AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mumbai Heat Alert: മുംബൈയില്‍ കൊടുചൂട്; തിളച്ചുമറിഞ്ഞ് നഗരം, പുറത്തിറങ്ങേണ്ട

Mumbai Sizzles Under Extreme Heat, 45°C Warning Issued: മുംബൈ നഗരത്തില്‍ ചൂടും ഈര്‍പ്പവും ഒരുപോലെ അനുഭവപ്പെടുന്നുണ്ട്. കൊളാബയില്‍ പരമാവധി താപനില 34 ഡിഗ്രി സെല്‍ഷ്യസും സാന്താക്രൂസില്‍ 34.6 ഡിഗ്രി സെല്‍ഷ്യസുമാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഇവിടങ്ങളില്‍ ഏറ്റവും കുറഞ്ഞ താപനില 27.4, 23.4 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ്.

Shiji M K
Shiji M K | Published: 13 Apr 2026 | 08:08 AM
ഇന്ത്യയില്‍ റെക്കോഡ് ഉയരത്തിലേക്കാണ് താപനില എത്തുന്നത്. രാജ്യത്തെ മെട്രോപൊളിറ്റന്‍ നഗരങ്ങളെല്ലാം തന്നെ ചൂടില്‍ വലയാന്‍ തുടങ്ങി. മുംബൈയിലും സ്ഥിതി വ്യത്യസ്തമല്ല. നഗരത്തിലും ഇതിനോടകം രേഖപ്പെടുത്തിയത് റെക്കോഡ് ചൂട്. ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരത്തില്‍ ചൂട് ഇനിയും ഉയരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. (Image Credits: PTI)

1 / 5
മുംബൈ നഗരത്തില്‍ ചൂടും ഈര്‍പ്പവും ഒരുപോലെ അനുഭവപ്പെടുന്നുണ്ട്. കൊളാബയില്‍ പരമാവധി താപനില 34 ഡിഗ്രി സെല്‍ഷ്യസും സാന്താക്രൂസില്‍ 34.6 ഡിഗ്രി സെല്‍ഷ്യസുമാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഇവിടങ്ങളില്‍ ഏറ്റവും കുറഞ്ഞ താപനില 27.4, 23.4 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ്. എന്നാല്‍ കുറഞ്ഞ താപനിലയും സാധാരണയുള്ളതിനേക്കാള്‍ അല്‍പം കൂടുതലാണ്.

2 / 5
മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും കനത്ത താപനിലയാണ് രേഖപ്പെടുത്തുന്നതെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. പല ജില്ലകളിലും സാധാരണയേക്കാള്‍ ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നു. ജല്‍ഗാവ്, മലേഗാവ് എന്നിവിടങ്ങളാണ് സംസ്ഥാനത്തെ ഏറ്റവും ചൂടേറിയ സ്ഥലങ്ങള്‍. 41 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില.

3 / 5
സോളാപൂരില്‍ 41.4 ഡിഗ്രി സെല്‍ഷ്യസും, സാംഗ്ലിയിലും ജെയൂറിലും 40 ഡിഗ്രി സെല്‍ഷ്യസ് താപനിലയും അനുഭവപ്പെടുന്നു. മറാത്തവാഡ, ഔറംഗാബാദ്, പര്‍ഭാനി എന്നിവിടങ്ങളില്‍ 39.4 ഡിഗ്രി സെല്‍ഷ്യസ്, ഒസ്മാനാബാദില്‍ 39.6 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് ഉയര്‍ന്നു. ഇത് ഇനിയും ഉയരുമെന്നാണ് അറിയിപ്പ്.

4 / 5
തീരദേശ മേഖലകളിലും ചൂട് ഉയരുന്നുണ്ട്. ദഹാനുവില്‍ പരമാവധി താപനില 35 ഡിഗ്രി സെല്‍ഷ്യസാണ്. രത്‌നഗിരിയില്‍ പരമാവധി താപനില 33 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. ഹര്‍ണായിയില്‍ ഉയര്‍ന്ന ഈര്‍പ്പം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഏകദേശം 75 ശതമാനത്തോളം ഈര്‍പ്പം മേഖലയില്‍ ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ്.

5 / 5
Follow Us