Dasara Special Trains: ദസറയ്ക്ക് പ്രത്യേക ട്രെയിനുകൾ; ബെംഗളൂരുവിൽ നിന്ന് അധിക സർവീസുകൾ, സമയക്രമം അറിയാം
Mysuru Dasara 2026 Extra Trains From Bengaluru Check Timings and Routes: ബെംഗളൂരു, മൈസൂരു, അശോകപുരം, ചാമരാജനഗര്‍ എന്നിവയെ ബന്ധിപ്പിച്ചാണ് അധിക സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബര്‍ 16 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ വിവിധ ട്രെയിനുകള്‍ സര്‍വീസ് നടത്തും. ദസറ ആഘോഷങ്ങള്‍ കാണാനെത്തുന്നവര്‍ക്കും ഉത്സവാവധി യാത്രക്കാര്‍ക്കും ഈ സര്‍വീസുകള്‍ സഹായകരമാകും.

മൈസൂരു ദസറ ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ അണ്‍റിസര്‍വ്ഡ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ. ബെംഗളൂരു, മൈസൂരു, അശോകപുരം, ചാമരാജനഗര്‍ എന്നിവയെ ബന്ധിപ്പിച്ചാണ് അധിക സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബര്‍ 16 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ വിവിധ ട്രെയിനുകള്‍ സര്‍വീസ് നടത്തും. ദസറ ആഘോഷങ്ങള്‍ കാണാനെത്തുന്നവര്‍ക്കും ഉത്സവാവധി യാത്രക്കാര്‍ക്കും ഈ സര്‍വീസുകള്‍ സഹായകരമാകും. (Image Credit Source: PTI and Getty Images)

കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്ന് അശോകപുരത്തേക്കുള്ള 06285 നമ്പര്‍ ട്രെയിന്‍ ഒക്ടോബര്‍ 19, 20, 21 തീയതികളില്‍ സര്‍വീസ് നടത്തും. ഉച്ചയ്ക്ക് 12.15ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.40ന് അശോകപുരത്തെത്തും. മടക്കയാത്രയില്‍ 06286 നമ്പര്‍ ട്രെയിന്‍ അതേ ദിവസങ്ങളില്‍ വൈകിട്ട് 4.10ന് അശോകപുരത്തുനിന്ന് പുറപ്പെട്ട് രാത്രി 8ന് കെഎസ്ആര്‍ ബെംഗളൂരുവിലെത്തും. എട്ട് മെമു കോച്ചുകളുള്ള ഈ സര്‍വീസിന് കെങ്കേരി, ബിദദി, രാമനഗരം, ചന്നപട്ടണം, മദ്ദൂര്‍, മാണ്ഡ്യ, പാണ്ഡവപുര, ശ്രീരംഗപട്ടണം, മൈസൂരു തുടങ്ങിയ സ്റ്റോപ്പുകളുണ്ട്.

ബെംഗളൂരുവിനും മൈസൂരുവിനുമിടയില്‍ രാത്രി യാത്രക്കാര്‍ക്കായി മറ്റൊരു പ്രത്യേക സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 06287 കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്ന് രാത്രി 9.15ന് പുറപ്പെടും. ഒക്ടോബര്‍ 16 മുതല്‍ 21 വരെയാണ് സര്‍വീസ്. അടുത്ത ദിവസം പുലര്‍ച്ചെ 12.20ന് മൈസൂരുവിലെത്തും. 06288 മൈസൂരുവില്‍ നിന്ന് പുലര്‍ച്ചെ 12.30ന് പുറപ്പെട്ട് 3.30ന് കെഎസ്ആര്‍ ബെംഗളൂരുവിലെത്തും. ഒക്ടോബര്‍ 17 മുതല്‍ 22 വരെയാണ് സര്‍വീസ്. കെങ്കേരി, ബിദദി, രാമനഗരം, ചന്നപട്ടണം, മദ്ദൂര്‍, മാണ്ഡ്യ, പാണ്ഡവപുര എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും. ഈ ട്രെയിനുകള്‍ക്ക് എട്ട് മെമു കോച്ചുകളാണുള്ളത്.

06297, 06298 നമ്പറുകളിലുള്ള മറ്റൊരു ജോഡി ട്രെയിനുകളും യാത്രക്കാര്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്. 06297 നമ്പര്‍ ട്രെയിന്‍ ഒക്ടോബര്‍ 16 മുതല്‍ 21 വരെ രാത്രി 11.15ന് മൈസൂരുവില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ 2.50ന് കെഎസ്ആര്‍ ബെംഗളൂരുവിലെത്തും. മടക്ക സര്‍വീസായ 06298 നമ്പര്‍ ട്രെയിന്‍ ഒക്ടോബര്‍ 17 മുതല്‍ 22 വരെ പുലര്‍ച്ചെ 3.15ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് രാവിലെ 6.30ന് മൈസൂരുവിലെത്തും. ശ്രീരംഗപട്ടണം, പാണ്ഡവപുര, ബ്യാദരഹള്ളി, മാണ്ഡ്യ, മദ്ദൂര്‍, ചന്നപട്ടണം, രാമനഗരം, ബിദദി, കെങ്കേരി എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും. ഈ ട്രെയിനുകളില്‍ 19 കോച്ചുകളാണുള്ളത്.

06293 നമ്പര്‍ ട്രെയിന്‍ രാത്രി 9.30ന് മൈസൂരുവില്‍ നിന്ന് പുറപ്പെട്ട് 11.20ന് ചാമരാജനഗറിലെത്തും. മടക്ക ട്രെയിനായ 06294 രാത്രി 11.50ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ 1.50ന് മൈസൂരുവിലെത്തും. കൂടാതെ, 06289 നമ്പര്‍ ട്രെയിന്‍ ഒക്ടോബര്‍ 21ന് പുലര്‍ച്ചെ 12.10ന് മൈസൂരുവില്‍ നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 2ന് ചാമരാജനഗറിലെത്തും. മടക്ക സര്‍വീസായ 06290 പുലര്‍ച്ചെ 2.30ന് പുറപ്പെട്ട് 4.15ന് മൈസൂരുവിലെത്തും. ഈ സര്‍വീസുകള്‍ക്ക് വിവിധ ഇടത്താവളങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും.