AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

യുവതിക്കൊപ്പം പാർക്കിൽ എത്തി, കൊച്ചിയിൽ ഊഞ്ഞാൽ ചങ്ങല കഴുത്തിൽ കുരുങ്ങി യുവാവ് മിരിച്ച നിലയിൽ

വ്യാഴാഴ്ച പുലർച്ചെ ഒരു ഒരു മണിക്കാണ് ഈ സംഭവം ഉണ്ടാകുന്നത്. തന്റെ സുഹൃത്തായ യുവതിക്ക് ഒപ്പമാണ് ഫർഹാൻ പാർക്കിൽ എത്തിയത്. തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടായതായി പറയപ്പെടുന്നു. ഇതിൽ പ്രകോപിതനായ ഫർഹാൻ ഊഞ്ഞാലിന്റെ ചങ്ങല തന്റെ കഴുത്തിൽ കുരുക്കുകയായിരുന്നു എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സംഭവം കണ്ടതിനെ തുടർന്ന് പരിഭ്രാന്തിയിലായ യുവതി റോഡിലെ യാത്രക്കാരോട് സഹായം തേടി.

യുവതിക്കൊപ്പം പാർക്കിൽ എത്തി, കൊച്ചിയിൽ ഊഞ്ഞാൽ ചങ്ങല കഴുത്തിൽ കുരുങ്ങി യുവാവ് മിരിച്ച നിലയിൽ
പ്രതീകാത്മക ചിത്രം Image Credit source: Getty images
Amal KV
Amal KV | Updated On: 30 Oct 2026 | 03:29 PM

കൊച്ചി: കടവന്ത്ര ഗാന്ധി നഗറിലെ പാർക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാർക്കിലെ ഊഞ്ഞാലിൽ ഘടിപ്പിച്ചിട്ടുള്ള ചങ്ങല കഴുത്തിൽ കുരുങ്ങിയാണ് ആലുവ ചെമ്പറക്കി അരിമ്പശ്ശേരി പി എം അബ്ദുൽ കരീമിന്റെയും ഷംലയുടെയും മകൻ ഫർഹാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 21 കാരനായ ഫർഹാൻ ഒരു പ്രമുഖ യുടൂബറുടെ ക്യാമറമാനായി ജോലി ചെയ്തു വരികയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഒരു ഒരു മണിക്കാണ് ഈ സംഭവം ഉണ്ടാകുന്നത്. തന്റെ സുഹൃത്തായ യുവതിക്ക് ഒപ്പമാണ് ഫർഹാൻ പാർക്കിൽ എത്തിയത്.

തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടായതായി പറയപ്പെടുന്നു. ഇതിൽ പ്രകോപിതനായ ഫർഹാൻ ഊഞ്ഞാലിന്റെ ചങ്ങല തന്റെ കഴുത്തിൽ കുരുക്കുകയായിരുന്നു എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സംഭവം കണ്ടതിനെ തുടർന്ന് പരിഭ്രാന്തിയിലായ യുവതി റോഡിലെ യാത്രക്കാരോട് സഹായം തേടുകയും സമീപത്ത് താമസിച്ചുവന്നിരുന്ന മറ്റ് സുഹൃത്തുക്കളെ വിവരമറിയിക്കുകയും ആയിരുന്നു എന്നാണ് റിപ്പോർട്ട്.

Also Read: ബൈക്ക് പോസ്റ്റിലിടിച്ച് 18, 19 വയസുള്ള രണ്ട് കോളേജ് വിദ്യാർഥികൾ മരിച്ചു

വിവരമറിഞ്ഞ് കടവന്ത്ര പോലീസ് സ്ഥലത്തെത്തി. ഇതിനുശേഷമാണ് ചങ്ങലയിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. ഫർഹാന്റെ ഒപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശിനിയായ സുഹൃത്ത് കൊച്ചിയിലെ ഒരു സ്വകാര്യ കോസ്മെറ്റോളജി ക്ലിനിക്കിലെ ജീവനക്കാരിയാണ് എന്ന് പോലീസ് അറിയിക്കുന്നു. സംഭവത്തിൽ കടവന്ത്ര പോലീസ് അസ്വാഭാവികമായ മരണത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിച്ചു വരികയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സംസ്കരിച്ചു. സംഭവത്തിൽ ഏതെങ്കിലും വിധത്തിലുള്ള ദുരൂഹതകൾ ഉണ്ടോ എന്ന് പോലീസ് അന്വേഷണത്തിലൂടെയെ വ്യക്തമാകൂ.

അതേസമയം ഇന്ന് കണ്ണൂരിൽ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . പെരിങ്ങോം പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കാടാംകുന്നിലാണ് റബ്ബർ തോട്ടത്തിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് പെരിങ്ങോം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനത്തിൽ എത്തിച്ചേരാൻ കഴിയാത്ത കുന്നിൻമുകളിലെ റബ്ബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലേ മൃതദേഹം ആരുടേത് ആണ് എന്ന് വ്യക്തമാവുകയുള്ളൂ.

English Summary

A young man was found dead in a park at Gandhi Nagar, Kadavanthra. The deceased, Farhan son of P.M. Abdul Kareem and Shamla from Arimbasseri, Chemparakki, Aluva was found with a chain attached to a park swing wrapped around his neck. Farhan, 21, had been working as a cameraman for a prominent YouTuber.

Follow Us