Naga Chaithanya: ‘സായ് പല്ലവിയെ ഞാൻ അങ്ങനെ വിളിച്ചത് ശോഭിക്ക് ഇഷ്ടമായില്ല’; ശോഭിത പിണങ്ങി നടന്ന ദിവസങ്ങളെക്കുറിച്ച് നാഗ ചൈതന്യ
Naga Chaithanya About Shobhitha: പക്ഷേ യാഥാർത്ഥ്യം അങ്ങനെ ആയിരുന്നില്ല. തന്റെ പങ്കാളിയെ അവിടെവച്ച് കണ്ടുമുട്ടുമെന്ന് താൻ ഒരിക്കലും കരുതിയില്ലെന്നും നാഗചൈതന്യ

ഏറെ ആരാധകരുള്ള താര ദമ്പതികൾ ആണ് നാഗ ചൈതന്യയും ശോഭിതയും. ഇരുവരും ഒന്നിച്ച് വരുന്ന വേദികളിൽ എല്ലാം പാപ്പരാസികളുടെ ക്യാമറ കണ്ണുകൾ ഏറ്റവും കൂടുതൽ പകർത്തുക ഈ താര ജോഡികളെയാണ്. വിവാഹശേഷം നൽകിയ പല ഇന്റർവ്യൂകൾക്കും ഇപ്പോഴും കാഴ്ചക്കാർ ഏറെയാണ്. (Photo credit: Social media)

പരസ്പരം കണ്ടുമുട്ടിയതും എങ്ങനെ പ്രണയത്തിലായി തുടങ്ങിയ പല കാര്യങ്ങൾ ഇവർ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം തന്നെ പലപ്പോഴായി സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. അത്തരത്തിൽ നാഗചൈതന്യ ശോഭിതയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. ശോഭിതയില്ലാതെ തനിക്കൊരു ജീവിതം ഇല്ലെന്നാണ് നാഗ പറയുന്നത്. (Photo credit: Social media)

ഒരു സിനിമ കാരണം കുറച്ചുദിവസം പിണങ്ങി നടക്കേണ്ടി വന്നതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. ജഗപതി ബാബുവിന്റെ ടോക്ക് ഷോയിൽ ആണ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. മറ്റൊന്നുമല്ല നാഗ ചൈതന്യയും സായിപല്ലവിയും ഒന്നിച്ച് അഭിനയിച്ച തണ്ടേൽ എന്ന സിനിമയാണ് തന്റെ ഭാര്യയെ പിണക്കിയതെന്ന് അദ്ദേഹം പറയുന്നു. ചിത്രത്തിലെ ‘ബുജ്ജി തല്ലീ’ എന്ന ഗാനമാണ് വഴക്കിന് കാരണം. (Photo credit: Social media)

ശോഭിതയെ നാഗചൈതന്യ സ്നേഹത്തോടെ വിളിക്കുന്ന ചെല്ലപ്പേരാണ് ബുജ്ജി. എന്നാൽ പാട്ടിൽ സായി പല്ലവിയെ നാഗചൈതന്യ അങ്ങനെ വിളിക്കുന്നുണ്ട്. ഇതോടെ ശോഭിത കുറച്ചു ദിവസത്തേക്ക് തന്നോടു മിണ്ടിയില്ല എന്നാണ് താരം പറയുന്നത്.താൻ പറഞ്ഞിട്ടാണ് ആ പേര് ഉൾപ്പെടുത്തിയത് എന്നാണ് ശോഭിതയെ കരുതിയിരുന്നത്. (Photo credit: Social media)

പക്ഷേ യാഥാർത്ഥ്യം അങ്ങനെ ആയിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. അതേസമയം പരസ്പരം വഴക്കിടാതെ ബന്ധങ്ങൾ യാഥാർത്ഥ്യമാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. (Photo credit: Social media)

തങ്ങൾ എങ്ങനെയാണ് പരസ്പരം കണ്ടുമുട്ടിയതെന്നും പരിചയപ്പെട്ടതെന്നും നാഗചൈതന്യ പറഞ്ഞു. ശോഭിതയെ ആദ്യമായി പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ ആണെന്നും തന്റെ പങ്കാളിയെ അവിടെവച്ച് കണ്ടുമുട്ടുമെന്ന് താൻ ഒരിക്കലും കരുതിയില്ലെന്നും നാഗചൈതന്യ പറഞ്ഞു.