പാന്‍ കാര്‍ഡിലെ പേര് തെറ്റിയോ? മിനിറ്റുകള്‍ക്കുള്ളില്‍ പരിഹരിക്കാം | name mismatch on your PAN card here is how you can correct it Malayalam news - Malayalam Tv9

PAN Card: പാന്‍ കാര്‍ഡിലെ പേര് തെറ്റിയോ? മിനിറ്റുകള്‍ക്കുള്ളില്‍ പരിഹരിക്കാം

Updated On: 

24 Nov 2025 12:21 PM

How To Edit Name in PAN Card: ലളിതവും സുരക്ഷിതവുമായ പ്രക്രിയയിലൂടെ നിങ്ങള്‍ക്ക് പാന്‍ കാര്‍ഡിലെ തെറ്റായ വിവരങ്ങള്‍ മാറ്റാവുന്നതാണ്. അക്ഷരത്തെറ്റുകള്‍, കുടുംബ പേര് തുടങ്ങിയവയില്‍ തെറ്റുകള്‍ കാണുകയാണെങ്കില്‍ എങ്ങനെ പരിഹരിക്കാമെന്ന് നോക്കാം.

1 / 5പാന്‍ കാര്‍ഡിലെ പേരും മറ്റ് ഔദ്യോഗിക രേഖകളിലെ പേരും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകുന്നത് ഒട്ടനവധി പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കാം. എന്നാല്‍ ലളിതവും സുരക്ഷിതവുമായ പ്രക്രിയയിലൂടെ നിങ്ങള്‍ക്ക് പാന്‍ കാര്‍ഡിലെ തെറ്റായ വിവരങ്ങള്‍ മാറ്റാവുന്നതാണ്. അക്ഷരത്തെറ്റുകള്‍, കുടുംബ പേര് തുടങ്ങിയവയില്‍ തെറ്റുകള്‍ കാണുകയാണെങ്കില്‍ എങ്ങനെ പരിഹരിക്കാമെന്ന് നോക്കാം. (Image Credits: TV9 Network)

പാന്‍ കാര്‍ഡിലെ പേരും മറ്റ് ഔദ്യോഗിക രേഖകളിലെ പേരും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകുന്നത് ഒട്ടനവധി പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കാം. എന്നാല്‍ ലളിതവും സുരക്ഷിതവുമായ പ്രക്രിയയിലൂടെ നിങ്ങള്‍ക്ക് പാന്‍ കാര്‍ഡിലെ തെറ്റായ വിവരങ്ങള്‍ മാറ്റാവുന്നതാണ്. അക്ഷരത്തെറ്റുകള്‍, കുടുംബ പേര് തുടങ്ങിയവയില്‍ തെറ്റുകള്‍ കാണുകയാണെങ്കില്‍ എങ്ങനെ പരിഹരിക്കാമെന്ന് നോക്കാം. (Image Credits: TV9 Network)

2 / 5

പാന്‍ കാര്‍ഡ് കളക്ഷന്‍ വെബ്‌സൈറ്റില്‍ കയറി ഓണ്‍ലൈന്‍ അപേക്ഷ എന്നതില്‍ ക്ലിക്ക് ചെയ്യാം. ശേഷം Changes or Correction in Existing PAN Data തിരഞ്ഞെടുക്കുക. നിങ്ങളുടെ ശരിയായ പേര്, ജനനത്തീയതി, വിലാസം എന്നിവയുള്‍പ്പെടെ കൃത്യമായ വിവരങ്ങള്‍ നല്‍കുക.

3 / 5

മാറ്റങ്ങള്‍ സ്ഥിരീകരിക്കുന്നതിന് സാധുവായ തിരിച്ചറിയല്‍, വിലാസ രേഖകള്‍ അപ്ലോഡ് ചെയ്യേണ്ടി വരും. വിവാഹ ശേഷം പേരില്‍ മാറ്റം വരുത്തുകയാണെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കണം.

4 / 5

പാന്‍ വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഒരു ചെറിയ ഫീസ് ഈടാക്കും. നെറ്റ് ബാങ്കിങ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ അല്ലെങ്കില്‍ ലഭ്യമായ മറ്റ് രീതികള്‍ വഴി പണമടയ്ക്കാം.

5 / 5

ഫോം സമര്‍പ്പിച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ അഞ്ചക്ക അക്‌നോളജ്‌മെന്റ് നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ ഉപയോഗിച്ച് വിവരങ്ങള്‍ മാറുന്നത് ട്രാക്ക് ചെയ്യാവുന്നതാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും