ് ആൻഡ് ഒലുഫ്‌സെൻ' സ്പീക്കറുകൾ, ജെമിനി ഓമ്‌നി എന്നിവയും ഇതിൽ ഉണ്ട്.

സിഗ്നേച്ചർ 27 ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയാണ് എത്തുക. കൂടാതെ ഏഴ് വർഷം വരെ OS അപ്‌ഗ്രേഡുകളും സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുമെന്ന് മോട്ടറോള സ്ഥിരീകരിച്ചിട്ടുണ്ട്. പാന്റോൺ കാപ്പുലെറ്റ് ഒലിവ്, പാന്റോൺ കോൾ സ്മോക്ക് ഫിനിഷുകളിൽ ഇത് ലഭ്യമാകും. ഫ്ലാഗ്ഷിപ്പ് ലെവലിൽ ആണ് ഈ മോട്ടറോള ഫോൺ എത്തുക. ഇതിന്റെ വില സംബന്ധിച്ച് നിലവിൽ ഔദ്യോഗിക സൂചനകളൊന്നുമില്ല.

നേരത്തെ ലോഞ്ച് ചെയ്ത മൊട്ടറോള സിഗ്നേച്ചർ മോഡലിന്റെ 12GB + 256GB വേരിയന്റിന് 59,999 രൂപയും, 16GB + 1TB വേരിയന്റിന് 69,999 രൂപയുമായിരുന്നു വില. പുതിയ സിഗ്നേച്ചർ 27 ഫ്ലാഗ്ഷിപ്പ് ചിപ്‌സെറ്റും മെച്ചപ്പെടുത്തിയ ക്യാമറ ഹാർഡ്‌വെയറും സഹിതം എത്തുന്നതിനാൽ അടിസ്ഥാന മോഡലിന്റെ വില 60,000 രൂപയെക്കാൾ വളരെ മുകളിലാകാൻ സാധ്യതയുണ്ട്.