AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കെ മുരളീധരൻ തെറ്റിദ്ധാരണ പരത്തുന്നു, നിപ്പ ബാധിതർക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയിട്ടില്ല; വീണ ജോർജ്

കെ മുരളീധരൻ തെറ്റിദ്ധാരണ പരത്തുകയാണ് എന്നും നിപ്പാ ബാധിതർക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയിട്ടില്ല എന്നും വീണ ജോർജ് വ്യക്തമാക്കി. 2021ൽ നൽകിയ മരുന്നിന് 2025 വരെ കാലാവധി ഉണ്ടായിരുന്നു. KMSCL കൃത്യമായ വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. റെംഡിസിവർ മരുന്ന് നൽകിയ ആരും മരിച്ചിട്ടില്ല എന്നും വീണാ ജോർജ്...............

കെ മുരളീധരൻ തെറ്റിദ്ധാരണ പരത്തുന്നു, നിപ്പ ബാധിതർക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയിട്ടില്ല; വീണ ജോർജ്
K Muraleedharan, Veena GeorgeImage Credit source: Social Media
Ashli C
Ashli C | Published: 30 Oct 2026 | 02:38 PM

തിരുവനന്തപുരം: നിപ്പ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി എന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ ആരോപണത്തിനെതിരെ മുൻ ആരോഗ്യമന്ത്രി വീണ ജോർജ്.ആരോഗ്യമന്ത്രിയുടെ പരാമർശം ദുരൂഹത നിറഞ്ഞതാണെന്നും മുരളീധരനെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാണോ എന്ന് അറിയില്ല, ജനങ്ങളോട് മാപ്പ് പറയണം എന്ന് വീണാ ജോർജ്. എത്ര നിരുത്തരവാദപരമായി ആണ് അദ്ദേഹം സംസാരിച്ചത് എന്നും വീണാ ജോർജ് ചോദിക്കുന്നു.

ഇത്തരത്തിൽ സെൻസിറ്റീവ് ആയ ഒരു വിഷയത്തിൽ കെ മുരളീധരൻ എപ്രകാരമാണ് ഇത്തരത്തിൽ മറുപടി പറയാൻ സാധിക്കുന്നത്. കെ മുരളീധരൻ തെറ്റിദ്ധാരണ പരത്തുകയാണ് എന്നും നിപ്പാ ബാധിതർക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയിട്ടില്ല എന്നും വീണ ജോർജ് വ്യക്തമാക്കി. 2021ൽ നൽകിയ മരുന്നിന് 2025 വരെ കാലാവധി ഉണ്ടായിരുന്നു. KMSCL കൃത്യമായ വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. റെംഡിസിവർ മരുന്ന് നൽകിയ ആരും മരിച്ചിട്ടില്ല എന്നും വീണാ ജോർജ് പറഞ്ഞു.

ALSO READ:ബൈക്ക് പോസ്റ്റിലിടിച്ച് 18, 19 വയസുള്ള രണ്ട് കോളേജ് വിദ്യാർഥികൾ മരിച്ചു

നിപ്പാ രോഗികളുടെ കൃത്യമായ രേഖകൾ സർക്കാറിന്റെ പക്കലുണ്ട്…

മാത്രമല്ല കെ മുരളീധരൻ പ്രസ്താവന തിരുത്തി മാപ്പ് പറയണം എന്നും വീണാ ജോർജ് ആവശ്യപ്പെട്ടു. നിപ്പാ രോഗികളുടെ കൃത്യമായ രേഖകൾ സർക്കാറിന്റെ പക്കലുണ്ട്. എന്തെല്ലാം മരുന്നുകൾ കൊടുത്തു. എന്തൊക്കെ തരത്തിലുള്ള ചികിത്സകൾ നൽകി എന്നതിന്റെ എല്ലാ രേഖകളും സർക്കാരിന്റെ സമക്ഷമുണ്ട് എന്നും വീണാ ജോർജ് പറയുന്നു. ആകെ അഞ്ച് നിപ്പ രോഗികൾക്കാണ് മരുന്ന് കൊടുത്തിട്ടുള്ളത് മരുന്ന് സ്വീകരിച്ചവർ എല്ലാം ഇന്ന് ജീവനോടെ തന്നെയുണ്ട്.

പകർച്ചവ്യാധിയുടെ മരണ നിരക്ക് 70%ത്തിന് മുകളിലാണ് എന്നിരിക്കെ കേരളത്തിൽ മരണനിരക്ക് കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. ഏറ്റവും വിജയകരമായ മരുന്നായിരുന്നു രോഗികൾക്ക് നൽകിയിരുന്നത്. 2023 ജൂലൈയിൽ മരുന്നിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ മരുന്നിന്റെ മൂവ്മെന്റ് സാധിക്കില്ല.മരുന്ന് ലോക്ക് ആവുകയും ചെയ്യും ഒരു ഗോഡൗണിൽ നിന്നും മറ്റൊരു ഇൻസ്റ്റിറ്റ്യൂഷനിലേക്ക് കൊണ്ടുപോകണമെങ്കിൽ തന്നെ പോർട്ടലിൽ മാറ്റം വരുത്തണം എന്നാൽ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ പോർട്ടൽ ലോക്ക്ഡ് ആവും മരുന്ന് കൊണ്ടുപോകാൻ പിന്നെ സാധിക്കില്ല എന്നും വീണാ ജോർജ് വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ ദിവസമായിരുന്നു ആരോഗ്യ മന്ത്രി കെ മുരളീധരൻ ഇത്തരത്തിൽ നിപ്പാരോഗികൾക്ക് നൽകിയത്. കാലാവധി കഴിഞ്ഞ മരുന്നാണ് എന്ന തരത്തിലുള്ള പരാമർശം നടത്തിയത്. നിയമസഭാ സമ്മേളനത്തിൽ സംശയമായിട്ടായിരുന്നു ഉന്നയിച്ചത്. എന്നാൽ ഇത് വലിയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചുവെന്നും മന്ത്രി കെ മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2023, 24, 25 വർഷക്കാലങ്ങളിൽ കാലാവധി കഴിഞ്ഞ് മരുന്നു വിതരണം ചെയ്തതായി സംശയിക്കുന്നു എന്നാണ് മുരളീധരൻ നിയമസഭാ സമ്മേളനത്തിൽ പറഞ്ഞിരുന്നത്.

ENGLISH SUMMARY

Former Health Minister Veena George has responded to an allegation by Health Minister K. Muralidharan that expired medicines were administered to Nipah patients. Veena George stated that the Health Minister’s remarks are suspicious—noting that it is unclear if he was misinformed by someone else—and demanded that he apologize to the public.

Follow Us